പഴയ വസ്ത്രങ്ങള്‍ ഇനി പാഴാകില്ല; ഡല്‍ഹി മെട്രോയിലെ 'അര്‍പ്പണ്‍' കേന്ദ്രങ്ങളില്‍ 41 ടണ്ണിലധികം ശേഖരിച്ചു
Monday, September 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഴയ വസ്ത്രങ്ങള്‍ ഇനി പാഴാകില്ല; ഡല്‍ഹി മെട്രോയിലെ ‘അര്‍പ്പണ്‍’ കേന്ദ്രങ്ങളില്‍ 41 ടണ്ണിലധികം ശേഖരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2026, 04:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഡല്‍ഹി ബിജെപി സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ‘അര്‍പ്പണ്‍’ പദ്ധതി ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമാകുന്നു. ഡല്‍ഹി മെട്രോ സ്റ്റേഷനുകളില്‍ സ്ഥാപിച്ച 10 അര്‍പ്പണ്‍ കേന്ദ്രങ്ങളിലൂടെ പുനരുപയോഗിക്കാവുന്നതും റീസൈക്കിള്‍ ചെയ്യാവുന്നതുമായ 41 ടണ്ണിലധികം പഴയ വസ്ത്രങ്ങള്‍ ശേഖരിച്ചതായി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഓഫീസ് അറിയിച്ചു. ഓഗസ്റ്റ് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 3,940 പേര്‍ കേന്ദ്രങ്ങളിലെത്തി ആകെ 41,181.59 കിലോഗ്രാം പഴയ വസ്ത്രങ്ങളാണ് കൈമാറിയത്.

ഡോ. ബാബാ സാഹിബ് അംബേദ്കര്‍ ആശുപത്രിയിലെ അര്‍പ്പണ്‍ കേന്ദ്രത്തിലാണ് ഏറ്റവും കൂടുതല്‍ വസ്ത്രങ്ങള്‍ ശേഖരിച്ചത്. ഇവിടെ നിന്ന് 9,861.40 കിലോഗ്രാം വസ്ത്രങ്ങള്‍ ലഭിച്ചു. ഷാലിമാര്‍ ബാഗ് കേന്ദ്രം 9,761.03 കിലോഗ്രാം ശേഖരണവുമായി തൊട്ടുപിന്നിലുണ്ട്. പഞ്ചാബി ബാഗ് വെസ്റ്റ് കേന്ദ്രത്തില്‍ 6,534.98 കിലോഗ്രാമും ഷാഹ്ദാര കേന്ദ്രത്തില്‍ 6,386.08 കിലോഗ്രാമും ശേഖരിച്ചു. മയൂര്‍ വിഹാര്‍-1, ഹൗസ് ഖാസ്, ദ്വാരക സെക്ടര്‍, മാല്‍വിയ നഗര്‍, ലജ്പത് നഗര്‍, മോഹന്‍ എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് മറ്റ് അര്‍പ്പണ്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

ശേഖരിച്ച വസ്ത്രങ്ങള്‍ സംസ്‌കരണത്തിന് അയയ്‌ക്കുന്നതിന് മുമ്പ് വിവിധ വിഭാഗങ്ങളായി തരംതിരിക്കും. ഇതില്‍ 4,266 കിലോഗ്രാം പുനരുപയോഗത്തിനും അപ്സൈക്ലിംഗിനുമായി മാറ്റിവെച്ചപ്പോള്‍ 29,424 കിലോഗ്രാം റീസൈക്ലിംഗിനായി അയച്ചു. സ്വയംസഹായ സംഘങ്ങള്‍ പുനരുപയോഗിക്കാവുന്ന വസ്ത്രങ്ങള്‍ ഉപയോഗിച്ച് റഗ്ഗുകള്‍, ഫോള്‍ഡറുകള്‍, കീറിംഗുകള്‍, പൗച്ചുകള്‍, ബാഗുകള്‍, തോരണങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ഇവ അര്‍പ്പണ്‍ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നു.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇതുവരെ 10 കേന്ദ്രങ്ങളിലായി 27,036 രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തി. ആവശ്യമില്ലാത്ത വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതിന് പകരം അവ പുനരുപയോഗിക്കാനും റീസൈക്കിള്‍ ചെയ്യാനും അവസരം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. കൂടുതല്‍ ഡല്‍ഹി നിവാസികളെ പദ്ധതിയുടെ ഭാഗമാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

പദ്ധതി കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2027 ജനുവരിയില്‍ 10 അര്‍പ്പണ്‍ കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മോഡല്‍ ടൗണ്‍, ഐഎന്‍എ, ഐപി എക്സ്റ്റന്‍ഷന്‍, പശ്ചിം വിഹാര്‍ വെസ്റ്റ്, രാജേന്ദ്ര പ്ലേസ്, ജനക്പുരി വെസ്റ്റ്, രാജൗരി ഗാര്‍ഡന്‍, ഗ്രേറ്റര്‍ കൈലാഷ്, ദ്വാരക സെക്ടര്‍ 10, ഛത്തര്‍പൂര്‍ മെട്രോ സ്റ്റേഷനുകളിലായിരിക്കും പുതിയ കേന്ദ്രങ്ങള്‍.

Tags: Delhiold dress collectingarpana
Share
Tweet
SendShare

More News from this section

തദ്ദേശപ്പോരില്‍ ബിജെപിയുടെ കുതിപ്പ്; രാജസ്ഥാനില്‍ 1,937 വാര്‍ഡുകള്‍ പിടിച്ചെടുത്തു, കോണ്‍ഗ്രസ് പിന്നില്‍

അസമില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

LACയിൽ ചൈന പിന്നോട്ടോ? 10 ബ്രിഗേഡ് തല വിന്യാസത്തിൽ കുറവ്; പക്ഷേ ഭീഷണി അവസാനിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം

70% ചുരുങ്ങിയ ട്‌സോ കാര്‍ തടാകത്തിന് പുതുജീവന്‍; ദിവസവും 32 കോടി ലിറ്റര്‍ ഹിമാനിജലം എത്തിക്കാന്‍ പദ്ധതി

ഗണപതിയുടെ ചിത്രമുള്ള ബിരിയാണി പരസ്യം വിവാദത്തില്‍; പ്രതിഷേധത്തിന് പിന്നാലെ തിരുനെല്‍വേലിയില്‍ കടയുടമ അറസ്റ്റില്‍

ഭീകരവിരുദ്ധ പോരാട്ടത്തില്‍ ജാഗ്രത കുറയ്‌ക്കില്ല; ദക്ഷിണ കശ്മീരിലെ സുരക്ഷാ ഗ്രിഡ് വിലയിരുത്തി നോര്‍തേണ്‍ ആര്‍മി കമാന്‍ഡര്‍

Latest News

പഴയ വസ്ത്രങ്ങള്‍ ഇനി പാഴാകില്ല; ഡല്‍ഹി മെട്രോയിലെ ‘അര്‍പ്പണ്‍’ കേന്ദ്രങ്ങളില്‍ 41 ടണ്ണിലധികം ശേഖരിച്ചു

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; കാസര്‍കോട് 11കാരന് ദാരുണാന്ത്യം

ശിക്ഷയ്‌ക്ക് പിന്നാലെ വീണ്ടും കുരുക്ക്; മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടിസ്

കാലില്‍ ആണി തുളച്ചുകയറി; 12കാരന് പ്രാഥമിക ചികിത്സ പോലും നല്‍കിയില്ലെന്ന് പരാതി, ആശുപത്രിക്കെതിരെ ആരോപണം

കൊച്ചി മെട്രോയിലെ രഹസ്യരേഖകള്‍ ചോര്‍ന്നെന്ന് പരാതി; സൈബര്‍ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഒഴിവാക്കാന്‍ കെഎസ്ഇബിയുടെ അടിയന്തര നീക്കം; യൂണിറ്റിന് 30 രൂപ വരെ നല്‍കി വൈദ്യുതി വാങ്ങും

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

ഇന്ന് വിനായക ചതുര്‍ത്ഥി; ഗണപതി ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും ഗണപതിഹോമവും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies