മുക്കുപണ്ടം പണയം വെച്ച് അഞ്ച് ലക്ഷത്തോളം രൂപ തട്ടി; രണ്ട് ബാങ്കുകളിൽ തട്ടിപ്പ്, ഏമങ്ങാട് സ്വദേശി അസ്‌കർ വണ്ടൂർ പോലീസിന്റെ പിടിയിൽ
Thursday, September 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുക്കുപണ്ടം പണയം വെച്ച് അഞ്ച് ലക്ഷത്തോളം രൂപ തട്ടി; രണ്ട് ബാങ്കുകളിൽ തട്ടിപ്പ്, ഏമങ്ങാട് സ്വദേശി അസ്‌കർ വണ്ടൂർ പോലീസിന്റെ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2026, 05:52 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: വിവിധ ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് അഞ്ച് ലക്ഷത്തോളം രൂപ തട്ടിയെന്ന കേസിൽ പ്രതി അറസ്റ്റിൽ. ഏമങ്ങാട് സ്വദേശി കറുത്തേടത്ത് അസ്‌കറിനെയാണ് (49) വണ്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. വണ്ടൂരിലെ ഫെഡറൽ ബാങ്ക് ശാഖയിലും പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്കിലുമാണ് സമാന രീതിയിൽ തട്ടിപ്പ് നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

ആദ്യം പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്കിലെത്തിയ അസ്‌കർ വള പണയം വെച്ചാണ് രണ്ട് ലക്ഷത്തിലധികം രൂപ കൈക്കലാക്കിയതെന്നാണ് കേസ്. ബാങ്കിൽ സ്വർണം പണയം വെച്ച് വായ്പയെടുക്കുന്ന സാധാരണ ഇടപാടിന്റെ മറവിലായിരുന്നു തട്ടിപ്പെന്നാണ് വിവരം.

ഇതിന് പിന്നാലെ ജൂൺ, ജൂലൈ മാസങ്ങളിലായി വണ്ടൂരിലെ ഫെഡറൽ ബാങ്കിലും സമാന രീതിയിലുള്ള ഇടപാടുകൾ നടത്തിയതായി പോലീസ് പറയുന്നു. രണ്ട് വ്യത്യസ്ത അക്കൗണ്ടുകളിലായാണ് ഇവിടെ 11 ഗ്രാം മുക്കുപണ്ടം പണയം വെച്ചത്. ഇതുവഴി രണ്ട് ലക്ഷത്തിലധികം രൂപ ഇയാൾ കൈക്കലാക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

എന്നാൽ ഇടപാടുകളിൽ ബാങ്ക് അധികൃതർക്ക് സംശയം തോന്നിയതോടെയാണ് തട്ടിപ്പ് പുറത്തായത്. പണയമായി സ്വീകരിച്ച ആഭരണങ്ങളിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അവ യഥാർഥ സ്വർണമല്ലെന്നും മുക്കുപണ്ടമാണെന്നും കണ്ടെത്തിയത്. ഇതോടെ ബാങ്ക് അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് വണ്ടൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അസ്‌കറിലേക്ക് അന്വേഷണം എത്തിയത്. വിവിധ ബാങ്കുകളിലെ ഇടപാടുകളും പണയപ്പെടുത്തിയ ആഭരണങ്ങളും പരിശോധിച്ചാണ് ഇയാളെ പിടികൂടിയത്. ബാങ്കുകളെ ലക്ഷ്യമിട്ട് സമാന രീതിയിൽ നടത്തിയ ഇടപാടുകൾ സംബന്ധിച്ചും പോലീസ് അന്വേഷണം തുടരുകയാണ്.

Tags: Gold Loan Fraud KeralaFake Gold Pledge CaseMalappuram Bank FraudVandoor Police Arrest
Share
Tweet
SendShare

More News from this section

വായിൽ ക്യാൻസർ, ചികിത്സ ഫലിച്ചില്ല, ഭക്ഷണം പോലും കഴിക്കാനാകാത്ത സ്ഥിതി; ഒടുവിൽ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ ‘നന്ദു’ വിന്  ദയാവധം

റിയാസിനെതിരായ മൊഴിയിൽ നിന്ന് ഹസൻ വാരിസ് പിന്മാറിയത് മുഖവിലക്കെടുക്കില്ല; ഭീഷണിപ്പെടുത്തിയെങ്കിൽ പോലീസിനെ സമീപിക്കേണ്ടതായിരുന്നു, നിലപാട് വ്യക്തമാക്കി ഇഡി

ഫ്രീസറിൽ പ്രാണിയും മുടിയും വീണ ഐസ്ക്രീം, കാലാവധി കഴിഞ്ഞ പാൽ; മൾട്ടിപ്ലക്സ് തിയറ്ററുകളിൽ പരിശോധന; വ്യാപക ക്രമക്കേടുകൾ കണ്ടെത്തി

‘വീണ പണം വാങ്ങിയത് നിയമപരമായി, തെറ്റായൊന്നും ചെയ്തിട്ടില്ല’; ഇ.ഡി. വാദങ്ങൾ തള്ളി മുഹമ്മദ് റിയാസ്

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചത് 90 കിലോ, രണ്ട് പേർ അറസ്റ്റിൽ

ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യാ ഹരിദാസിന് ഗുരുതര വീഴ്ച; പക്വതയോടെ ഇടപെട്ടില്ലെന്ന് അന്വേഷണസമിതി, കടുത്ത നടപടി വേണമെന്ന് കോൺഗ്രസിൽ ആവശ്യം

Latest News

മുക്കുപണ്ടം പണയം വെച്ച് അഞ്ച് ലക്ഷത്തോളം രൂപ തട്ടി; രണ്ട് ബാങ്കുകളിൽ തട്ടിപ്പ്, ഏമങ്ങാട് സ്വദേശി അസ്‌കർ വണ്ടൂർ പോലീസിന്റെ പിടിയിൽ

മൊബൈലിൽ ചാറ്റ് ചെയ്യുന്നതിനെച്ചൊല്ലി തർക്കം; ബിയർ കുപ്പികൊണ്ട് അടിച്ച് ഭാര്യയെ കൊലപ്പെടുത്തി, പിന്നാലെ ഭർത്താവും ജീവനൊടുക്കി

റോഡിനായി ക്ഷേത്രം പൊളിച്ചു, പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും ഇളകാതെ ഹനുമാൻ വിഗ്രഹം; ഉജ്ജയിനിയിലെ പ്രതിഷ്ഠയ്‌ക്ക് താഴെ എന്ത്? ഐഐടി വിദഗ്ധരുടെ സേവനം തേടി ജില്ലാഭരണകൂടം

‘ഈ ജോലിയും കൂടി പോയി’; മെഹന്ദി ഇടാനും ഇനി യന്ത്രം; ഹർഷ് ഗോയങ്കയുടെ പോസ്റ്റ്, സോഷ്യൽ മീഡിയയിൽ ചർച്ച

കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും ബന്ധുക്കളുടെയും വീടുകളിൽ ഇ.ഡി. റെയ്ഡ്; 18 കേന്ദ്രങ്ങളിൽ പരിശോധന, ബാർ ലൈസൻസ് ക്രമക്കേട് കേസിൽ നടപടി

ലക്ഷ്യമിട്ടത് ചാന്ദ്‌നി ചൗക്കിലെ ക്ഷേത്രം; കനത്ത ട്രാഫിക് പ്ലാൻ മാറ്റിച്ചു, ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന സ്ഫോടനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് അലർട്ടില്ല, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; വെള്ളി-ശനി ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

റോഡിൽ വാഹനങ്ങൾ തടഞ്ഞ് പരാക്രമം; പൊലീസ് കസ്റ്റഡിയിലെടുത്ത 21കാരി വനിതാ എഎസ്ഐയെ കടിച്ചു, തൃശൂരിൽ യുവതി അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies