എംബിബിഎസ് അഡ്മിഷൻ കിട്ടിയെന്ന് പറഞ്ഞ് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ എത്തി; പിന്നാലെ 21 കാരിയെ കാണാതായി; ഒടുവിൽ വൻ ട്വിസ്റ്റ്
Friday, September 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എംബിബിഎസ് അഡ്മിഷൻ കിട്ടിയെന്ന് പറഞ്ഞ് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ എത്തി; പിന്നാലെ 21 കാരിയെ കാണാതായി; ഒടുവിൽ വൻ ട്വിസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2026, 12:05 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: ബന്ധുക്കൾക്കൊപ്പം കോട്ടയം മെഡിക്കൽ കോളജ് ഹോസ്റ്റലിലെത്തിയതിന് പിന്നാലെ കാണാതായ 21കാരിയെ എറണാകുളത്ത് കണ്ടെത്തി. എറണാകുളം മേത്തല സ്വദേശിനിയായ യുവതിയെയാണ് ഗാന്ധിനഗർ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത്.

കോട്ടയം മെഡിക്കൽ കോളജിൽ എംബിബിഎസിന് പ്രവേശനം ലഭിച്ചെന്നും അഡ്മിഷൻ നടപടികൾ പൂർത്തിയായതിനാൽ ഹോസ്റ്റലിൽ എത്തി താമസം ആരംഭിക്കണമെന്നുമാണ് യുവതി വീട്ടുകാരോട് പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച ബന്ധുക്കൾക്കൊപ്പമാണ് യുവതി മെഡിക്കൽ കോളജ് ക്യാംപസിലെത്തിയത്.

ഹോസ്റ്റലിലെത്തിയ ശേഷം മാതാപിതാക്കളെ പുറത്തുനിർത്തി യുവതി കെട്ടിടത്തിനുള്ളിലേക്ക് പോയി. എന്നാൽ ഏറെനേരം കഴിഞ്ഞിട്ടും പുറത്തേക്ക് വരാതിരുന്നതോടെ ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് യുവതിയെ കാണാനില്ലെന്ന് വ്യക്തമായത്.

തുടർന്ന് മാതാവ് റസീന ബീവി ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ വ്യാഴാഴ്ച എറണാകുളത്തെ ഒരു എടിഎമ്മിൽ യുവതി എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് യുവതിയെ കണ്ടെത്തിയത്.

അതേസമയം, കോട്ടയം മെഡിക്കൽ കോളജിൽ യുവതിക്ക് എംബിബിഎസ് പ്രവേശനം ലഭിച്ചിരുന്നില്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി. യുവതി വീട്ടുകാരോട് പറഞ്ഞിരുന്ന പ്രവേശന വിവരങ്ങളുമായി ബന്ധപ്പെട്ടും പൊലീസ് പരിശോധന നടത്തിവരികയാണ്.

Tags: medical college
Share
Tweet
SendShare

More News from this section

ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി; കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എക്സൈസ് ശ്രമം

ശബരിമല സ്വർണക്കൊള്ള: കുറ്റപത്രം സമർപ്പിക്കാൻ സമയം തീരുന്നു; പ്രോസിക്യൂഷൻ അനുമതി തേടാതെ എസ്ഐടി

‘മാധ്യമ മുതലാളിയായാൽ എന്തും ചെയ്യാമെന്ന് കരുതി’; ആൻ്റോയുടെ അറസ്റ്റിനെ സ്വാഗതം ചെയ്ത് വെള്ളാപ്പള്ളി

സ്ത്രീകളെ വിവസ്ത്രരാക്കി കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നു; പാലാരിവട്ടത്ത് വൻ മോഷണം; അഞ്ചംഗ സംഘമെന്ന് സൂചന

പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി അധിക്ഷേപിച്ചു; പോക്സോ കേസിൽ യുട്യൂബർ അറസ്റ്റിൽ

മലപ്പുറത്ത് എംഡിഎംഎയുമായി കോളേജ് അധ്യാപകൻ അറസ്റ്റിൽ; പിടിയിലായത്   മമ്പാട് എംഇഎസ് കോളേജിലെ സുഹൈൽ പെരിങ്ങോടൻ; വിദ്യാർത്ഥികൾക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനി

Latest News

എംബിബിഎസ് അഡ്മിഷൻ കിട്ടിയെന്ന് പറഞ്ഞ് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ എത്തി; പിന്നാലെ 21 കാരിയെ കാണാതായി; ഒടുവിൽ വൻ ട്വിസ്റ്റ്

‘സ്ത്രീയായതിന്റെ പേരിൽ ജോലി നിഷേധിക്കാനാകില്ല’; ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി

പാകിസ്ഥാനിലെ കഴുതകൾക്ക് ചൈനയിൽ വൻ ഡിമാൻഡ്; ലക്ഷ്യം കൊസ്മറ്റിക്സ് വിപണി; ഫാം ആരംഭിച്ച് പാക് സർക്കാർ

മെക്ക കരാറിന് പിന്നാലെ സൗദിക്ക് അമേരിക്കയുടെ യുദ്ധവിമാനങ്ങൾ; 24.3 ബില്യൺ ഡോളറിന്റെ  പ്രതിരോധ കരാറിന് അനുമതി

തൃണമൂൽ കോൺഗ്രസ് തർക്കത്തിൽ മമതയ്‌ക്ക് തിരിച്ചടി: പേരും ചിഹ്നവും മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇന്ധനവില കുതിക്കുന്നു; പാകിസ്താനില്‍ കടകള്‍ 9ന് അടയ്‌ക്കും; വിവാഹത്തിന് ഒരു വിഭവം മാത്രം; സര്‍ക്കാര്‍ വാഹനങ്ങളുടെ ഇന്ധന വിഹിതം പകുതിയാക്കി

ആശംസകള്‍ക്ക് ഹൃദയപൂര്‍വം നന്ദി; ‘വികസിത ഭാരത’ത്തിനായി ഒരുമിച്ച് മുന്നേറാം: പ്രധാനമന്ത്രി

വിവാഹത്തിന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു, പണവും നല്‍കി; പക്ഷേ ഭക്ഷണമെത്തിയില്ല; സംഭവത്തില്‍ കാറ്ററിങ് ഉടമ കസ്റ്റഡിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies