സ്റ്റീൽ ക്ലോസറ്റും കിടക്കയും; നിവർന്ന് നിൽക്കാൻ കഴിയാത്ത സെൽ; മലയാളി യുവതികളുടെ കൊലപാതകം; അനില ബേബി കഴിയുന്നത് അതീവ സുരക്ഷാ ജയിലിൽ
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്റ്റീൽ ക്ലോസറ്റും കിടക്കയും; നിവർന്ന് നിൽക്കാൻ കഴിയാത്ത സെൽ; മലയാളി യുവതികളുടെ കൊലപാതകം; അനില ബേബി കഴിയുന്നത് അതീവ സുരക്ഷാ ജയിലിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2026, 12:42 pm IST
Facebook
Twitter
WhatsAppTelegram

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ സുഹൃത്തുക്കളായ യുവതികളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കോട്ടയം സ്വദേശിനി അനില ബേബി ഇപ്പോൾ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള സാന്താക്ലാര കൗണ്ടി മെയിൻ ജയിലിലാണ്. മിൽപിറ്റാസ് പോലീസാണ് സംഭവത്തിന് പിന്നാലെ അനിലയെ കസ്റ്റഡിയിലെടുത്തത്.

സാന്താക്ലാര കൗണ്ടി മെയിൻ ജയിലിലെ അഡ്‌മിനിസ്‌ട്രേറ്റീവ് സെഗ്രിഗേഷൻ വിംഗിലാണ് അനിലയെ പാർപ്പിച്ചിരിക്കുന്നത്. സാധാരണ ജയിൽ സംവിധാനങ്ങളിൽനിന്ന് വ്യത്യസ്തമായ കർശന നിയന്ത്രണങ്ങളാണ് ഇവിടെ.

ഏകദേശം 48 ചതുരശ്ര അടി വിസ്തീർണമുള്ള സെല്ലാണ് അനിലയ്‌ക്കായി അനുവദിച്ചിരിക്കുന്നത്. ചുവരിനോട് ചേർന്നുള്ള കിടക്കയും സ്റ്റീൽ ക്ലോസറ്റുമാണ് മുറിയിലെ പ്രധാന സൗകര്യങ്ങൾ. ദിവസത്തിൽ ഏകദേശം 23 മണിക്കൂറും സെല്ലിനുള്ളിൽ തന്നെ കഴിയേണ്ട സാഹചര്യമാണുള്ളത്. ഭക്ഷണവും മരുന്നും സെല്ലിന്റെ വാതിലിലെ പ്രത്യേക ഒഴിവ് വഴിയാണ് കൈമാറുന്നത്. ഇടയ്‌ക്കിടെ വസ്ത്രം അഴിപ്പിച്ച് ദേഹ പരിശോധന നടത്തുകയും ചെയ്യും.

സെല്ലിൽ 24 മണിക്കൂറും മങ്ങിയ വെളിച്ചമാണ്. ആത്മഹത്യ സാധ്യത കണക്കിലെടുത്ത് 15 മിനിറ്റ് ഇടവിട്ട് ജയിൽ ജീവനക്കാർ പരിശോധന നടത്തുകയും ചെയ്യും. അഭിഭാഷകനുമായി കൂടിക്കാഴ്ചയ്‌ക്കോ കോടതിയിൽ ഹാജരാക്കുന്നതിനോ ജയിലിന് പുറത്തേക്ക് കൊണ്ടുപോകുമ്പോൾ കർശന സുരക്ഷാ നടപടികളാണ് പിന്തുടരുന്നത്.

ജയിൽ കെട്ടിടത്തിന് സമീപത്താണ് കോടതി സമുച്ചയമെങ്കിലും പ്രതികളെ സാധാരണ റോഡിലൂടെ കൊണ്ടുപോകുന്നില്ല. ഭൂഗർഭ പാതയിലൂടെയാണ് കോടതിയിലേക്ക് മാറ്റുന്നത്. ആൻ മേരി മാത്യൂ, അഞ്ജന വിജീഷ് എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അനില ബേബിക്കെതിരെ രണ്ട് ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റങ്ങളും മാരകായുധം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കുറ്റവും ചുമത്തിയിട്ടുണ്ട്.

അമേരിക്കൻ നിയമനടപടികൾ പ്രകാരം കേസ് തീർപ്പാകാൻ ദീർഘകാലം എടുത്തേക്കാം. വിചാരണയിൽ കുറ്റം തെളിയുകയാണെങ്കിൽ, നിലവിലുള്ള കുറ്റചുമത്തലുകൾ പ്രകാരം 51 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ഉൾപ്പെടെയുള്ള കനത്ത ശിക്ഷ നേരിടേണ്ടിവരാം.

നിലവിൽ അനില കൗണ്ടി ജയിലിലാണ് കഴിയുന്നത്. കോടതി നടപടികൾ പൂർത്തിയാകുകയും കുറ്റം തെളിയുകയും ചെയ്താൽ, നിയമപ്രകാരമുള്ള തുടർനടപടികളുടെ ഭാഗമായി സംസ്ഥാനത്തെ സ്റ്റേറ്റ് പ്രിസണിലേക്ക് മാറ്റപ്പെടാനുള്ള സാധ്യതയുമുണ്ട്.

Tags: californiaUs malayali women Murder
Share
Tweet
SendShare

More News from this section

റിപ്പോർട്ടർ ടി.വി ഓഫീസിലെ എസ്.ഐ.ടി പരിശോധന നിയമപ്രകാരം; വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ല; മാധ്യമപ്രവർത്തകർ ഭയപ്പെടേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

മസാജിംഗ് സെൻററിൽ ജോലി; വ്യാജ ആധാർ കാർഡുമായി കണ്ണൂരിൽ അഞ്ച് ബംഗ്ലാദേശ് യുവതികൾ പിടിയിൽ; ഗുവാഹത്തി ബന്ധവും അന്വേഷിച്ച് പൊലീസ്

ദുർഗാഷ്ടമി ദിനത്തിൽ സ്കൂളുകൾക്ക് പൊതുഅവധി വേണം; ഒക്ടോബർ 19ന് അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് എൻടിയു കത്ത് നൽകി

വൻ മദ്യശേഖരം കണ്ടെത്തിയ കേസ്; റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് അനുമതിയില്ലാത്ത മദ്യക്കുപ്പികളും ശേഖരത്തിൽ

മദ്യപിച്ച് ബൈക്കോടിച്ച് ആംബുലന്‍സിലിടിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

കേരളത്തില്‍ ഇന്നും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.15 മുതല്‍ അര്‍ധരാത്രി വരെ നിയന്ത്രണത്തിന് സാധ്യത

Latest News

സ്റ്റീൽ ക്ലോസറ്റും കിടക്കയും; നിവർന്ന് നിൽക്കാൻ കഴിയാത്ത സെൽ; മലയാളി യുവതികളുടെ കൊലപാതകം; അനില ബേബി കഴിയുന്നത് അതീവ സുരക്ഷാ ജയിലിൽ

തൃണമൂൽ എംപി  മഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്; കരിങ്കൊടിയും ‘ഗോ ബാക്ക്’ മുദ്രാവാക്യവും

കുഞ്ഞിനെ കൈയിലെടുത്ത് നടക്കുന്നതിനിടെ തോളിലേക്ക് പാമ്പ്! അംബോളി വെള്ളച്ചാട്ടത്തിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യം വൈറൽ

140 കോടി ജനങ്ങളുടെ ഊർജസുരക്ഷയ്‌ക്കാണ് പ്രഥമ പരിഗണന; വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചായിരിക്കും തീരുമാനം; റഷ്യൻ ഉപരോധ ബിൽ പാസാക്കിയ അമേരിക്കയോട് ഇന്ത്യ

ഉധംപൂരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന, ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടി

ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ കുളിക്കാൻ പോയ 23കാരി ലോഡ്ജിൽ കുഴഞ്ഞുവീണു മരിച്ചു

ശ്രീദേവിയുടെ സ്വത്ത് തർക്കത്തിൽ പുതിയ വഴിത്തിരിവ്; ബോണി കപൂറിനും ജാൻവിക്കും ഖുഷിക്കും സുപ്രീംകോടതി നോട്ടീസ്

പാകിസ്താന്‍-ചൈന അതിര്‍ത്തി ജോയിന്റ് കമ്മീഷന്‍ തള്ളി ഇന്ത്യ; നിയമപരമായ അടിത്തറയില്ലാത്ത ഇത്തരം സംവിധാനങ്ങള്‍ അംഗീകരിക്കാനാകില്ല: വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies