പന്തീരാങ്കാവ് എംഡിഎംഎ കേസ്; നോയിഡയിലെ ആഡംബര ഫ്‌ലാറ്റില്‍ നിന്ന് യുവാവും നഴ്‌സിങ് വിദ്യാര്‍ഥിനിയും പിടിയില്‍
Sunday, September 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പന്തീരാങ്കാവ് എംഡിഎംഎ കേസ്; നോയിഡയിലെ ആഡംബര ഫ്‌ലാറ്റില്‍ നിന്ന് യുവാവും നഴ്‌സിങ് വിദ്യാര്‍ഥിനിയും പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2026, 08:30 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: പന്തീരാങ്കാവില്‍ ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. മലപ്പുറം നിലമ്പൂര്‍ സ്വദേശി സി. അജ്മല്‍ (32), തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിനിയും നഴ്‌സിങ് വിദ്യാര്‍ഥിനിയുമായ പി. സൂര്യ (23) എന്നിവരെയാണ് പൊലീസ് നോയിഡയില്‍ നിന്ന് പിടികൂടിയത്. മേയ് ഒന്‍പതിന് പന്തീരാങ്കാവ് കാപ്‌കോണ്‍ സിറ്റിക്ക് സമീപം സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് ഒരു കിലോ എംഡിഎംഎ പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ മുഹമ്മദ് അര്‍ഷലാല്‍ (25), ആദില്‍ഷാ (20), മുഹമ്മദ് ഫര്‍ഹാന്‍ (22) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ ഡല്‍ഹിയില്‍ നിന്നാണ് ലഹരിമരുന്ന് കേരളത്തിലെത്തിക്കുന്നതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നോയിഡയിലെ ഫ്‌ലാറ്റില്‍ നിന്ന് അജ്മലിനെയും സൂര്യയെയും പിടികൂടിയത്. ലഹരിമരുന്ന് പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ സ്‌കെയില്‍, പാക്കിങ് സാമഗ്രികള്‍, 5,000ലധികം സിപ്പ് ലോക്ക് കവറുകള്‍, കറന്‍സി നോട്ട് എണ്ണുന്ന യന്ത്രം, നിരവധി എടിഎം കാര്‍ഡുകള്‍, പാക്കിങ് സീലര്‍ എന്നിവ ഫ്‌ലാറ്റില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

ഫ്‌ലാറ്റ് സൂര്യയുടെ പേരിലുള്ളതാണെന്ന് പൊലീസ് പറഞ്ഞു. ഇവിടെവച്ച് ഓരോ ആഴ്ചയും ഏകദേശം 10 കിലോയിലധികം എംഡിഎംഎ പാക്ക് ചെയ്ത് കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും വില്‍പ്പന നടത്തിയിരുന്നതായി ചോദ്യം ചെയ്യലില്‍ വ്യക്തമായതായും പൊലീസ് വ്യക്തമാക്കി. ഡല്‍ഹിയില്‍ നിന്ന് സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ വാഹനങ്ങളില്‍ രഹസ്യമായി ലഹരിമരുന്ന് ഒളിപ്പിച്ച് കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും എത്തിച്ചിരുന്നതായും അന്വേഷണ സംഘം പറഞ്ഞു.

മലപ്പുറം ജില്ലയില്‍ കഴിഞ്ഞ മാസം പിടികൂടിയ 13 കിലോ എംഡിഎംഎയും ഇവര്‍ വിതരണം ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ നാല് മാസത്തിനിടെ അഞ്ച് കോടിയിലധികം രൂപയുടെ ഇടപാടുകള്‍ നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. അജ്മലിനെതിരെ മലപ്പുറം ജില്ലയിലും കേസുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

പന്തീരാങ്കാവ് ഇന്‍സ്‌പെക്ടര്‍ എ. നിതിന്‍, എസ്ഐ അര്‍ജുന്‍ അജിത്, ഫറോക്ക് എസിപി സ്‌ക്വാഡ് അംഗങ്ങളായ സബീഷ്, അഖില്‍ ബാബു, ഡാന്‍സാഫ് അംഗങ്ങളായ അതുല്‍, ലതീഷ്, നല്ലളം പൊലീസ് സ്റ്റേഷനിലെ ഷമാന എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്. അറസ്റ്റിലായ ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

Tags: kozhikodeMDMA caseman and nursing student arrested
Share
Tweet
SendShare

More News from this section

ഇന്ന് കേരളത്തില്‍ പവര്‍കട്ടില്ല; റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭിച്ചു

കേരളത്തില്‍ വീണ്ടും മഴ ശക്തമാകും; സെപ്റ്റംബര്‍ 16 വരെ ഇടിമിന്നലിനും കാറ്റിനും സാധ്യത, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഒഡിഷയിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം ആരംഭിച്ചു

പാറശ്ശാലയില്‍ 6000 കിലോ റേഷന്‍ അരി പിടികൂടി; ആളൊഴിഞ്ഞ വീട്ടില്‍ ഗോഡൗണാക്കി തട്ടിപ്പ്

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം; കോഴിക്കോട് നഗരത്തിൽ ഇന്ന് വൈകിട്ട് 5 മുതൽ ഗതാഗത നിയന്ത്രണം, യാത്രക്കാർക്ക് ബദൽ മാർഗങ്ങൾ നിർദേശിച്ച് പൊലീസ്

കാന്തപുരത്തിന്റെ സ്ത്രീകളെക്കുറിച്ചുള്ള നിലപാടിൽ വിയോജിപ്പ്; ‘മലേഷ്യയിൽ സ്ത്രീകൾക്ക് തുല്യ അവകാശങ്ങളുണ്ട്’ എന്ന് പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, കൂടിക്കാഴ്ചയ്‌ക്ക് മുന്നോടിയായി പ്രതികരണം

Latest News

ഗുരു ദര്‍ശനവും സന്ദേശങ്ങളും സാമൂഹ്യ പരിഷ്‌ക്കരണത്തിന് മാത്രമുള്ള ഒന്നായിരുന്നില്ല,അത് മാനവ സമത്വത്തിന്റെ പ്രഖ്യാപനവും കൂടി ആയിരുന്നു; കേന്ദ്ര മന്ത്രി ശ്രീപദ് നായിക്

പന്തീരാങ്കാവ് എംഡിഎംഎ കേസ്; നോയിഡയിലെ ആഡംബര ഫ്‌ലാറ്റില്‍ നിന്ന് യുവാവും നഴ്‌സിങ് വിദ്യാര്‍ഥിനിയും പിടിയില്‍

ദക്ഷിണ കൊറിയയെ തകര്‍ത്ത് ഇന്ത്യ; പുരുഷ ജൂനിയര്‍ ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ നാലാം കിരീടം, ചരിത്രനേട്ടം

ചൈനയെ വീഴ്‌ത്തി ഇന്ത്യ; വനിതാ ജൂനിയര്‍ ഏഷ്യാ കപ്പില്‍ ഹാട്രിക് കിരീടം, ലോകകപ്പിനും യോഗ്യത

വൈഭവ് പുറത്ത്; സഞ്ജു-അഭിഷേക് ഓപ്പണ്‍ ചെയ്യും, ബുംറ തിരിച്ചെത്തി; അഫ്ഗാനെതിരെ ഇന്ത്യ ആദ്യം പന്തെറിയും

‘സാധാരണക്കാരില്‍ ആത്മവിശ്വാസം വളര്‍ന്നു’; മോദി ഭരണത്തെ പ്രശംസിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

ബ്രിക്‌സ് ഉച്ചകോടിക്ക് സമാപനം; ബ്രിക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഇന്ത്യ സൗഹൃദം, പങ്കാളിത്തം, സഹകരണം എന്നിവ ശക്തിപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

2029ന് മുമ്പ് 21 എന്‍ഡിഎ സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും; പ്രഖ്യാപനവുമായി അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies