കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: സഫയറിനും പേൾസിനും വിജയം
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: സഫയറിനും പേൾസിനും വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2026, 09:07 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്സ് ചാമ്പ്യൻഷിപ്പിൽ സഫയറിനും പേൾസിനും വിജയം. സഫയർ ആംബറിനെ മൂന്ന് വിക്കറ്റിനും പേൾസ് എമറാൾഡിനെ 25 റൺസിനുമാണ് തോൽപ്പിച്ചത്. പേൾസിന്റെ ക്യാപ്റ്റൻ എ അക്ഷയ നേടിയ തകർപ്പൻ സെഞ്ച്വറിയായിരുന്നു ഞായറാഴ്ചത്തെ മത്സരങ്ങളിൽ ശ്രദ്ധേയമായത്.

സഫയറിനെതിരെ ആദ്യം ബാറ്റ് ചെയ്ത ആംബർ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. 32 റൺസെടുത്ത സായൂജ്യയും 26 റൺസെടുത്ത ആര്യനന്ദയും മാത്രമാണ് ആംബറിന്റെ ബാറ്റിങ് നിരയിൽ തിളങ്ങിയത്. സഫയറിന് വേണ്ടി അമേയ സന്തോഷും ഇഷിത ഷാനിയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സഫയർ ഏഴ് വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിൽ ലക്ഷ്യത്തിലെത്തി. 37 പന്തിൽ 50 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ സജന സജീവന്റെതകർപ്പൻ ഇന്നിങ്സാണ് സഫയറിന് വിജയമൊരുക്കിയത്. മാളവിക സാബു 34 റൺസെടുത്തു. ആംബറിന് വേണ്ടി അഭിരാമി പി ബിനു മൂന്നും ടി ഷാനി രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി. സജന സജീവനാണ് പ്ലെയർ ഓഫ് ദി മാച്ച്.

രണ്ടാം മത്സരത്തിൽ ഓപ്പണറായി ഇറങ്ങി 115 റൺസുമായി പുറത്താകാതെ നിന്ന എ അക്ഷയയുടെ മികവിൽ ആദ്യം ബാറ്റ് ചെയ്ത പേൾസ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. 62 പന്തുകളിൽ 11 ഫോറും ആറ് സിക്സുമടങ്ങുന്നതായിരുന്നു അക്ഷയയുടെ ഇന്നിങ്സ്. അഷിമ ആന്റണി 31 റൺസ് നേടി. എമറാൾഡിന് വേണ്ടി സൗപർണ്ണിക രണ്ട് വിക്കറ്റ് വീഴ്‌ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എമറാൾഡിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് മാത്രമാണ് നേടാനായത്. എമറാൾഡിന് വേണ്ടി ക്യാപ്റ്റൻ നജ്ല 53 റൺസുമായി പുറത്താകാതെ നിന്നു. മനസ്വി പോറ്റി (33), ദർശന മോഹനൻ (29), ദൃശ്യ വാസുദേവൻ (26) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. പേൾസിന് വേണ്ടി കീർത്തി ജെയിംസ് രണ്ട് വിക്കറ്റ് വീഴ്‌ത്തി. എ അക്ഷയയാണ് പ്ലെയർ ഓഫ് ദി മാച്ച്.

Tags: sportsSUBKCL
Share
Tweet
SendShare

More News from this section

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: സഫയറിനും ആംബറിനും വിജയം

റിലയൻസ് അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഇന്നിങ്സ് വിജയം

മാതൃകാപരമായ ചുവടുവെപ്പുമായി കെസിഎ; കാണികൾക്കായി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വാട്ടർ ഡിസ്പെൻസർ യൂണിറ്റുകൾ സ്ഥാപിച്ചു

മത്സരത്തിനിടെ ഇന്ത്യന്‍ താരത്തിനെതിരെ അതിരുവിട്ട അധിക്ഷേപം; പാക് ആരാധകരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍, പ്രതിഷേധം ശക്തം

270 പന്ത്, 26 ഫോര്‍, 2 സിക്‌സ്; ദുലീപ് ട്രോഫി ഫൈനലില്‍ ഇരട്ട സെഞ്ചുറിയുമായി ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്

ടി20യില്‍ ചരിത്രം കുറിച്ച് ഹര്‍മന്‍പ്രീത്; ക്യാപ്റ്റനായി 150 മത്സരങ്ങള്‍

Latest News

ചാനൽ ചർച്ചയ്‌ക്കിടെ മതവിദ്വേഷ പരാമർശമെന്ന് പരാതി;കാസർകോട് സ്വദേശിയുടെ പരാതിയിൽ മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിരെ കേസ്, വീണ്ടും ഇരട്ടത്താപ്പുമായി കേരളാ സർക്കാർ

അബ്ദുള്ള ബാസിലിനെതിരായ പോലീസ് നടപടികൾ നിർത്തിവെക്കാൻ ആഭ്യന്തര വകുപ്പിന്റെ നിർദേശം; ആരിഫ് ഹുസൈനെതിരായ പരാതിയിലും അന്വേഷണത്തിന് ഉത്തരവ്

‘കരാർ തുകയുടെ 7.5 മുതൽ 10 ശതമാനം വരെ പാർട്ടി ഫണ്ട്’; ഡിഎംകെയെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി മുഖ്യമന്ത്രി വിജയ്, നിയമസഭയിൽ ഇഡി രേഖകൾ ഉദ്ധരിച്ചു

പാർട്ടി നടപടിക്ക് പിന്നാലെ പാളയം പ്രദീപിനായി രമ്യ ഹരിദാസ്; എംഎൽഎയുടെ അഡീഷണൽ പി എ ആക്കണമെന്ന് നിയമസഭാ സെക്രട്ടറിക്ക് കത്ത്, മെയ് 21 മുതൽ മുൻകാല പ്രാബല്യം ആവശ്യപ്പെട്ടു

‘കുടിവെള്ളം പോലും കൊണ്ടുപോകാൻ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനം’; തിയേറ്ററുകളിലെ അമിതവിലയ്‌ക്കെതിരെ സർക്കാർ നടപടി, ഏകീകൃത വിലനിർണയ സംവിധാനവും പരിഗണനയിൽ

കാലാവധി പൂർത്തിയാക്കും; ദേവസ്വം മന്ത്രിയുമായും ബോർഡുമായും അഭിപ്രായവ്യത്യാസമില്ലെന്ന് കെ ജയകുമാർ

ചെക്ക് കേസിൽ മാണി സി കാപ്പന് ആശ്വാസം; കോടതിയിൽ ഹാജരായി അപേക്ഷ നൽകി, പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ബോറിവലി കോടതി പിൻവലിച്ചു

പ്രസവശേഷം അമിത രക്തസ്രാവം; മലപ്പുറത്ത് 24 കാരി മരിച്ചു; കുഞ്ഞ് ചികിത്സയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies