ഇന്ധനവില കുതിക്കുന്നു; പാകിസ്താനില്‍ കടകള്‍ 9ന് അടയ്ക്കും; വിവാഹത്തിന് ഒരു വിഭവം മാത്രം; സര്‍ക്കാര്‍ വാഹനങ്ങളുടെ ഇന്ധന വിഹിതം പകുതിയാക്കി
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ധനവില കുതിക്കുന്നു; പാകിസ്താനില്‍ കടകള്‍ 9ന് അടയ്‌ക്കും; വിവാഹത്തിന് ഒരു വിഭവം മാത്രം; സര്‍ക്കാര്‍ വാഹനങ്ങളുടെ ഇന്ധന വിഹിതം പകുതിയാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2026, 10:10 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ ഇന്ധനവിലയും വിതരണ സമ്മര്‍ദവും ഉയരുന്ന സാഹചര്യത്തില്‍ ഇന്ധനസംരക്ഷണത്തിനും ചെലവ് ചുരുക്കുന്നതിനുമായി പുതിയ നടപടികളുമായി പാകിസ്താന്‍. ഇതിന്റെ ഭാഗമായി കടകള്‍, മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ രാത്രി 9 മണിക്ക് അടയ്‌ക്കണം. റെസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും രാത്രി 11 മണിവരെ പ്രവര്‍ത്തിക്കാം. വിവാഹ ഹാളുകളും മറ്റ് ആഘോഷ വേദികളും രാത്രി 10 മണിക്ക് അടയ്‌ക്കണം. വിവാഹച്ചടങ്ങുകളില്‍ ഒരു വിഭവം മാത്രമേ അനുവദിക്കൂ. എന്നാല്‍ ടേക്ക് എവേ, ഹോം ഡെലിവറി സേവനങ്ങള്‍ക്ക് സമയ നിയന്ത്രണം ബാധകമല്ല.

ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, മെഡിക്കല്‍ ലബോറട്ടറികള്‍, ബേക്കറികള്‍, തന്തൂര്‍, പാല്‍-ഡയറി സ്ഥാപനങ്ങള്‍, ഇന്ധന-സിഎന്‍ജി സ്റ്റേഷനുകള്‍, ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ക്ക് നിയന്ത്രണത്തില്‍ ഇളവുണ്ട്. ജിമ്മുകള്‍, കായിക സ്ഥാപനങ്ങള്‍, ഐടി കമ്പനികള്‍, കോള്‍ സെന്ററുകള്‍ എന്നിവയും നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് അനുവദിക്കുന്ന ഇന്ധനത്തിന്റെ അളവ് മൂന്ന് മാസത്തേക്ക് 50 ശതമാനം കുറയ്‌ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. സായുധസേന, നിയമപാലന ഏജന്‍സികള്‍, അവശ്യ സേവനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തന വാഹനങ്ങള്‍ക്ക് ഇളവ് അനുവദിക്കും.

സര്‍ക്കാര്‍ വാഹനങ്ങളും ദീര്‍ഘകാല ഉപയോഗത്തിനുള്ള സാധനങ്ങളും വാങ്ങുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ അനിവാര്യമല്ലാത്ത ആവര്‍ത്തന ചെലവുകള്‍ അഞ്ച് ശതമാനം കുറയ്‌ക്കാനും ഫെഡറല്‍ ഉദ്യോഗസ്ഥരുടെ വിദേശയാത്രകള്‍ക്ക് മൂന്ന് മാസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. നിര്‍ബന്ധമായ വിദേശയാത്രകള്‍ക്ക് ഇക്കണോമി ക്ലാസ് യാത്ര മാത്രമേ അനുവദിക്കൂ. അതേസമയം, ഇന്ധനവില വര്‍ധനയും പാകിസ്താനില്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്.

സെപ്റ്റംബര്‍ 17 മുതല്‍ പെട്രോള്‍ വില ലിറ്ററിന് 6.88 പാകിസ്താന്‍ രൂപ ഉയര്‍ന്ന് 391.22 രൂപയായും ഹൈസ്പീഡ് ഡീസല്‍ വില 5.62 രൂപ ഉയര്‍ന്ന് 421.45 രൂപയായും മാറി. അന്താരാഷ്‌ട്ര എണ്ണവിപണിയിലെ വിലവര്‍ധനയാണ് നിരക്ക് ഉയര്‍ത്താന്‍ കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടിയത്. ഇതിനിടെ, മോട്ടോര്‍സൈക്കിളുകള്‍, റിക്ഷകള്‍, 800 സിസി വരെ എന്‍ജിന്‍ ശേഷിയുള്ള കാറുകള്‍ എന്നിവയ്‌ക്ക് ലിറ്ററിന് 100 പാകിസ്താന്‍ രൂപയുടെ ഇന്ധന ആശ്വാസ പദ്ധതി സെപ്റ്റംബര്‍ 17 മുതല്‍ രാജ്യവ്യാപകമായി നടപ്പാക്കിയിട്ടുണ്ട്.

Tags: Pakistanbans foreign travelvehicle purchaseausterity measures amid rising costs
Share
Tweet
SendShare

More News from this section

ഇന്ധനക്ഷാമം രൂക്ഷമാകുന്നു; പാകിസ്ഥാൻ ലോക്ക്ഡൗണിലേക്ക്; മാർക്കറ്റ് നേരത്തെ അടക്കും, ഓഫീസുകൾ നാല് ദിവസം മാത്രം

എണ്ണവില താങ്ങാനാകാതെ പാക്കിസ്ഥാന്‍; ആഴ്ചയില്‍ നാല് ദിവസം ജോലി, വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെ ‘സ്മാര്‍ട്ട് ലോക്ഡൗണ്‍’

ചരിത്രത്തിലാദ്യം: ജപ്പാനില്‍ നൂറുവയസ്സ് പിന്നിട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു; 88 ശതമാനവും സ്ത്രീകള്‍

അപകടവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു; ലോസ് ആഞ്ചലസില്‍ മൂന്ന് മരണം

ഒരു മുട്ടയ്‌ക്ക് 4,000 രൂപ!!! കറുത്ത കോഴിക്കുഞ്ഞിന് 6,500 വരെ!!! ചില്ലറക്കാരിയല്ല കോഴികളുടെ ലംബോർഗിനി

ബംഗ്ലാദേശിൽ പ്രതികാര നടപടിയുമായി സർക്കാർ; ഒബൈദുൾ ഖാദറുൾപ്പെടെ ഏഴ് അവാമി ലീഗ് നേതാക്കൾക്ക് വധശിക്ഷ, വിചാരണ നടന്നത് കുറ്റാരോപിതരുടെ അഭാവത്തിൽ, സ്വത്തുക്കളും കണ്ടുകെട്ടാൻ ഉത്തരവ്

Latest News

ഇന്ധനവില കുതിക്കുന്നു; പാകിസ്താനില്‍ കടകള്‍ 9ന് അടയ്‌ക്കും; വിവാഹത്തിന് ഒരു വിഭവം മാത്രം; സര്‍ക്കാര്‍ വാഹനങ്ങളുടെ ഇന്ധന വിഹിതം പകുതിയാക്കി

ആശംസകള്‍ക്ക് ഹൃദയപൂര്‍വം നന്ദി; ‘വികസിത ഭാരത’ത്തിനായി ഒരുമിച്ച് മുന്നേറാം: പ്രധാനമന്ത്രി

വിവാഹത്തിന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു, പണവും നല്‍കി; പക്ഷേ ഭക്ഷണമെത്തിയില്ല; സംഭവത്തില്‍ കാറ്ററിങ് ഉടമ കസ്റ്റഡിയില്‍

ബെംഗളൂരുവില്‍ നഴ്‌സിന് നേരെ ഭര്‍ത്താവിന്റെ ആക്രമണം; വെട്ടിയതിന് പിന്നാലെ ആസിഡ് ആക്രമണവും

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിന് 14 ദിവസത്തെ റിമാന്‍ഡ്

30 പന്തില്‍ സെഞ്ചുറി; അഫ്ഗാനെതിരെ അഭിഷേക് ശര്‍മ്മയുടെ വെടിക്കെട്ട്, റെക്കോര്‍ഡുകളുടെ പെരുമഴ

ഇന്ത്യയില്‍ ചീറ്റകളുടെ എണ്ണം 52 ആയി; നാല് വര്‍ഷത്തിനിടെ ജനിച്ചത് 32 കുഞ്ഞുങ്ങള്‍

റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയുടെ നിലപാട് വ്യക്തം; സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies