അച്ഛനും സഹോദരങ്ങളും കൊല്ലപ്പെട്ടു, കേസ് ഏറ്റെടുക്കാൻ വക്കീലൻമാർ തയ്യാറായില്ല; ഒടുവിൽ അതീഖ് അഹമ്മദിന്റെ മകന് സർക്കാർ ചെലവിൽ അഭിഭാഷകൻ
Thursday, September 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അച്ഛനും സഹോദരങ്ങളും കൊല്ലപ്പെട്ടു, കേസ് ഏറ്റെടുക്കാൻ വക്കീലൻമാർ തയ്യാറായില്ല; ഒടുവിൽ അതീഖ് അഹമ്മദിന്റെ മകന് സർക്കാർ ചെലവിൽ അഭിഭാഷകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2026, 02:48 pm IST
Facebook
Twitter
WhatsAppTelegram

പ്രയാഗ്‌രാജ്: കേസ് ഏറ്റെടുക്കാൻ അഭിഭാഷകർ വിസമ്മതിച്ചതോടെ അതീഖ് അഹമ്മദിന്റെ മകൻ അലി അഹമ്മദിന് സർക്കാർ ചെലവിൽ അഭിഭാഷകൻ. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മുഖേനയാണ്  അഭിഭാഷകനെ നിയമിച്ചത്. നിയമപരമായ നടപടിയുടെ ഭാഗമാണ് സർക്കാർ ചെലവിൽ അഭിഭാഷകനെ നിയമിച്ചത്.

പിതാവ് അതീഖ് അഹമ്മദിന്റെയും പിതൃസഹോദരൻ അഷ്റഫിന്റെയും മരണത്തിന് ശേഷം കേസ് ഏറ്റെടുക്കാൻ അഭിഭാഷകർ തയ്യാറാകുന്നില്ലെന്ന് അലി കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് അലിയ്‌ക്ക് നിയമസഹായം നൽകുന്നതിനുള്ള നടപടികൾ കോടതി ആരംഭിച്ചത്. സമാജ് വാദി എംപിയും ഗുണ്ടാനേതാവുമായ ആതീഖും സഹോദരനും  2023 ഏപ്രിലിലാണ് പ്രയാഗ്‌രാജിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുന്നതിനിടെയായിരുന്നു ആക്രമണം.

അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി അനുരാധ പുന്ദിർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് കത്തയച്ച് അലി അഹമ്മദിന്റെ ആവശ്യം പരിഗണിക്കാൻ നിർദേശം നൽകി. തുടർന്ന് ലീഗൽ എയ്ഡ് ചീഫ് ഡിഫൻസ് കൗൺസൽ വികാസ് ഗുപ്തയെ അലിയ്‌ക്ക് വേണ്ടി ഹാജരാകാൻ നിയമിച്ചു.

അതേ കേസിലെ മറ്റ് പ്രതികൾക്കും നിയമസഹായം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മുഹമ്മദ് അർഷാദ് കത്ര, കൈഷ് അഹമ്മദ്, രാകേഷ് എന്ന നകേഷ്, ഷാരൂഖ് എന്ന ഷഹ്‌റൂഖ്, സദാകത് ഖാൻ, നിയാസ് അഹമ്മദ് എന്നിവർക്കാണ് നിയമസഹായം നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്.

സെപ്റ്റംബർ 15ന് വീഡിയോ കോൺഫറൻസിങ് വഴി നടന്ന വാദത്തിനിടെയാണ് അലി അഹമ്മദിന്റെയും മറ്റ് പ്രതികളുടെയും മൊഴികൾ രേഖപ്പെടുത്തിയത്. രണ്ട് മണിക്കൂറിലേറെ നീണ്ട നടപടികൾക്കിടെ സർക്കാർ ചെലവിൽ അഭിഭാഷകരെ അനുവദിക്കണമെന്ന് പ്രതികൾ കോടതിയോട് ആവശ്യപ്പെട്ടു.

അതീഖ് അഹമ്മദിന്റെ രണ്ടാമത്തെ മകനാണ് അലി. നിലവിൽ ഇയാൾ ജയിലിലാണ്. മൂത്ത മകൻ ഉമറും ഉത്തർപ്രദേശിലെ മറ്റൊരു ജയിലിലാണ്. ഉമേഷ് പാൽ വധക്കേസിൽ പൊലീസ് തിരഞ്ഞിരുന്ന ഇളയ സഹോദരൻ അസദ് 2023ൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഏറ്റവും ഇളയ സഹോദരൻ അബാൻ കഴിഞ്ഞ മാസം റോഡപകടത്തിലും മരിച്ചു.

 

 

Tags: atiq ahamedGangster-PoliticianSamjvadi partry
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ‘ദുര്‍ഗ’ പദ്ധതിക്ക് അംഗീകാരം; 1,300 പിങ്ക് ഇ-ഓട്ടോകള്‍ നല്‍കും

സെപ്റ്റംബർ മാസം ശമ്പളം നേരത്തെ; കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 25ന് തുക അക്കൗണ്ടിലെത്തും — കാരണം ഇതാണ്

യമുന എക്‌സ്പ്രസ് വേയില്‍ ഓടിക്കൊണ്ടിരുന്ന സ്ലീപ്പര്‍ ബസിന് തീപിടിച്ചു; ഒന്‍പത് പേര്‍ മരിച്ചു; ബസില്‍ നിന്ന് ചാടി രക്ഷപ്പെട്ട് യാത്രക്കാര്‍; നിരവധി പേര്‍ക്ക് പരിക്ക്

ബംഗ്ലാദേശ് വഴി സ്വര്‍ണക്കടത്ത്; 17 കോടിയുടെ വിദേശ സ്വര്‍ണം പിടികൂടി, ഒരാള്‍ അറസ്റ്റില്‍

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കള്‍ക്ക് ‘രാജ്യവിരുദ്ധ’ ബന്ധം? ഫോണ്‍ രേഖകളും ഇമെയിലുകളും കണ്ടെത്തിയെന്ന് ഡല്‍ഹി പൊലീസ്

ജയ്സാല്‍മീറില്‍ മതപരിവര്‍ത്തനത്തിന് വിദേശ ഫണ്ട് 5.10 കോടി രൂപയുടെ ഇടപാട്; ഇഡി റെയ്ഡ്

Latest News

അച്ഛനും സഹോദരങ്ങളും കൊല്ലപ്പെട്ടു, കേസ് ഏറ്റെടുക്കാൻ വക്കീലൻമാർ തയ്യാറായില്ല; ഒടുവിൽ അതീഖ് അഹമ്മദിന്റെ മകന് സർക്കാർ ചെലവിൽ അഭിഭാഷകൻ

സിദ്ദിഖ് വീണ്ടും ആക്ഷൻ ഹീറോ; ദുരൂഹതകളും ആക്ഷൻ രംഗങ്ങളുമായി ‘രാക്ഷസവേട്ട’യ്‌ക്ക് തുടക്കം, വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യും

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ : തപസ്യ

ശബരിമല സ്വര്‍ണക്കിരീടം സുരക്ഷിതം; കാണാതായെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി തിരുവാഭരണം കമ്മീഷണര്‍

ഏഷ്യന്‍ ഗെയിംസില്‍ വിചിത്ര നിയമങ്ങളില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടി; എതിരാളികള്‍ വൈകി എത്തി; ഇ-ഫുട്‌ബോളില്‍ ഇന്ത്യന്‍ താരങ്ങള്‍ പുറത്ത്

ഇസ്ലാമാബാദ് ‘അടച്ചുപൂട്ടി’ പാകിസ്ഥാൻ; ആശുപത്രിയിൽ കിടക്കകൾ ഒഴിച്ചിടുന്നു; നഗരത്തിൽ കണ്ടെയിനറുകൾ കൊണ്ട് മതിൽ; സെപ്തംബർ 27 ഭരണകൂടത്തിന് നിർണ്ണായകം

മദ്യപിച്ച് വാഹനമോടിച്ചെു; പോലീസുകാരന്റെ കാറിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്, എസ്.ഐക്ക് സസ്‌പെന്‍ഷന്‍

പേർഷ്യൻ പൂച്ചയെ കാണിക്കാമെന്ന് പറഞ്ഞ് കുട്ടിയെ പീഡിപ്പിച്ചു; 56കാരന് മൂന്ന് വർഷം കഠിനതടവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies