'എഐ തീരുമാനമെടുക്കും, പക്ഷേ ഉത്തരവാദിത്തം ഏറ്റെടുക്കില്ല'; ധനകാര്യ മേഖലയില്‍ മനുഷ്യ ഇടപെടല്‍ അനിവാര്യമെന്ന് ഒലീവിയ ഗ്രാമീണ്‍ ക്രെഡിറ്റ്‌സ് മാനേജിങ് ഡയറക്ടര്‍ കെ.ടി. കൃഷ്ണകുമാര്‍
Monday, September 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘എഐ തീരുമാനമെടുക്കും, പക്ഷേ ഉത്തരവാദിത്തം ഏറ്റെടുക്കില്ല’; ധനകാര്യ മേഖലയില്‍ മനുഷ്യ ഇടപെടല്‍ അനിവാര്യമെന്ന് ഒലീവിയ ഗ്രാമീണ്‍ ക്രെഡിറ്റ്‌സ് മാനേജിങ് ഡയറക്ടര്‍ കെ.ടി. കൃഷ്ണകുമാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2026, 08:56 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ധനകാര്യ മേഖലയിലെ പ്രവർത്തനങ്ങളെ കൂടുതൽ വേഗത്തിലാക്കുമ്പോഴും സാമ്പത്തിക തീരുമാനങ്ങളുടെ ഉത്തരവാദിത്തം അൽഗോരിതങ്ങൾക്ക് കൈമാറാനാകില്ലെന്ന് ഒലീവിയ ഗ്രാമീൺ ക്രെഡിറ്റ്സ് മാനേജിങ് ഡയറക്ടർ കെ.ടി. കൃഷ്ണകുമാർ. മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് (GFF) 2026ലെ ‘AI Guardrails – Building Safe Financial AI Systems’ എന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഐ ഉപയോഗിച്ച് തീരുമാനമെടുക്കൽ വേഗത്തിലാക്കാൻ കഴിയുമെങ്കിലും തീരുമാനങ്ങളുടെ ഉത്തരവാദിത്തം മനുഷ്യരിൽ തന്നെ നിലനിൽക്കണം. ബാങ്കിങ് മേഖലയിൽ എഐയുടെ ഉപയോഗം കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തരുതെന്നും സുതാര്യമായും ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിച്ചും സാങ്കേതികവിദ്യ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ആവശ്യമാണെന്നും കൃഷ്ണകുമാർ പറഞ്ഞു.

അൽഗോരിതങ്ങൾ തീരുമാനമെടുക്കുന്നതിൽ കൂടുതൽ പങ്കാളികളാകുമ്പോഴും ഓരോ ഇടപാടിനും പിന്നിലുള്ള വ്യക്തിയെ വെറും ഡാറ്റാ പോയിന്റായി ചുരുക്കാതിരിക്കേണ്ടത് ധനകാര്യ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. “എഐക്ക് തീരുമാനങ്ങൾ ഓട്ടോമേറ്റ് ചെയ്യാം; എന്നാൽ ഉത്തരവാദിത്തം ഓട്ടോമേറ്റ് ചെയ്യാനാകില്ല,” കൃഷ്ണകുമാർ പറഞ്ഞു.

എഐ ഉപഭോക്താക്കളെ പ്രധാനമായും ഡാറ്റയായി കാണുമ്പോൾ ഒരു ബാങ്കർ അവരെ രാജ്യത്തിന്റെ വിശാലമായ സാമ്പത്തിക വളർച്ചയിലെ പ്രധാന കണ്ണികളായാണ് കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്താവിന്റെ യഥാർഥ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നത് അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്‌ക്കും സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യയുടെ ഉപയോഗം വേഗത വർധിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങാതെ അർഥവത്തായ സാമ്പത്തിക ഉൾപ്പെടുത്തലിന് സഹായിക്കുന്നതായിരിക്കണം. ഇതാണ് ധനകാര്യ മേഖലയിലെ എഐ ഉപയോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്നും കൃഷ്ണകുമാർ പറഞ്ഞു.

ബാങ്കിങ് ഒരു സാമൂഹിക ഉത്തരവാദിത്തം കൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അധിക പണമുള്ളവരിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് യഥാർഥ ആവശ്യക്കാരെ കണ്ടെത്തി വായ്പ നൽകുകയും അവരെ സാമ്പത്തികമായി ശാക്തീകരിക്കുകയും ചെയ്യുന്നതിനൊപ്പം നിക്ഷേപകരുടെ പണം സുരക്ഷിതമായി സംരക്ഷിച്ച് ന്യായമായ വരുമാനത്തോടെ തിരികെ നൽകുകയുമാണ് ബാങ്കിന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി.

പാനൽ ചർച്ചയിൽ സിസ്‌കോ ഇന്ത്യ-സൗത്ത് ഏഷ്യ സെക്യൂരിറ്റി സി.ടി.ഒ സുന്ദീപ് അഗർവാൾ, Arya.ai സ്ഥാപകനും സി.ഇ.ഒയുമായ വിനയ് കുമാർ, Credit Mantri സഹസ്ഥാപകൻ സുദർശൻ ആർ എന്നിവരും പങ്കെടുത്തു. Protectt.ai സ്ഥാപകനും സി.ഇ.ഒയുമായ മനീഷ് മിമാനിയായിരുന്നു ചർച്ച നിയന്ത്രിച്ചത്.

Tags: AI in bankingneeds human accountabilitynot just automationOleevia MDKrishnakumar K T
Share
Tweet
SendShare

More News from this section

ഐഎസ്‌ഐ ചാരനായി അതിര്‍ത്തി നിരീക്ഷണം; കതുവയില്‍ 24കാരനായ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍

തേജസില്‍ പറന്ന് ഇന്ത്യ-ജപ്പാന്‍ വ്യോമസേനാ മേധാവികള്‍; ശ്രദ്ധേയമായി ‘വീര്‍ ഗാര്‍ഡിയന്‍ 2026’

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഗുരുതരം; ശക്തമായ കാലാവസ്ഥാ നടപടികള്‍ അനിവാര്യമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

ഭരണഘടനാ പദവിയുടെ അന്തസിന് യോജിച്ച രീതിയില്‍ പെരുമാറുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു; ഹാമിദ് അന്‍സാരിക്കെതിരെ യോഗി ആദിത്യനാഥ്

കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു; പ്രമുഖ ന്യൂറോ സര്‍ജന്‍ വെന്തുമരിച്ചു

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് ഭീഷണി’; ചിപ്പ് മേഖലയ്‌ക്ക് സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി അശ്വിനി വൈഷ്ണവ്

Latest News

കേരളത്തില്‍ മഴക്കെടുതി രൂക്ഷം; മരണം ഒന്‍പതായി, നിലമ്പൂരില്‍ മലവെള്ളപ്പാച്ചിലില്‍ അഞ്ച് മരണം

ആശുപത്രി അപ്പോയിന്റ്മെന്റിനായി ഗൂഗിളില്‍ തിരയുകയാണോ? കാത്തിരിക്കുന്നത് വന്‍ സൈബര്‍ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്

‘എഐ തീരുമാനമെടുക്കും, പക്ഷേ ഉത്തരവാദിത്തം ഏറ്റെടുക്കില്ല’; ധനകാര്യ മേഖലയില്‍ മനുഷ്യ ഇടപെടല്‍ അനിവാര്യമെന്ന് ഒലീവിയ ഗ്രാമീണ്‍ ക്രെഡിറ്റ്‌സ് മാനേജിങ് ഡയറക്ടര്‍ കെ.ടി. കൃഷ്ണകുമാര്‍

ഇടുക്കിയില്‍ മഴക്കെടുതി; മലയോര മേഖലയില്‍ രാത്രി യാത്രയ്‌ക്ക് നിയന്ത്രണം, സാഹസിക വിനോദകേന്ദ്രങ്ങള്‍ അടച്ചു

ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ഇന്ന്

മിസ്രാത്ത വിമാനത്താവളത്തിൽ സ്വകാര്യ ജെറ്റ് കത്തിനശിച്ചു; രണ്ട് പൈലറ്റുമാരെ കസ്റ്റഡിയിൽ

കുറ്റപത്രത്തിന് മുന്‍പ് നിര്‍ണായക നീക്കം; വീണയുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഇ.ഡി.

ശക്തമായ മഴ തുടരും; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies