അസമില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു
Monday, September 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസമില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2026, 04:28 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹാട്ടി: അസമില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചതായി പൊലീസ്. ഗുവാഹാട്ടി സ്വദേശി രാമാനുജ് ഗോസ്വാമിയാണ് മരിച്ചത്. വൈദ്യപരിശോധനയ്‌ക്കുശേഷം ആശുപത്രിയില്‍ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. പൊലീസുകാരെ ആക്രമിച്ച ശേഷം വാഹനത്തില്‍ നിന്ന് ചാടി കൊക്കയിലേക്ക് വീണെന്നാണ് പൊലീസ് വിശദീകരണം.

തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഹട്ടിഗാവ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ വിശദീകരണം പ്രകാരം, സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ ഗോസ്വാമി പെട്ടെന്ന് അക്രമാസക്തനാകുകയും നരകാസുര പര്‍വതപ്രദേശത്തിന് സമീപമുള്ള കൊക്കയിലേക്ക് ചാടുകയുമായിരുന്നു. ഉടന്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

അതേസമയം, ഗോസ്വാമിയുടെ മരണം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. മൃതദേഹം ഏറ്റുവാങ്ങാനും കുടുംബം തയ്യാറായിട്ടില്ല. ഭാര്യ റിയ താലുദാറിന്റെ മരണാനന്തരച്ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ഗോസ്വാമിയുടെ മരണവാര്‍ത്ത കുടുംബത്തെ തേടിയെത്തിയത്. ഇതോടെ ചടങ്ങുകള്‍ നിര്‍ത്തിവെച്ചു. ഭാര്യയ്‌ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഗോസ്വാമി റിയയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കേസ്. സെപ്റ്റംബര്‍ മൂന്നിന് ഗുവാഹാട്ടിയിലെ ഫ്‌ലാറ്റിലായിരുന്നു സംഭവം. പിന്നീട് മൃതദേഹം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദുര്‍ഗന്ധം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിച്ചു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫ്‌ലാറ്റില്‍ നിന്ന് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഗോസ്വാമി സെപ്റ്റംബര്‍ ആറിന് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ ഭാര്യയെ കൊലപ്പെടുത്തിയതില്‍ കുറ്റബോധമില്ലെന്നും മാപ്പുപറയുന്നില്ലെന്നും ഗോസ്വാമി പറഞ്ഞതായി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നിലെ സാഹചര്യങ്ങളെക്കുറിച്ചും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുന്നതിനിടെയാണ് പ്രതിയുടെ മരണം.

ഗോസ്വാമിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും കുടുംബം ഉന്നയിച്ച ആരോപണങ്ങളും പരിശോധിച്ചുവരികയാണ്.

Tags: diedman accused for murder
Share
Tweet
SendShare

More News from this section

തദ്ദേശപ്പോരില്‍ ബിജെപിയുടെ കുതിപ്പ്; രാജസ്ഥാനില്‍ 1,937 വാര്‍ഡുകള്‍ പിടിച്ചെടുത്തു, കോണ്‍ഗ്രസ് പിന്നില്‍

പഴയ വസ്ത്രങ്ങള്‍ ഇനി പാഴാകില്ല; ഡല്‍ഹി മെട്രോയിലെ ‘അര്‍പ്പണ്‍’ കേന്ദ്രങ്ങളില്‍ 41 ടണ്ണിലധികം ശേഖരിച്ചു

LACയിൽ ചൈന പിന്നോട്ടോ? 10 ബ്രിഗേഡ് തല വിന്യാസത്തിൽ കുറവ്; പക്ഷേ ഭീഷണി അവസാനിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം

70% ചുരുങ്ങിയ ട്‌സോ കാര്‍ തടാകത്തിന് പുതുജീവന്‍; ദിവസവും 32 കോടി ലിറ്റര്‍ ഹിമാനിജലം എത്തിക്കാന്‍ പദ്ധതി

ഗണപതിയുടെ ചിത്രമുള്ള ബിരിയാണി പരസ്യം വിവാദത്തില്‍; പ്രതിഷേധത്തിന് പിന്നാലെ തിരുനെല്‍വേലിയില്‍ കടയുടമ അറസ്റ്റില്‍

ഭീകരവിരുദ്ധ പോരാട്ടത്തില്‍ ജാഗ്രത കുറയ്‌ക്കില്ല; ദക്ഷിണ കശ്മീരിലെ സുരക്ഷാ ഗ്രിഡ് വിലയിരുത്തി നോര്‍തേണ്‍ ആര്‍മി കമാന്‍ഡര്‍

Latest News

ദേവസ്വം വിജിലന്‍സില്‍ അഴിച്ചുപണിക്ക് നീക്കം

അസമില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; കാസര്‍കോട് 11കാരന് ദാരുണാന്ത്യം

ശിക്ഷയ്‌ക്ക് പിന്നാലെ വീണ്ടും കുരുക്ക്; മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടിസ്

കാലില്‍ ആണി തുളച്ചുകയറി; 12കാരന് പ്രാഥമിക ചികിത്സ പോലും നല്‍കിയില്ലെന്ന് പരാതി, ആശുപത്രിക്കെതിരെ ആരോപണം

കൊച്ചി മെട്രോയിലെ രഹസ്യരേഖകള്‍ ചോര്‍ന്നെന്ന് പരാതി; സൈബര്‍ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഒഴിവാക്കാന്‍ കെഎസ്ഇബിയുടെ അടിയന്തര നീക്കം; യൂണിറ്റിന് 30 രൂപ വരെ നല്‍കി വൈദ്യുതി വാങ്ങും

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies