എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2026, 05:22 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവായ മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസിനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി സജീവ നീക്കത്തില്‍. അനുയോജ്യമായ ട്രാന്‍സ്ഫര്‍ തുക ലഭിച്ചാല്‍ താരത്തെ വില്‍ക്കാന്‍ ചെല്‍സി തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 120 മില്യണ്‍ പൗണ്ട് വരെ സിറ്റി എന്‍സോയ്‌ക്കായി ഓഫര്‍ ചെയ്യാന്‍ ഒരുങ്ങുന്നതായാണ് സൂചന.

2023 ജനുവരിയില്‍ ബെന്‍ഫിക്കയില്‍ നിന്ന് ഏകദേശം 121 മില്യണ്‍ യൂറോയുടെ റെക്കോര്‍ഡ് തുകയ്‌ക്കാണ് എന്‍സോ ചെല്‍സിയിലെത്തിയത്. എന്നാല്‍ ടീമിലെ നിലവിലെ സാഹചര്യങ്ങളില്‍ അതൃപ്തനായ താരം ക്ലബ് വിടാന്‍ ആഗ്രഹിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ സിറ്റിയുടെ പരിശീലകനായ എന്‍സോ മരെസ്‌കയ്‌ക്കൊപ്പം വീണ്ടും പ്രവര്‍ത്തിക്കാനും അര്‍ജന്റീന താരത്തിന് താല്‍പര്യമുണ്ടെന്നാണ് സൂചന.

എന്നാല്‍ എന്‍സോയെ വിട്ടുനല്‍കുന്നതിന് മുമ്പ് പകരം അനുയോജ്യനായ മധ്യനിര താരത്തെ കണ്ടെത്തണമെന്ന നിലപാടിലാണ് ചെല്‍സി. സമീപകാല മത്സരങ്ങളില്‍ എന്‍സോയ്‌ക്ക് ആദ്യ ഇലവനില്‍ ഇടം ലഭിക്കാതിരുന്നതും അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നിട്ടുണ്ട്. ട്രാന്‍സ്ഫര്‍ ജാലകം അടയ്‌ക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ അടുത്ത 48 മണിക്കൂറിനുള്ളില്‍ സിറ്റി ഔദ്യോഗിക ഓഫര്‍ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവും ആസ്റ്റണ്‍ വില്ല ഗോള്‍കീപ്പറുമായ എമിലിയാനോ മാര്‍ട്ടിനെസിനെ സ്വന്തമാക്കാനുള്ള നീക്കവും ചെല്‍സി പൂര്‍ത്തിയാക്കി. ഏകദേശം 7.5 മില്യണ്‍ പൗണ്ടിന്റെ കരാറിലാണ് 34-കാരനായ താരം ലണ്ടന്‍ ക്ലബ്ബിലെത്തുന്നത്. രണ്ട് വര്‍ഷത്തെ കരാറില്‍ ചെല്‍സിയിലെത്തുന്ന മാര്‍ട്ടിനെസിന്റെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാനുള്ള വ്യവസ്ഥയുമുണ്ട്. ആസ്റ്റണ്‍ വില്ലയില്‍ പുതിയ ഗോള്‍കീപ്പറുടെ വരവോടെ അവസരം കുറഞ്ഞതും താരത്തിന്റെ മാറ്റത്തിന് വഴിയൊരുക്കി.

കഴിഞ്ഞ മത്സരത്തിലെ റോബര്‍ട്ട് സാഞ്ചസിന്റെ പ്രകടനത്തിന് പിന്നാലെ പുതിയ ഗോള്‍കീപ്പറെ ടീമിലെത്തിക്കുക ചെല്‍സിയുടെ പ്രധാന പരിഗണനയായിരുന്നു. ഇതിന് പിന്നാലെയാണ് മാര്‍ട്ടിനെസിനായുള്ള നീക്കങ്ങള്‍ വേഗത്തിലായത്. എന്‍സോ ഫെര്‍ണാണ്ടസിന്റെ ഭാവിയിലും വരും മണിക്കൂറുകളില്‍ നിര്‍ണായക തീരുമാനമുണ്ടായേക്കും.

Tags: chelseaEnzo Fernández to Man CityEmi Martínez Joins Blues
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies