ശ്രീദേവിയുടെ സ്വത്ത് തർക്കത്തിൽ പുതിയ വഴിത്തിരിവ്; ബോണി കപൂറിനും ജാൻവിക്കും ഖുഷിക്കും സുപ്രീംകോടതി നോട്ടീസ്
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ശ്രീദേവിയുടെ സ്വത്ത് തർക്കത്തിൽ പുതിയ വഴിത്തിരിവ്; ബോണി കപൂറിനും ജാൻവിക്കും ഖുഷിക്കും സുപ്രീംകോടതി നോട്ടീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2026, 10:48 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അന്തരിച്ച പ്രമുഖ നടി ശ്രീദേവിയുടെ കുടുംബവുമായി ബന്ധപ്പെട്ട ചെന്നൈയിലെ സ്വത്ത് തർക്കം സുപ്രീംകോടതിയിൽ. ശ്രീദേവിയുടെ ഭർത്താവും നിർമ്മാതാവുമായ ബോണി കപൂറിനും മക്കളായ ജാൻവി കപൂറിനും ഖുഷി കപൂറിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. ചെന്നൈ ഷോളിംഗനല്ലൂരിലെ 2.70 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിലാണ് നടപടി.

ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, അരുൺ പിള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.  1988ൽ എം.സി. നിത്യാനന്ദ മുദലിയാറിൽ നിന്നാണ് ശ്രീദേവിയും അമ്മ രാജേശ്വരിയും സഹോദരി ശ്രീലതയും ഭൂമി വാങ്ങിയത്. നിത്യാനന്ദ മുദലിയാറിന്റെ സഹോദരൻ എം.സി. ചന്ദ്രശേഖരൻ മുദലിയാറിന്റെ മക്കളാണെന്ന് അവകാശപ്പെടുന്ന എം.സി. ശിവകാമിയും എം.സി. നടരാജനും പിന്നീട് ഭൂമിയിൽ അവകാശം ഉന്നയിച്ച് കോടതിയെ സമീപിക്കുകയായിരുന്നു.

ഭൂമിയിൽ തൽസ്ഥിതി തുടരണമെന്ന് കോടതി
കേസിലെ എല്ലാ കക്ഷികളും നിലവിലെ സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. തർക്കം മധ്യസ്ഥതയിലൂടെ പരിഹരിക്കാനുള്ള സാധ്യതയും കോടതി നിർദേശിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജിയെ മധ്യസ്ഥനായി നിയോഗിക്കുന്ന കാര്യം പരിഗണിക്കും. മധ്യസ്ഥ നടപടികളുടെ പുരോഗതി പരിശോധിക്കുന്നതിനായി കേസ് ഡിസംബർ 18ന് വീണ്ടും പരിഗണിക്കും.

തർക്കം 2.70 ഏക്കർ ഭൂമിയെച്ചൊല്ലി
ചെന്നൈയിലെ ഷോളിംഗനല്ലൂറിലെ 2.70 ഏക്കർ ഭൂമിയാണ് കേസിന്റെ കേന്ദ്രം.   2026 ഏപ്രിൽ 20ലെ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ബോണി കപൂർ, ജാൻവി കപൂർ, ഖുഷി കപൂർ എന്നിവർ സമർപ്പിച്ച റിവിഷൻ ഹർജി അനുവദിച്ച ഹൈക്കോടതി, ശിവകാമിയും മറ്റുള്ളവരും നൽകിയ സിവിൽ കേസ് തള്ളുകയായിരുന്നു.

1988ലെ വിൽപ്പന ഇടപാടിനെ ചോദ്യം ചെയ്യാനുള്ള അവകാശവാദം കാലപരിധി കഴിഞ്ഞതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇടപാടിനെക്കുറിച്ച് 2023ലാണ് അറിഞ്ഞതെന്ന ഹർജിക്കാരുടെ വാദത്തിനും മതിയായ പിന്തുണയില്ലെന്ന് കോടതി കണ്ടെത്തി. 2007ൽ കുടുംബസ്വത്തിൽ അഞ്ചിലൊന്ന് ഓഹരി ആവശ്യപ്പെട്ട് ഹർജിക്കാർ മറ്റൊരു കേസ് നൽകിയിരുന്നതും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ആ കേസും നേരത്തെ തള്ളിയിരുന്നു.

സുപ്രീംകോടതിയിലെ വാദത്തിനിടെ കപൂർ കുടുംബത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി ഹാജരായി. തർക്കത്തിലുള്ള വിൽപ്പന ഇടപാട് നടന്നത് 1988 ഏപ്രിൽ 19നാണെന്നും, നിലവിലെ കേസ് ഫയൽ ചെയ്തത് 2025ലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹർജിക്കാർ 1995ലും 1999ലും പ്രായപൂർത്തിയായിരുന്നുവെന്നും ഇത്രയും വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോഴത്തെ അവകാശവാദവുമായി എത്തിയതെന്നും കപൂർ കുടുംബത്തിന്റെ അഭിഭാഷകൻ വാദിച്ചു.

അതേസമയം, നിയമപരമായ അവകാശികൾ ആരാണെന്നതും ചന്ദ്രശേഖരന്റെ രണ്ടാം വിവാഹത്തിന്റെ സാധുതയുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നാണ് ഹർജിക്കാരുടെ അഭിഭാഷകന്റെ വാദം.

 

 

Tags: Actress Sreedevi
Share
Tweet
SendShare

More News from this section

ഭാരതത്തിന്റെ സ്വന്തം മലേറിയ പ്രതിരോധ വാക്സിൻ ഉടൻ. നിലവിൽ ഉള്ളവയെക്കാൾ മികച്ചതെന്ന് ഫലങ്ങൾ. വൈകാതെ ഉപയോഗത്തിന് തയ്യാറാകുമെന്ന് ICMR

തൃണമൂൽ എംപി  മഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്; കരിങ്കൊടിയും ‘ഗോ ബാക്ക്’ മുദ്രാവാക്യവും

കുഞ്ഞിനെ കൈയിലെടുത്ത് നടക്കുന്നതിനിടെ തോളിലേക്ക് പാമ്പ്! അംബോളി വെള്ളച്ചാട്ടത്തിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യം വൈറൽ

140 കോടി ജനങ്ങളുടെ ഊർജസുരക്ഷയ്‌ക്കാണ് പ്രഥമ പരിഗണന; വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചായിരിക്കും തീരുമാനം; റഷ്യൻ ഉപരോധ ബിൽ പാസാക്കിയ അമേരിക്കയോട് ഇന്ത്യ

17 വർഷത്തിന് ശേഷം മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ മഹാകുംഭാഭിഷേകം; ജനലക്ഷങ്ങളെ സാക്ഷി നിർത്തി 12 ഗോപുരങ്ങളിലും പുണ്യജലാഭിഷേകം, മധുരയിൽ ഭക്തിസാഗരം

ഉധംപൂരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന, ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടി

Latest News

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുൻ നഗരസഭ അധ്യക്ഷൻ സനീഷ് ജോർജ് പിടിയിൽ; സിറിഞ്ചും ലഹരിയും കണ്ടെടുത്തു

സ്റ്റീൽ ക്ലോസറ്റും കിടക്കയും; നിവർന്ന് നിൽക്കാൻ കഴിയാത്ത സെൽ; മലയാളി യുവതികളുടെ കൊലപാതകം; അനില ബേബി കഴിയുന്നത് അതീവ സുരക്ഷാ ജയിലിൽ

ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ കുളിക്കാൻ പോയ 23കാരി ലോഡ്ജിൽ കുഴഞ്ഞുവീണു മരിച്ചു

ശ്രീദേവിയുടെ സ്വത്ത് തർക്കത്തിൽ പുതിയ വഴിത്തിരിവ്; ബോണി കപൂറിനും ജാൻവിക്കും ഖുഷിക്കും സുപ്രീംകോടതി നോട്ടീസ്

റിപ്പോർട്ടർ ടി.വി ഓഫീസിലെ എസ്.ഐ.ടി പരിശോധന നിയമപ്രകാരം; വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ല; മാധ്യമപ്രവർത്തകർ ഭയപ്പെടേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

മസാജിംഗ് സെൻററിൽ ജോലി; വ്യാജ ആധാർ കാർഡുമായി കണ്ണൂരിൽ അഞ്ച് ബംഗ്ലാദേശ് യുവതികൾ പിടിയിൽ; ഗുവാഹത്തി ബന്ധവും അന്വേഷിച്ച് പൊലീസ്

വൻ മദ്യശേഖരം കണ്ടെത്തിയ കേസ്; റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് അനുമതിയില്ലാത്ത മദ്യക്കുപ്പികളും ശേഖരത്തിൽ

പാകിസ്താന്‍-ചൈന അതിര്‍ത്തി ജോയിന്റ് കമ്മീഷന്‍ തള്ളി ഇന്ത്യ; നിയമപരമായ അടിത്തറയില്ലാത്ത ഇത്തരം സംവിധാനങ്ങള്‍ അംഗീകരിക്കാനാകില്ല: വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies