പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഒഴിവാക്കാന്‍ കെഎസ്ഇബിയുടെ അടിയന്തര നീക്കം; യൂണിറ്റിന് 30 രൂപ വരെ നല്‍കി വൈദ്യുതി വാങ്ങും
Monday, September 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഒഴിവാക്കാന്‍ കെഎസ്ഇബിയുടെ അടിയന്തര നീക്കം; യൂണിറ്റിന് 30 രൂപ വരെ നല്‍കി വൈദ്യുതി വാങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2026, 11:21 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ യൂണിറ്റിന് 30 രൂപ വരെ നല്‍കി പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി. പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഒഴിവാക്കുന്നതിനായി അടിയന്തരമായി വൈദ്യുതി വാങ്ങാനുള്ള തീരുമാനം ചൂണ്ടിക്കാട്ടി കെഎസ്ഇബി ഇന്ന് സര്‍ക്കാരിന് കത്ത് നല്‍കും. തിങ്കളാഴ്ച മുതല്‍ തന്നെ അധിക വൈദ്യുതി ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് കെഎസ്ഇബിക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടും. നിലവില്‍ യൂണിറ്റിന് പരമാവധി 10 രൂപ വരെ നിരക്കില്‍ വൈദ്യുതി വാങ്ങാനാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതിയുള്ളത്.

എന്നാല്‍ വൈദ്യുതി ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി സ്വയം തീരുമാനിക്കുകയായിരുന്നു. മറ്റ് സംസ്ഥാനങ്ങളും ഉയര്‍ന്ന വില നല്‍കി വൈദ്യുതി വാങ്ങിയാണ് നിലവിലെ പ്രതിസന്ധി നേരിടുന്നതെന്ന് സര്‍ക്കാരിന് നല്‍കുന്ന കത്തില്‍ കെഎസ്ഇബി ചൂണ്ടിക്കാട്ടും. എന്‍ടിപിസിയുടെ രത്‌നഗിരി പവര്‍ പ്ലാന്റില്‍ നിന്ന് യൂണിറ്റിന് 30 രൂപ നിരക്കില്‍ 300 മെഗാവാട്ട് വൈദ്യുതി ഈ മാസം 30 വരെ ലഭ്യമാക്കും. ഒഡിഷയില്‍ നിന്ന് യൂണിറ്റിന് 10 രൂപ നിരക്കില്‍ 150 മെഗാവാട്ടും ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ നിന്ന് 150 മെഗാവാട്ടും വാങ്ങാനും ധാരണയായിട്ടുണ്ട്.

കൂടുതല്‍ വൈദ്യുതി ഉറപ്പാക്കുന്നതിനായി ബിഹാര്‍, മഹാരാഷ്‌ട്ര, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ വൈദ്യുതി വിതരണ കമ്പനികളുമായി ചര്‍ച്ച നടത്താന്‍ കെഎസ്ഇബി ഡയറക്ടര്‍മാര്‍ യാത്ര തിരിച്ചു. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുന്ന ദിവസങ്ങളില്‍ 800 മെഗാവാട്ട് വരെ അധിക വൈദ്യുതി പുറത്തുനിന്ന് ആവശ്യമായി വരുന്നുണ്ട്. ഇതില്‍ 600 മെഗാവാട്ട് ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ ശേഷിക്കുന്ന കുറവ് തത്സമയ വൈദ്യുതി വിപണിയില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ പരിഹരിക്കാനാകുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടല്‍. വൈദ്യുതി ലഭ്യത ഉറപ്പാക്കി പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഒഴിവാക്കുന്നതിനാണ് കെഎസ്ഇബി അടിയന്തര നടപടികളിലേക്ക് നീങ്ങുന്നത്.

Tags: KSEBbuy electricity
Share
Tweet
SendShare

More News from this section

കൊച്ചി മെട്രോയിലെ രഹസ്യരേഖകള്‍ ചോര്‍ന്നെന്ന് പരാതി; സൈബര്‍ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

ഇന്ന് വിനായക ചതുര്‍ത്ഥി; ഗണപതി ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും ഗണപതിഹോമവും

ആസൂത്രണബോര്‍ഡ് പരീക്ഷാ തട്ടിപ്പ് കേസ്; പിഎസ്സി-ക്രൈംബ്രാഞ്ച് തര്‍ക്കം തുടരുന്നു; ചോദ്യം ഴചയ്യലിന് നാല് അംഗങ്ങളും ഹാജരാകില്ല

ഇന്ന് കേരളത്തില്‍ പവര്‍കട്ടില്ല; റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭിച്ചു

കേരളത്തില്‍ വീണ്ടും മഴ ശക്തമാകും; സെപ്റ്റംബര്‍ 16 വരെ ഇടിമിന്നലിനും കാറ്റിനും സാധ്യത, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പന്തീരാങ്കാവ് എംഡിഎംഎ കേസ്; നോയിഡയിലെ ആഡംബര ഫ്‌ലാറ്റില്‍ നിന്ന് യുവാവും നഴ്‌സിങ് വിദ്യാര്‍ഥിനിയും പിടിയില്‍

Latest News

ഗണപതിയുടെ ചിത്രമുള്ള ബിരിയാണി പരസ്യം വിവാദത്തില്‍; പ്രതിഷേധത്തിന് പിന്നാലെ തിരുനെല്‍വേലിയില്‍ കടയുടമ അറസ്റ്റില്‍

പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഒഴിവാക്കാന്‍ കെഎസ്ഇബിയുടെ അടിയന്തര നീക്കം; യൂണിറ്റിന് 30 രൂപ വരെ നല്‍കി വൈദ്യുതി വാങ്ങും

ഭീകരവിരുദ്ധ പോരാട്ടത്തില്‍ ജാഗ്രത കുറയ്‌ക്കില്ല; ദക്ഷിണ കശ്മീരിലെ സുരക്ഷാ ഗ്രിഡ് വിലയിരുത്തി നോര്‍തേണ്‍ ആര്‍മി കമാന്‍ഡര്‍

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ 22കാരന്‍ അറസ്റ്റില്‍; അസമില്‍ യുവതിയെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ഒമാന്‍ തീരത്ത് വ്യാപാരക്കപ്പലിന് നേരെ ആക്രമണം; 14 ഇന്ത്യക്കാരില്‍ 13 പേരെ രക്ഷപ്പെടുത്തി, ഒരാള്‍ക്കായി തിരച്ചില്‍

ഗുരു ദര്‍ശനവും സന്ദേശങ്ങളും സാമൂഹ്യ പരിഷ്‌ക്കരണത്തിന് മാത്രമുള്ള ഒന്നായിരുന്നില്ല,അത് മാനവ സമത്വത്തിന്റെ പ്രഖ്യാപനവും കൂടി ആയിരുന്നു; കേന്ദ്ര മന്ത്രി ശ്രീപദ് നായിക്

ദക്ഷിണ കൊറിയയെ തകര്‍ത്ത് ഇന്ത്യ; പുരുഷ ജൂനിയര്‍ ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ നാലാം കിരീടം, ചരിത്രനേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies