ഏഷ്യന്‍ ഗെയിംസില്‍ വനിതാ ക്രിക്കറ്റ് തുടങ്ങി; ബംഗ്ലാദേശും പാകിസ്താനും സെമിയില്‍, ഇന്ത്യ നാളെ ഇറങ്ങും
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏഷ്യന്‍ ഗെയിംസില്‍ വനിതാ ക്രിക്കറ്റ് തുടങ്ങി; ബംഗ്ലാദേശും പാകിസ്താനും സെമിയില്‍, ഇന്ത്യ നാളെ ഇറങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2026, 04:40 pm IST
Facebook
Twitter
WhatsAppTelegram

നഗോയ: ഏഷ്യന്‍ ഗെയിംസിലെ വനിതാ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തുടക്കമായി. ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങളില്‍ ബംഗ്ലാദേശും പാകിസ്താനും സെമിഫൈനല്‍ ഉറപ്പിച്ചു. ഇന്ത്യയും ശ്രീലങ്കയും ഉള്‍പ്പെടെയുള്ള ടീമുകളുടെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ വെള്ളിയാഴ്ച നടക്കും. ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശും ചൈനയും ഏറ്റുമുട്ടേണ്ടിയിരുന്നെങ്കിലും മഴയും നനഞ്ഞ ഔട്ട്ഫീല്‍ഡും കാരണം മത്സരം ഉപേക്ഷിക്കുകയായിരുന്നു. ടോസ് പോലും നടത്താന്‍ സാധിച്ചില്ല. ഇതോടെ ഒരു പന്തുപോലും എറിയാതെ ബംഗ്ലാദേശ് സെമിഫൈനലിലേക്ക് മുന്നേറി. ചൈനയുടെ ഏഷ്യന്‍ ഗെയിംസ് പോരാട്ടം ഇതോടെ അവസാനിച്ചു.

മത്സരം ഉപേക്ഷിച്ച സാഹചര്യത്തില്‍ ടൂര്‍ണമെന്റ് സീഡിങ്ങാണ് പരിഗണിച്ചത്. ഉയര്‍ന്ന സീഡുള്ള ബംഗ്ലാദേശിന് സെമി ബെര്‍ത്ത് ലഭിച്ചു. ഇന്ത്യ-ജപ്പാന്‍ ക്വാര്‍ട്ടര്‍ ഫൈനലിലെ വിജയികളെയാണ് ബംഗ്ലാദേശ് സെമിഫൈനലില്‍ നേരിടുക. മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ തായ്ലന്‍ഡിനെ തോല്‍പ്പിച്ച് പാകിസ്താനും സെമിയിലെത്തി. മഴമൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു പാകിസ്താന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത തായ്ലന്‍ഡ് 11 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ പാകിസ്താന് മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. 36 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയില്‍ നിന്ന് 77 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലേക്ക് പാകിസ്താന്‍ തകര്‍ന്നു. ഒടുവില്‍ രണ്ട് പന്തുകള്‍ ശേഷിക്കെ ലക്ഷ്യം മറികടന്നാണ് പാകിസ്താന്‍ സെമി ഉറപ്പിച്ചത്.

വെള്ളിയാഴ്ചയാണ് ശേഷിക്കുന്ന രണ്ട് ക്വാര്‍ട്ടര്‍ ഫൈനലുകള്‍. ശ്രീലങ്ക മലേഷ്യയെയും ഇന്ത്യ ജപ്പാനെയും നേരിടും. ഇന്ത്യജപ്പാന്‍ മത്സരത്തിലെ വിജയികളാണ് സെമിയില്‍ ബംഗ്ലാദേശിനെ നേരിടുക. മറുവശത്ത് പാകിസ്താന്‍തായ്ലന്‍ഡ് മത്സരത്തിലെ വിജയിയും ശ്രീലങ്കമലേഷ്യ മത്സരത്തിലെ വിജയിയും തമ്മിലാണ് മറ്റൊരു സെമി.

Tags: womens cricketASIAN GAMESstarted
Share
Tweet
SendShare

More News from this section

അഗാര്‍ക്കര്‍ പുറത്തേക്കോ? പകരക്കാരായി രണ്ട് മുന്‍ ഇന്ത്യന്‍ താരങ്ങള്‍; ബിസിസിഐ തീരുമാനം നാളെ

WPL 2027 ജനുവരി 14ന് ; താരലേലം കൊച്ചിയില്‍

IPL 2027 ലേലം ഇന്ത്യയിലേക്ക് തിരിച്ചെത്തും; വേദി കണ്ടെത്താൻ BCCIക്ക് വെല്ലുവിളി, ഇംപാക്ട് പ്ലെയർ നിയമത്തിലും തീരുമാനം നീളും

1000 റണ്‍സ് ക്ലബ്ബിലേയ്‌ക്ക് സഞ്ജു; ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം; ഓപ്പണിങ്ങില്‍ സ്‌ട്രൈക്ക് റേറ്റിലും മുന്നില്‍

‘ഞങ്ങള്‍ ഒരു ടീമാണ്, രാജ്യത്തിനായി കളിക്കുന്നു’; വൈഭവ് സൂര്യവംശിയെ കുറിച്ച് സഞ്ജുവിന്റെ നിലപാട്, ‘പുറത്തെ ശബ്ദങ്ങള്‍’ ബാധിക്കാറുണ്ടെന്നും തുറന്നുപറഞ്ഞ് താരം

അഫ്ഗാനെതിരായ രണ്ടാം ടി20 ഇന്ന്; ജയിച്ചാല്‍ പരമ്പര ഇന്ത്യയ്‌ക്ക്, സഞ്ജുവിന് വീണ്ടും അവസരം ലഭിക്കുമോ?

Latest News

ഏഷ്യന്‍ ഗെയിംസില്‍ വനിതാ ക്രിക്കറ്റ് തുടങ്ങി; ബംഗ്ലാദേശും പാകിസ്താനും സെമിയില്‍, ഇന്ത്യ നാളെ ഇറങ്ങും

വ്യാജ ഒപ്പും വിലാസവും ഉപയോഗിച്ച് ശമ്പളം തട്ടിയെടുത്തു; കണ്ണൂർ സർവകലാശാല മുൻ ഫിസിക്സ് മേധാവിക്ക് 6 വർഷം തടവും 80,000 രൂപ പിഴയും; 18 വർഷത്തിന് ശേഷം വിധി

‘ടാസ്‌കി വിളിയെടാ ’ മുതൽ നെടുമുടി വേണു–ശ്രീനിവാസൻ കോമ്പോ വരെ; പ്രിയദർശന്റെ ‘തേന്മാവിൻ കൊമ്പത്ത്’ 4K റീമാസ്റ്ററുമായി ഒക്ടോബർ ഒന്നിന് എത്തുന്നു

തലയ്‌ക്ക് ഒരുകോടി രൂപ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരൻ, 15 വർഷമായി ഒളിവിൽ; മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം അസിം മണ്ഡൽ പശ്ചിമ ബംഗാളിൽ അറസ്റ്റിൽ; സേനയെ അഭിനന്ദിച്ച് സുവേന്ദു അധികാരി

ഫോണ്‍ എടുക്കാത്തതിനെച്ചൊല്ലി തര്‍ക്കം; പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമം; നാല് പേര്‍ അറസ്റ്റില്‍

ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്ത് എൻ. ചന്ദ്രശേഖരൻ തുടരും; ടാറ്റ സൺസ് ഓഹരി വിപണിയിലേക്ക്

നരേന്ദ്രമോദിയുടെ ജന്മദിനം; തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ അശ്വമേധ നമസ്കാരവും ശ്രീരുദ്ര നമസ്കാരവും, പൊന്നിൻകുടം വഴിപാടും നടത്തി

മെഡിക്കൽ സ്റ്റോറുകളിൽ സിസിടിവി നിർബന്ധമാക്കും; കുറിപ്പടി മരുന്നുകളുടെ വിൽപ്പന ക്യാമറ നിരീക്ഷണത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies