മസാജിംഗ് സെൻററിൽ ജോലി; വ്യാജ ആധാർ കാർഡുമായി കണ്ണൂരിൽ അഞ്ച് ബംഗ്ലാദേശ് യുവതികൾ പിടിയിൽ; ഗുവാഹത്തി ബന്ധവും അന്വേഷിച്ച് പൊലീസ്
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മസാജിംഗ് സെൻററിൽ ജോലി; വ്യാജ ആധാർ കാർഡുമായി കണ്ണൂരിൽ അഞ്ച് ബംഗ്ലാദേശ് യുവതികൾ പിടിയിൽ; ഗുവാഹത്തി ബന്ധവും അന്വേഷിച്ച് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2026, 10:04 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: വ്യാജ ആധാർ കാർഡുമായി അഞ്ച് ബംഗ്ലാദേശ് യുവതികൾ കണ്ണൂരിൽ പിടിയിൽ.  കണ്ണൂർ ടൗൺ പൊലീസാണ് വിവിധ ദിവസങ്ങളിലായി ഇവരെ കസ്റ്റഡിയിലെടുത്തത്. സലീന അക്തർ, നസ്മ അക്തർ, തസ്ലിമ ഖാത്തൂൺ, മൊയ്ന ഖാത്തൂൺ, നസ്രിൻ ഭീബി എന്നിവരാണ് പിടിയിലായത്.

കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ സ്പായിൽ ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശിനിയായ സലീന അക്തറിനെ സെപ്റ്റംബർ 14നാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്.  മസാജിംഗ് സെൻറിൽ നടത്തിയ പരിശോധനയ്‌ക്കിടെ സലീനയ്‌ക്ക് സാധുവായ പാസ്‌പോർട്ടോ വിസയോ ഇന്ത്യയിൽ താമസിക്കാനുള്ള മറ്റ് രേഖകളോ ഹാജരാക്കാൻ കഴിഞ്ഞില്ല.

തുടർന്ന് മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ബംഗ്ലാദേശ് സർക്കാർ നൽകിയ നാഷണൽ ഐഡി കാർഡിന്റെ ചിത്രം കണ്ടെത്തിയതായി പൊലീസ് പറയുന്നു. ഫർദിപൂർ സ്വദേശിനിയായ സലീനയുടെ കാർഡിൽ ബംഗ്ലാദേശ് പൗരത്വവും ധാക്ക ജന്മസ്ഥലവുമാണ് രേഖപ്പെടുത്തിയിരുന്നത്. സലീന ജൂലൈ അവസാനത്തോടെ കേരളത്തിലെത്തിയത്. നേരത്തെ ഗുവാഹത്തി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലും ജോലി ചെയ്തിരുന്നതായും അന്വേഷണത്തിൽ വിവരം ലഭിച്ചിട്ടുണ്ട്.

നാല് പേരെ താമസസ്ഥലത്ത് നിന്ന് പിടികൂടി
തുടർന്നുള്ള അന്വേഷണത്തിലാണ് നസ്മ അക്തർ (40), തസ്ലിമ ഖാത്തൂൺ (25), മൊയ്ന ഖാത്തൂൺ (29), നസ്രിൻ ഭീബി (30) എന്നിവരെ കണ്ണൂർ നഗരത്തിലെ താമസസ്ഥലത്ത് നിന്ന് പൊലീസ് പിടികൂടിയത്. എളയാവൂരിലെ സാധു ബീഡി കമ്പനി റോഡിന് സമീപമുള്ള വാടക ക്വാർട്ടേഴ്സിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവർ കണ്ണൂരിലെ ആയുഷ് സ്പായിൽ ജോലി ചെയ്തിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്.

പൊലീസിനെ കബളിപ്പിക്കാൻ ആദ്യം വ്യത്യസ്ത പേരുകളും വ്യക്തമായ വിലാസങ്ങളുമാണ് ഇവർ നൽകിയത്. മൊബൈൽ ഫോണുകൾ പരിശോധിച്ചതോടെ ബംഗ്ലാദേശ് ദേശീയ തിരിച്ചറിയൽ രേഖകളുടെ ചിത്രങ്ങൾ കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി.

വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ചെന്ന സംശയം
ഇന്ത്യയിൽ താമസിക്കുന്നതിനും ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും സിം കാർഡുകൾ സ്വന്തമാക്കുന്നതിനുമായി വ്യാജ രേഖകൾ ഉപയോഗിച്ചിട്ടുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുടെ കൈവശമുണ്ടായിരുന്ന ആധാർ രേഖകളുടെ ആധികാരികത സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

ഗുവാഹത്തിയിൽ നിന്ന് രേഖകൾ സംഘടിപ്പിച്ചോ?
ഗുവാഹത്തിയിൽ നിന്നാണ്  വ്യാജ തിരിച്ചറിയൽ രേഖകൾ സംഘടിപ്പിച്ചതെന്നാണ് നിഗമനം. സലീനയ്‌ക്ക് ഗുവാഹത്തിയിൽ നേരത്തെ ജോലി ചെയ്തിരുന്ന പശ്ചാത്തലവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. രേഖകൾ തയ്യാറാക്കുന്നതിലും ഇന്ത്യയിലെത്തുന്നതിലും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.

സ്പാ ഉടമയെക്കുറിച്ചും അന്വേഷണം
ബംഗ്ലാദേശിൽ നിന്ന് യുവതികളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് സ്പാ നടത്തിപ്പുകാരനാണെന്ന മൊഴി പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ സ്പാ ഉടമ ആരോപണം നിഷേധിച്ചിട്ടുണ്ട്. യുവതികൾ തങ്ങളെ കൊൽക്കത്ത സ്വദേശികളായി കാണിക്കുന്ന ആധാർ രേഖകളും ബെംഗളൂരുവിൽ ജോലി ചെയ്തതിന്റെ സർട്ടിഫിക്കറ്റുകളും നൽകിയ ശേഷമാണ് ജോലി നൽകിയതെന്നാണ് ഉടമയുടെ വിശദീകരണം.

പ്രതിമാസം ഏകദേശം 15,000 രൂപ ശമ്പളത്തിലാണ് യുവതികൾ സ്പായിൽ ജോലി ചെയ്തിരുന്നത്. പണമിടപാടുകൾ യുപിഐ വഴിയായിരുന്നു എന്നുമാണ് ഉടമ പൊലീസിനോട് പറഞ്ഞത്. പൊലീസ് ഇയാളിൽനിന്നും സ്ഥാപനവുമായി ബന്ധപ്പെട്ട രേഖകളിൽനിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

Immigration and Foreigners Act പ്രകാരം കേസ്
സാധുവായ പാസ്‌പോർട്ട്, വിസ, മറ്റ് യാത്രാ രേഖകൾ എന്നിവയില്ലാതെ ഇന്ത്യയിൽ പ്രവേശിക്കുകയും താമസിക്കുകയും ചെയ്തെന്ന കുറ്റമാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. 2025ലെ Immigration and Foreigners Act-ലെ സെക്ഷൻ 3(1), 21 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണിവയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അഞ്ച് പേരുടെയും മൊബൈൽ ഫോണുകളും രേഖകളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ഇന്ത്യയിലെത്തിയ വഴി, മുൻപ് താമസിച്ച സ്ഥലങ്ങൾ, വ്യാജ രേഖകൾ ലഭിച്ച ഉറവിടം, ഇവരെ സഹായിച്ചവരുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരും.

Tags: bengladeshi
Share
Tweet
SendShare

More News from this section

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുൻ നഗരസഭ അധ്യക്ഷൻ സനീഷ് ജോർജ് പിടിയിൽ; സിറിഞ്ചും ലഹരിയും കണ്ടെടുത്തു

സ്റ്റീൽ ക്ലോസറ്റും കിടക്കയും; നിവർന്ന് നിൽക്കാൻ കഴിയാത്ത സെൽ; മലയാളി യുവതികളുടെ കൊലപാതകം; അനില ബേബി കഴിയുന്നത് അതീവ സുരക്ഷാ ജയിലിൽ

റിപ്പോർട്ടർ ടി.വി ഓഫീസിലെ എസ്.ഐ.ടി പരിശോധന നിയമപ്രകാരം; വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ല; മാധ്യമപ്രവർത്തകർ ഭയപ്പെടേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ദുർഗാഷ്ടമി ദിനത്തിൽ സ്കൂളുകൾക്ക് പൊതുഅവധി വേണം; ഒക്ടോബർ 19ന് അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് എൻടിയു കത്ത് നൽകി

വൻ മദ്യശേഖരം കണ്ടെത്തിയ കേസ്; റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് അനുമതിയില്ലാത്ത മദ്യക്കുപ്പികളും ശേഖരത്തിൽ

മദ്യപിച്ച് ബൈക്കോടിച്ച് ആംബുലന്‍സിലിടിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

Latest News

ഭാരതത്തിന്റെ സ്വന്തം മലേറിയ പ്രതിരോധ വാക്സിൻ ഉടൻ. നിലവിൽ ഉള്ളവയെക്കാൾ മികച്ചതെന്ന് ഫലങ്ങൾ. വൈകാതെ ഉപയോഗത്തിന് തയ്യാറാകുമെന്ന് ICMR

തൃണമൂൽ എംപി  മഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്; കരിങ്കൊടിയും ‘ഗോ ബാക്ക്’ മുദ്രാവാക്യവും

കുഞ്ഞിനെ കൈയിലെടുത്ത് നടക്കുന്നതിനിടെ തോളിലേക്ക് പാമ്പ്! അംബോളി വെള്ളച്ചാട്ടത്തിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യം വൈറൽ

140 കോടി ജനങ്ങളുടെ ഊർജസുരക്ഷയ്‌ക്കാണ് പ്രഥമ പരിഗണന; വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചായിരിക്കും തീരുമാനം; റഷ്യൻ ഉപരോധ ബിൽ പാസാക്കിയ അമേരിക്കയോട് ഇന്ത്യ

ഉധംപൂരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന, ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടി

ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ കുളിക്കാൻ പോയ 23കാരി ലോഡ്ജിൽ കുഴഞ്ഞുവീണു മരിച്ചു

ശ്രീദേവിയുടെ സ്വത്ത് തർക്കത്തിൽ പുതിയ വഴിത്തിരിവ്; ബോണി കപൂറിനും ജാൻവിക്കും ഖുഷിക്കും സുപ്രീംകോടതി നോട്ടീസ്

മസാജിംഗ് സെൻററിൽ ജോലി; വ്യാജ ആധാർ കാർഡുമായി കണ്ണൂരിൽ അഞ്ച് ബംഗ്ലാദേശ് യുവതികൾ പിടിയിൽ; ഗുവാഹത്തി ബന്ധവും അന്വേഷിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies