മുംബൈ: ഗുരു ദര്‍ശനവും സന്ദേശങ്ങളും സാമൂഹ്യ പരിഷ്‌ക്കരണത്തിനുള്ള മാത്രമുള്ള ഒന്നായിരുന്നില്ല അത് മാനവ സമത്വത്തിന്റെ പ്രഖ്യാപനവും കൂടി ആയിരുന്നുവെന്നും ഒപ്പം ലോകമാകെ മതം, ജാതി, വംശം, തുടങ്ങിയ ആശയഗതി എന്നിവയുടെ അടിസ്ഥാനത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത് നമുക്ക് കാണാന്‍ സാധിക്കുന്നു. ശ്രീനാരായണ ഗുരു നമ്മളെ ഓര്‍മ്മപ്പെടുത്തുന്നത് മതത്തിന്റെ ലക്ഷ്യം മറ്റൊരാളെ വാദത്തില്‍ തോല്‍പ്പിക്കുകയല്ല മറിച്ച് അത് തമ്മിലുള്ള മനസിലാക്കലും നല്ല മനുഷ്യരാകാന്‍ സഹായിക്കേണ്ടത് ആണെന്നും പുതുതലമുറ ശ്രീനാരായണ ഗുരുവിനെ മാതൃകയാക്കണമെന്നും ഒരു ജാതി ഒരു മതം എന്ന സന്ദേശം ഉയര്‍ത്തി എത്രയോ കാലം മുന്‍പേ ഗുരു വഴിവിളക്കായി, വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍ എത്രയോ കാലം മുന്‍പേ ഗുരു ആഹ്വാനം ചെയ്തു.
എന്നാല്‍, അറിവും വിദ്യാഭ്യാസവും ജോലിയും കൊണ്ട് മാത്രമായില്ല.ജീവിത മൂല്യങ്ങളും നാം മുറകെപിടിക്കണമെന്നും ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം മുംബൈ താനെ യൂണിയന്‍ സംഘടിപ്പിച്ച 172 ആംമത് ശ്രീനാരായണ ഗുരു ജയന്തി-ഓണാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് കേന്ദ്ര നൂതന-പുനരുപയോഗ ഊര്‍ജ്ജ വകുപ്പ് സഹമന്തി ശ്രീപദ് നായിക് അഭിപ്രായപെട്ട്. ലോകം നേരിടുന്ന പല പ്രശനങ്ങള്‍ പരിഹരിക്കാന്‍ ഗുരു ദര്‍ശനം സഹായകമാണെന്നു കേരള വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷണ പരിപാടി ഉത്ഘാടനം നിര്‍വഹിച്ചു സംസാരിച്ചു. മനുഷ്യര്‍ ജാതിക്കും മതത്തിനും വര്‍ഗത്തിനും വര്‍ണത്തിനും അതീതമായി കഴിയണമെന്നാണ് ഗുരു നമ്മെ പഠിപ്പിച്ചത്.
സംഘടിച്ച് ശക്തരാകുക, വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന മഹത്തായ സന്ദേശമാണ് ഗുരു വിഭാവനം ചെയ്തത്.ഗുരുവിന്റെ കാലത്ത് മാത്രമല്ല വരാന്‍ പോകുന്ന തലമുറയ്‌ക്കും അവ വഴികാട്ടിയാകും. മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ഗുരുസന്ദേശം ഇന്നത്തെ സാമൂഹിക സാഹചര്യത്തിലും വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട് അതുപോലെ സാമൂഹികമായ മുന്നേറ്റത്തിലേയ്‌ക്ക് നാടിനെ നയിച്ചതില്‍ ഗുരുവിന്റെ പങ്ക് വലുതാണെന്നും എടുത്ത് പറഞ്ഞു. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന ശ്രീനാരായണ ഗുരുദേവന്റെ അമരസന്ദേശം ഓണം മുന്നോട്ട് വെയ്‌ക്കുന്ന സമത്വസുന്ദരമായ ലോകക്രമത്തിലേക്കുള്ള ആഹ്വാനം കൂടിയാണ്.
ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗ ചിന്തകള്‍ക്ക് അതീതമായി മനുഷ്യരെല്ലാം സമന്മാരായി വാണ ഒരു സങ്കല്പ കാലത്തിന്റെ ഓര്‍മ്മ പുതുക്കലാണ് ഓണമെങ്കില്‍ ആ കാഴ്‌ച്ചപ്പാടിന്റെ പ്രായോഗികമായ നവോത്ഥാനരൂപമാണ് ഗുരു സമൂഹത്തിന് പകര്‍ന്ന് നല്‍കിയത്.ഗുരുജയന്തിയും ഓണാഘോഷവും ഒരുമിച്ച് സംഘടിപ്പിച്ചതിലൂടെ നന്മയും മാനവികതയും നിറഞ്ഞ മഹത്തായ ഒരു സന്ദേശമാണ് പ്രസരിക്കുന്നത്.മനുഷ്യര്‍ എല്ലാം ഒന്നുപോലെയാണെന്ന ഓണസന്ദേശം തന്നെയാണ് ശ്രീനാരായണ ഗുരുവും നല്‍കിയതെന്ന് കേരള സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു. നവി മുംബൈയുടെ വികസനത്തില്‍ മലയാളികള്‍ക്കും സ്തുത്യര്‍ഹമായ പങ്കുണ്ടെന്നും മലയാളി സമൂഹവുമായി ഏറെ അടുത്ത് നില്‍ക്കുന്ന വ്യക്തിയാണ് താനെന്നും പൊതു പ്രവര്‍ത്തനങ്ങളില്‍ ജാതിക്കോ പാര്‍ട്ടിക്കോ സ്ഥാനമില്ല,എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തി മുന്നോട്ട് പോകുന്നതാണ് ഞങ്ങളുടെ രാഷ്‌ട്രീയം.
മലയാളി സമൂഹത്തിന്റെ എല്ലാ ആവിശ്യങ്ങള്‍ക്കും ഒപ്പമുണ്ടാകുമെന്നും ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ എന്നും ലോകത്തിന് മാതൃകയാണെന്നും മഹാരാഷ്‌ട്ര വനം വകുപ്പ് മന്ത്രി ഗണേഷ് നായിക് പറഞ്ഞു. ശിവഗിരി മഠം മുന്‍ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ജയന്തി സന്ദേശവും അനുഗ്രഹ പ്രഭാതവും നടത്തി.മുന്‍ എം പി സഞ്ജീവ് നായിക്,നവി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ സഭാ നേതാവ് സാഗര്‍ നായിക്, നേരില്‍ ലിറ്റില്‍ ഫ്‌ലവര്‍ ചര്‍ച്ചിലെ അസിസ്റ്റന്റ് വികാരി ഫാദര്‍ ആഷ്ലി വടക്കേവീട്ടില്‍ എന്നിവര്‍ വിശിഷ്ടാധിതികളായി പങ്കെടുത്ത് സംസാരിച്ചു. യോഗം ബോര്‍ഡ് മെമ്പര്‍ ബാലേഷ് ബാലപ്പന്‍, വി കെ ഉത്തമന്‍, വനിതാസംഘം സെക്രട്ടറി ശോഭന വാസുദേവന്‍,ജോയിന്റ് കണ്‍വീനര്‍മാരായ എ.ആര്‍.ശശിധരന്‍, രാധിക സുരേഷ്, യൂണിയന്‍ വനിതാസംഘം മെമെമ്പര്മാരായ സജിനി അനില്‍കുമാര്‍, വസുമതി, വൈദിക സമിതി സെക്രട്ടറി എ.വി.സുനില്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
എഴുത്തുകാരിയും ഗുരുധര്‍മ്മ പ്രചാരകയുമായ നിര്‍മ്മല മോഹന് യൂണിയന്‍ ഏര്‍പ്പെടുത്തിയ ഗുരു ചൈതന്യ അവാര്‍ഡ് സമ്മാനിച്ച്. ഉന്നത വിജയം നേടിയ ഒന്‍പത് വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.വിവിധ മേഖലകളില്‍ തിളങ്ങിയ പ്രമുഖരെയും ആദരിച്ചു. യൂണിയന്‍ പ്രസിഡന്റ് അദ്ധ്യക്ഷ വഹിച്ചു.വൈസ് പ്രസിഡന്റ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സി.വി.വിജയന്‍ കൃതജ്ഞതയും രേഖപ്പെടുത്തി. ശാഖയില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന കലാപരിപാടികളും കലാഭവന്‍ ജയന്റെ നേതൃത്വത്തിലുള്ള വിനോദ പരിപാടികളും അരങ്ങേറി,പൂക്കളം മാവേലി നാദസ്വരം ഒപ്പം ചെണ്ടമേളവും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. തൊള്ളായിരത്തില്‍ പരം ജനങ്ങള്‍ക്ക് ചതയ-ഓണ സദ്യ ഇലയില്‍ വിളമ്പി നല്‍കി.















