തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനം ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂര്‍വം ആചരിക്കും. ശിവഗിരി മഹാസമാധിയിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും അനുബന്ധ മഠങ്ങളിലും ഗുരുദേവ ക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും പ്രത്യേക ഗുരുപൂജയും സമൂഹപ്രാര്‍ഥനയും നടക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ശിവഗിരിയില്‍ നടക്കുന്ന മഹാ പരിനിര്‍വാണ സമ്മേളനം രാവിലെ 10ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം മഹാ പരിനിര്‍വാണ ശതാബ്ദി ആചരണത്തിനും തുടക്കമാകും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും. മന്ത്രി ടി. സിദ്ദിഖ് വിശിഷ്ടാതിഥിയാകും.















