ദക്ഷിണ കൊറിയയെ തകര്‍ത്ത് ഇന്ത്യ; പുരുഷ ജൂനിയര്‍ ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ നാലാം കിരീടം, ചരിത്രനേട്ടം
Sunday, September 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ദക്ഷിണ കൊറിയയെ തകര്‍ത്ത് ഇന്ത്യ; പുരുഷ ജൂനിയര്‍ ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ നാലാം കിരീടം, ചരിത്രനേട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2026, 07:47 pm IST
Facebook
Twitter
WhatsAppTelegram

മോഖി (ചൈന): പുരുഷ ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ദക്ഷിണ കൊറിയയെ 4-1ന് തകര്‍ത്താണ് ഇന്ത്യ തുടര്‍ച്ചയായ നാലാം തവണയും കിരീടത്തില്‍ മുത്തമിട്ടത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി നാല് കിരീടങ്ങള്‍ നേടുന്ന ആദ്യ ടീമായി ഇന്ത്യ റെക്കോര്‍ഡിട്ടു. ഇത് ഇന്ത്യയുടെ ആറാം പുരുഷ ജൂനിയര്‍ ഏഷ്യാ കപ്പ് കിരീടം കൂടിയാണ്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ ഉത്തര്‍പ്രദേശ് ഹോക്കിയുടെ താരമായ അജീത് യാദവ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടി. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ലീഡ് നേടിയ ഇന്ത്യ, ആദ്യ പകുതി അവസാനിക്കുമ്പോഴേക്കും 3-0ന് മുന്നിലെത്തി.

നാലാം ക്വാര്‍ട്ടറില്‍ പെനാല്‍റ്റി കോര്‍ണര്‍ മുതലാക്കി ആഷു മൗര്യ ഇന്ത്യയുടെ ലീഡ് 4-0 ആക്കി. അവസാന ഘട്ടത്തില്‍ ദക്ഷിണ കൊറിയ ആശ്വാസഗോള്‍ നേടിയെങ്കിലും മത്സരത്തിന്റെ നിയന്ത്രണം കൈവിടാതെ ഇന്ത്യ 4-1ന്റെ തകര്‍പ്പന്‍ വിജയം ഉറപ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങള്‍ ജയിക്കുകയും ഒരു മത്സരം സമനിലയില്‍ അവസാനിപ്പിക്കുകയും ചെയ്ത ഇന്ത്യ ഒന്നാം സ്ഥാനത്താണ് ഫൈനലിലെത്തിയത്. ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യ ദക്ഷിണ കൊറിയയെ മറികടന്നത്.

സെമിഫൈനലില്‍ ഇന്ത്യ മലേഷ്യയെ 3-1ന് തോല്‍പ്പിച്ചപ്പോള്‍ ദക്ഷിണ കൊറിയ പാകിസ്ഥാനെ 4-1ന് കീഴടക്കിയാണ് ഫൈനലിലെത്തിയത്. നേരത്തെ നടന്ന വനിതാ ജൂനിയര്‍ ഏഷ്യാ കപ്പ് ഫൈനലില്‍ ചൈനയെ 1-0ന് തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടിയിരുന്നു. ഇതോടെ പുരുഷ-വനിതാ വിഭാഗങ്ങളില്‍ ഇന്ത്യക്ക് ജൂനിയര്‍ ലോകകപ്പിലേക്ക് യോഗ്യതയും ലഭിച്ചു. കിരീടം നേടിയ ഇന്ത്യന്‍ പുരുഷ ടീമിലെ ഓരോ താരത്തിനും 3 ലക്ഷം രൂപ വീതവും സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങള്‍ക്ക് 1.5 ലക്ഷം രൂപ വീതവും ഹോക്കി ഇന്ത്യ പാരിതോഷികം പ്രഖ്യാപിച്ചു.

Tags: India Beat South KoreaClinch Historic Fourth ConsecutiveMen's Junior Hockey Asia Cup Title
Share
Tweet
SendShare

More News from this section

ചൈനയെ വീഴ്‌ത്തി ഇന്ത്യ; വനിതാ ജൂനിയര്‍ ഏഷ്യാ കപ്പില്‍ ഹാട്രിക് കിരീടം, ലോകകപ്പിനും യോഗ്യത

വൈഭവ് പുറത്ത്; സഞ്ജു-അഭിഷേക് ഓപ്പണ്‍ ചെയ്യും, ബുംറ തിരിച്ചെത്തി; അഫ്ഗാനെതിരെ ഇന്ത്യ ആദ്യം പന്തെറിയും

സബലെങ്കയെ വീഴ്‌ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍

സുപ്രിയയുടെ ഹാട്രിക്ക്, കൊറിയയെ തകര്‍ത്ത് ഇന്ത്യ! ജൂനിയര്‍ ഏഷ്യാ കപ്പ് ഫൈനലില്‍

രാജിവെച്ചെന്ന് പരിശീലകന്‍; അംഗീകരിക്കില്ലെന്ന് പ്രസിഡന്റ്, ഫെനര്‍ബാഷെയില്‍ നാടകീയ നീക്കം

ക്യാപ്റ്റന്റെ ആം ബാന്‍ഡ് കിട്ടി, പിന്നാലെ ഫ്രീകിക്ക് ഗോള്‍! ബാഴ്‌സലോണയില്‍ ചരിത്രം കുറിച്ച് ലമിന്‍ യമാല്‍

Latest News

കേരളത്തില്‍ വീണ്ടും മഴ ശക്തമാകും; സെപ്റ്റംബര്‍ 16 വരെ ഇടിമിന്നലിനും കാറ്റിനും സാധ്യത, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പന്തീരാങ്കാവ് എംഡിഎംഎ കേസ്; നോയിഡയിലെ ആഡംബര ഫ്‌ലാറ്റില്‍ നിന്ന് യുവാവും നഴ്‌സിങ് വിദ്യാര്‍ഥിനിയും പിടിയില്‍

ദക്ഷിണ കൊറിയയെ തകര്‍ത്ത് ഇന്ത്യ; പുരുഷ ജൂനിയര്‍ ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ നാലാം കിരീടം, ചരിത്രനേട്ടം

‘സാധാരണക്കാരില്‍ ആത്മവിശ്വാസം വളര്‍ന്നു’; മോദി ഭരണത്തെ പ്രശംസിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

ബ്രിക്‌സ് ഉച്ചകോടിക്ക് സമാപനം; ബ്രിക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഇന്ത്യ സൗഹൃദം, പങ്കാളിത്തം, സഹകരണം എന്നിവ ശക്തിപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

2029ന് മുമ്പ് 21 എന്‍ഡിഎ സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും; പ്രഖ്യാപനവുമായി അമിത് ഷാ

‘നിയമങ്ങള്‍ പാലിക്കുന്നവരല്ല, രൂപപ്പെടുത്തുന്നവരാകണം’; ഗ്ലോബല്‍ സൗത്തിന് ആഹ്വാനവുമായി മോദി

ഡല്‍ഹിയില്‍ ഫാക്ടറിക്ക് തീപിടിത്തം; പരിഭ്രാന്തിയില്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ ആറ് പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies