'ആരെ ഭയന്നാണ് നടപടി വൈകിക്കുന്നത്?'; കേസില്‍ യുഡിഎഫും എല്‍ഡിഎഫും ഒത്തുകളിക്കുകയാണ്: മാസപ്പടി കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. സുരേന്ദ്രന്‍
Friday, September 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ആരെ ഭയന്നാണ് നടപടി വൈകിക്കുന്നത്?’; കേസില്‍ യുഡിഎഫും എല്‍ഡിഎഫും ഒത്തുകളിക്കുകയാണ്: മാസപ്പടി കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. സുരേന്ദ്രന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2026, 03:01 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തുകയാണെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആരോപിച്ചു. അഴിമതി നിരോധന നിയമപ്രകാരം അടിയന്തരമായി കേസെടുത്ത് അന്വേഷണം നടത്തേണ്ട വിഷയത്തില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിട്ടും നടപടി വൈകുകയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. കേസ് നീട്ടിക്കൊണ്ടുപോകുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും, വിജിലന്‍സ് അന്വേഷണം ശക്തമായാല്‍ രാഷ്‌ട്രീയ നേതാക്കളിലേക്ക് അന്വേഷണം എത്തുമെന്ന ആശങ്കയാണ് സര്‍ക്കാരിനെന്നും അദ്ദേഹം പറഞ്ഞു.

വീണാ വിജയന്റെ കമ്പനിക്ക് ലഭിച്ച തുക സേവനത്തിനുള്ള പ്രതിഫലമല്ലെന്നും അധികാര ദുര്‍വിനിയോഗത്തിലൂടെ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കി കൈപ്പറ്റിയ കൈക്കൂലി പണമാണെന്നുമാണ് സുരേന്ദ്രന്റെ ആരോപണം. അഴിമതിയിലൂടെ ലഭിച്ച പണം വിദേശത്തേക്ക് കടത്തിയതായും കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണ വിവരങ്ങള്‍ ലഭിച്ചിട്ടും കേസെടുക്കാന്‍ സര്‍ക്കാര്‍ വൈകുന്നത് ആരെ ഭയന്നാണെന്നും സുരേന്ദ്രന്‍ ചോദിച്ചു. സിഎംആര്‍എല്‍ രാഷ്‌ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പണം നല്‍കിയതായി സമ്മതിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഹവാല, അഴിമതി എന്നിവയ്‌ക്കൊപ്പം അധികാര ദുര്‍വിനിയോഗവും കേസില്‍ അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയനും കുടുംബാംഗങ്ങളും ആരോപണവിധേയരായ എക്‌സാലോജിക് കേസില്‍ യുഡിഎഫും എല്‍ഡിഎഫും ഒത്തുകളിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ടെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നുവെന്നും പ്രതിപക്ഷ നേതാവും സമാനമായ ചോദ്യം ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇപ്പോള്‍ ഇവരാരും വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്നാണ് സുരേന്ദ്രന്റെ വിമര്‍ശനം. അന്വേഷണം മുന്നോട്ടുപോയാല്‍ യുഡിഎഫ് നേതാക്കളിലേക്കും അന്വേഷണം എത്തുമെന്ന ഭയമാണ് സര്‍ക്കാരിന്റെ മെല്ലെപ്പോക്കിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

മാസപ്പടി കേസിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ജനങ്ങളോട് വ്യക്തത വരുത്തണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സതീശന്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ രാഷ്‌ട്രീയ കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്ന രീതിയാണ് നിലവിലുള്ളതെന്നും പിണറായി വിജയന് പിന്തുണയുമായി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തെത്തുമെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി. പ്രകാശ് ബാബു, വൈസ് പ്രസിഡന്റ് ഇ. പ്രശാന്ത് കുമാര്‍ എന്നിവരും പങ്കെടുത്തു.

Tags: Pinarayi VijayanVD SATHEESHANk surendraexalogic masappadi case
Share
Tweet
SendShare

More News from this section

സിഎംആർഎൽ പണമിടപാട്: പിണറായി വിജയന് പുറമെ ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും; ഡയറിയിലെ ചുരുക്കപ്പേരുകൾ വിശദീകരിച്ച് കമ്പനി സിഎഫ്ഒയുടെ മൊഴി പുറത്ത്

അയോധ്യയിൽ പൈതൃകവും വികസനവും കൈകോർക്കുന്നു; രാമക്ഷേത്രം സന്ദർശിച്ച് മാധ്യമസംഘം, ₹7,000 കോടിയുടെ ഗ്രീൻഫീൽഡ് ടൗൺഷിപ്പും പുതിയ പദ്ധതികളും വിശദീകരിച്ച് ജില്ലാ ഭരണകൂടം

ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ഡിവൈഡർ ചാടിക്കടന്നു; കാർ ഇടിച്ച് തെറിപ്പിച്ചു, ചികിത്സയിലായിരുന്ന 16കാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്; എസ്‌ഐടി പ്രാഥമിക അന്വേഷണം തുടങ്ങി, 126 കോടി രൂപയുടെ വിദേശ ഇടപാടും പരിശോധനയിൽ

സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള ബാലാമണിയമ്മ പുരസ്‌കാരം ഡോ. എസ്.കെ. വസന്തന്

പവർകട്ടിന് മുമ്പേ മൊബൈലിൽ മെസേജ് എത്തും; കൺസ്യൂമർ നമ്പറിലെ രജിസ്റ്റേഡ് ഫോണിൽ നിയന്ത്രണ സമയം അറിയാം, ആദ്യഘട്ടം തിരുവനന്തപുരത്ത്

Latest News

‘ആരെ ഭയന്നാണ് നടപടി വൈകിക്കുന്നത്?’; കേസില്‍ യുഡിഎഫും എല്‍ഡിഎഫും ഒത്തുകളിക്കുകയാണ്: മാസപ്പടി കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. സുരേന്ദ്രന്‍

11.22 സെക്കന്‍ഡ്! ഇന്ത്യന്‍ വനിതാ സ്പ്രിന്റില്‍ ചരിത്രനേട്ടവുമായി ഹരിത; അനിമേഷിന് ഇരട്ട സ്വര്‍ണം, കേരള താരങ്ങള്‍ക്കും കിരീടം

20 ലക്ഷം കടന്ന് ടിക്കറ്റ് ബുക്കിംഗ്; ഇന്ത്യന്‍ റെയില്‍വേയില്‍ ചരിത്ര റെക്കോര്‍ഡ്, മിനിറ്റില്‍ 1.25 ലക്ഷം ബുക്കിംഗിന് പുതിയ സംവിധാനം

ആദ്യ വിദേശയാത്രയ്‌ക്ക് മുഖ്യമന്ത്രി വിജയ്; നിക്ഷേപം തേടി യുകെയിലേക്ക്, സിൽവർസ്റ്റോണിൽ അജിത്തുമായും കൂടിക്കാഴ്ച

ഡിജിറ്റൽ കാലത്തെ വിവാഹാലോചനകൾ: വിശ്വാസത്തോടൊപ്പം പരിശോധനയും പ്രധാനം, മാട്രിമോണി തട്ടിപ്പുകളിൽ വീഴാതിരിക്കാൻ: വ്യാജ പ്രൊഫൈലുകളെ എങ്ങനെ തിരിച്ചറിയാം?

‘ഇഡിയുടെ കത്തിൽ ഗുരുതര കണ്ടെത്തലുകൾ’; വീണയെ മൂന്ന് തവണ ചോദ്യം ചെയ്തു, ബാക്കി ഒന്നരക്കോടി എന്തിന് കൈപ്പറ്റിയെന്ന് റിയാസ് പറയണമെന്ന് ഷോൺ ജോർജ്

മുക്കുപണ്ടം പണയം വെച്ച് അഞ്ച് ലക്ഷത്തോളം രൂപ തട്ടി; രണ്ട് ബാങ്കുകളിൽ തട്ടിപ്പ്, ഏമങ്ങാട് സ്വദേശി അസ്‌കർ വണ്ടൂർ പോലീസിന്റെ പിടിയിൽ

വായിൽ ക്യാൻസർ, ചികിത്സ ഫലിച്ചില്ല, ഭക്ഷണം പോലും കഴിക്കാനാകാത്ത സ്ഥിതി; ഒടുവിൽ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ ‘നന്ദു’ വിന്  ദയാവധം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies