ഹൂതി ആക്രമണത്തിൽ സൗദിയുടെ എണ്ണ പൈപ്പ്‌ലൈന് തകരാർ; അടുത്തമാസം യൂറോപ്പിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം തടസപ്പെടും
Saturday, September 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹൂതി ആക്രമണത്തിൽ സൗദിയുടെ എണ്ണ പൈപ്പ്‌ലൈന് തകരാർ; അടുത്തമാസം യൂറോപ്പിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം തടസപ്പെടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2026, 11:11 am IST
Facebook
Twitter
WhatsAppTelegram

റിയാദ്: സൗദി അറേബ്യയിൽ നിർണായക എണ്ണ പൈപ്പ്‌ലൈൻ ലക്ഷ്യമിട്ട് ആക്രമണം ഉണ്ടായതിന് പിന്നാലെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം തടസപ്പെടുമെന്ന് റിപ്പോർട്ട്. രണ്ട് യൂറോപ്യൻ റിഫൈനറികൾക്ക് അടുത്ത മാസം ക്രൂഡ് ഓയിൽ അനുവദിക്കില്ലെന്ന് സൗദി അരാംകോ അറിയിച്ചതായാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. ദീർഘകാല കരാറിന്റെ അടിസ്ഥാനത്തിൽ പ്രതിമാസം സൗദി എണ്ണ സ്വീകരിക്കുന്ന ഉപഭോക്താക്കളെയാണ് തീരുമാനം ബാധിക്കുക.

ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈന് നേരെ ആക്രമണം
സൗദി അറേബ്യയുടെ പ്രധാന എണ്ണ ഗതാഗത മാർഗമായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈന് നേരെയുണ്ടായ ഡ്രോൺ ആക്രമണമാണ് വിതരണ തടസത്തിന് പിന്നിൽ. ആക്രമണത്തിൽ പൈപ്പ്‌ലൈൻ സംവിധാനത്തിലെ മൂന്ന് പമ്പിങ് സ്റ്റേഷനുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങളും വ്യവസായ മേഖലയിലെ വൃത്തങ്ങളും വ്യക്തമാക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ചെങ്കടലിലെ യാൻബു തുറമുഖത്തേക്കുള്ള എണ്ണ നീക്കത്തെയും ആക്രമണം ബാധിച്ചിട്ടുണ്ട്.

ഏകദേശം 1,200 കിലോമീറ്റർ നീളമുള്ള ഈ പൈപ്പ്‌ലൈൻ സൗദിയുടെ കിഴക്കൻ മേഖലകളിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളിൽനിന്ന് ചെങ്കടൽ തീരത്തേക്ക് ക്രൂഡ് എത്തിക്കുന്ന പ്രധാന സംവിധാനമാണ്. ഹോർമുസ് കടലിടുക്ക് ഒഴിവാക്കി എണ്ണ കയറ്റുമതി നടത്താൻ സഹായിക്കുന്ന നിർണായക പാത കൂടിയാണിത്. ദിവസങ്ങൾക്കുള്ളിൽ പൈപ്പ്‌ലൈൻ പ്രവർത്തനം ഭാഗികമായി  പുനരാരംഭിക്കാനാകുമെന്നാണ് റിപ്പോർട്ടുകൾ. പൂർണ ശേഷിയിലേക്ക് മടങ്ങാൻ ആറ് ആഴ്ച വരെ വേണ്ടിവന്നേക്കാമെന്നും സൂചനയുണ്ട്.

യൂറോപ്പിന് പകരം എണ്ണ കണ്ടെത്തേണ്ടിവരും
ദീർഘകാല വിതരണ കരാറുകളിലൂടെയാണ് യൂറോപ്യൻ റിഫൈനറികൾക്ക് സൗദിയിൽ നിന്നും ക്രൂഡ് ഓയിൽ ലഭിക്കുന്നത്. ഒക്ടോബറിലെ വിതരണം ലഭിക്കില്ലെന്ന വിവരം ലഭിച്ചതോടെ യൂറോപ്യൻ ഉപഭോക്താക്കൾക്ക് മറ്റ് ഉറവിടങ്ങളിൽനിന്ന് ക്രൂഡ് കണ്ടെത്തേണ്ട സാഹചര്യമാണുള്ളത്. പോളിഷ് എണ്ണക്കമ്പനിയായ ഓർലെൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പകരം എണ്ണ ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

അന്താരാഷ്‌ട്ര ഊർജ ഏജൻസിയുടെ കണക്കുകൾ പ്രകാരം യൂറോപ്പിലെ OECD രാജ്യങ്ങൾ ജൂണിൽ സൗദിയിൽനിന്ന് പ്രതിദിനം ശരാശരി 5.77 ലക്ഷം ബാരൽ ക്രൂഡ് ഇറക്കുമതി ചെയ്തിരുന്നു. ഒക്ടോബറിലെ സൗദി വിതരണ തടസം യൂറോപ്യൻ എണ്ണ വിപണിയിൽ അധിക സമ്മർദം സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ടുകൾ.

സൗദിയും യെമനിലെ ഹൂതി വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമായ സാഹചര്യത്തിലാണ് എണ്ണ അടിസ്ഥാനസൗകര്യങ്ങൾക്കെതിരായ ആക്രമണം. സൗദിയുടെ എണ്ണ മേഖലയും മറ്റ് നിർണായക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണങ്ങൾ തുടരുന്നതായി റിപ്പോർട്ടുകളുണ്ട്.

അതേസമയം, സൗദി അറേബ്യയ്‌ക്ക് നേരെയുള്ള ആക്രമണങ്ങൾ നിയന്ത്രിക്കാൻ ഇറാന്റെ സഹായം തേടണമെന്ന ആവശ്യം ചൈന മുന്നോട്ടുവച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ആക്രമണങ്ങളെത്തുടർന്നുള്ള എണ്ണ വിതരണ തടസമാണ് അന്താരാഷ്‌ട്ര വിപണിയിലും ആശങ്ക വർധിപ്പിച്ചത്.

 

Tags: saudiAttackHoothi
Share
Tweet
SendShare

More News from this section

വെള്ളിയാഴ്ച നിസ്കാരത്തിനിടെ പള്ളിയിൽ ചാവേർ സ്ഫോടനം; പാകിസ്താനിൽ 16 പൊലീസുകാരടക്കം 21 പേർ കൊല്ലപ്പെട്ടു

തായിഫ് വ്യോമതാവളത്തില്‍ ഇറ്റാലിയന്‍ യൂറോഫൈറ്ററിന് നേരെ ആക്രമണം; വിമാനം തകര്‍ന്നു, സൈനികര്‍ സുരക്ഷിതര്‍ എന്ന് റിപ്പോര്‍ട്ട്

പാകിസ്ഥാനിലെ കഴുതകൾക്ക് ചൈനയിൽ വൻ ഡിമാൻഡ്; ലക്ഷ്യം കൊസ്മറ്റിക്സ് വിപണി; ഫാം ആരംഭിച്ച് പാക് സർക്കാർ

മെക്ക കരാറിന് പിന്നാലെ സൗദിക്ക് അമേരിക്കയുടെ യുദ്ധവിമാനങ്ങൾ; 24.3 ബില്യൺ ഡോളറിന്റെ  പ്രതിരോധ കരാറിന് അനുമതി

ഇന്ധനവില കുതിക്കുന്നു; പാകിസ്താനില്‍ കടകള്‍ 9ന് അടയ്‌ക്കും; വിവാഹത്തിന് ഒരു വിഭവം മാത്രം; സര്‍ക്കാര്‍ വാഹനങ്ങളുടെ ഇന്ധന വിഹിതം പകുതിയാക്കി

ഇന്ധനക്ഷാമം രൂക്ഷമാകുന്നു; പാകിസ്ഥാൻ ലോക്ക്ഡൗണിലേക്ക്; മാർക്കറ്റ് നേരത്തെ അടക്കും, ഓഫീസുകൾ നാല് ദിവസം മാത്രം

Latest News

അടിമുടി ദുരൂഹത; ബാങ്ക് ജപ്തി ചെയ്ത ആന്റോ അഗസ്റ്റിന്റെ വീട് ലേലത്തിൽ നേടിയത് ഭാര്യാമാതാവ്; ലേലത്തിൽ പങ്കെടുത്തത് കുടുംബം മാത്രം; ഉടമസ്ഥാവകാശ രേഖകളിലും വൈരുധ്യം

അയ്യോ പാവം!!! ആന്റോയുടെ വീഡിയോ നിരന്തരം ടിവിയിൽ കാണിക്കുന്നു വെന്ന് അഭിഭാഷകൻ; 67 ലിറ്റർ മദ്യശേഖരം; പ്രതിയെ കസ്റ്റഡിയിൽ വിട്ടു, ചോദ്യം ചെയ്യുമെന്ന് എക്സൈസ്

അൽ അസദ് ഭരണകൂടത്തെ പേടിച്ച് 15 വർഷം മതിലിനുള്ളിൽ ഒളിപ്പിച്ച ലൈബ്രറി; യുദ്ധം തകർത്ത സിറിയൻ വീട്ടിൽ നിന്ന് പുസ്തകങ്ങൾ തിരിച്ചുപിടിച്ച് അബു ബിലാൽ

70 കോടി രൂപയുടെ കള്ളനാണയ നിർമ്മാണം; യന്ത്രങ്ങളും ഡൈകളും നൽകിയവരെ തേടി യുപി പൊലീസ്

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയെയും ബന്ധുവായ യുവാവിനെയും അങ്കമാലിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹൂതി ആക്രമണത്തിൽ സൗദിയുടെ എണ്ണ പൈപ്പ്‌ലൈന് തകരാർ; അടുത്തമാസം യൂറോപ്പിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം തടസപ്പെടും

വിദ്യാർഥികൾക്കും എംഡിഎംഎ? മമ്പാട് എംഇഎസ് കോളേജ് അധ്യാപകനെ കേന്ദ്രീകരിച്ച് അന്വേഷണം; കൂടുതൽ അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സംശയം

ഗർഭിണിയായ സഹോദരിയുടെ മരണത്തിന് പ്രതികാരം; യൂട്യൂബറുടെ ഭർത്താവിനെ വെട്ടിക്കൊന്ന് 19കാരനായ സഹോദരൻ; പിന്നാലെ സെൽഫി വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies