ഭൈരവൻ തെയ്യം മുതൽ ബേപ്പൂർ ഉരു വരെ; നെട്ടൂർപെട്ടി മുതൽ കഥകളി നർത്തകി വരെ; കേരളത്തിന്റെ 32 സാംസ്കാരിക പൈതൃക മിനിയേച്ചറുകളും കലാരൂപങ്ങളുമായി പി.എം. മെമന്റോസ് ഇ-ലേലം 2026
Thursday, September 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭൈരവൻ തെയ്യം മുതൽ ബേപ്പൂർ ഉരു വരെ; നെട്ടൂർപെട്ടി മുതൽ കഥകളി നർത്തകി വരെ; കേരളത്തിന്റെ 32 സാംസ്കാരിക പൈതൃക മിനിയേച്ചറുകളും കലാരൂപങ്ങളുമായി പി.എം. മെമന്റോസ് ഇ-ലേലം 2026

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2026, 07:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേരളത്തിന്റെ കലയും കരകൗശലവും സാംസ്കാരിക പൈതൃകവും അവതരിപ്പിക്കുന്ന 32 മാതൃകകൾ പി.എം. മെമന്റോസ് ഇ-ലേലം 2026ൽ ഇടംപിടിച്ചു. കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങൾ, കരകൗശല പാരമ്പര്യം, ആചാരാനുഷ്ഠാനങ്ങൾ, നാടൻ പാരമ്പര്യങ്ങൾ, ആത്മീയ പൈതൃകം എന്നിവയാണ് ഈ മെമന്റോകളിലൂടെ അവതരിപ്പിക്കുന്നത്.

പരമ്പരാഗത ആഭരണപ്പെട്ടിയായ നെട്ടൂർപെട്ടിയാണ് ശ്രദ്ധേയമായ മെമന്റോകളിലൊന്ന്. ചുവർചിത്ര അലങ്കാരങ്ങളും പിച്ചളപ്പണിയും ഉൾപ്പെടുത്തിയ ഓറഞ്ച് നിറത്തിലുള്ള നെട്ടൂർപെട്ടി കേരളത്തിലെ പരമ്പരാഗത കരകൗശല വൈദഗ്ധ്യത്തിന്റെ ഉദാഹരണമാണ്. പണ്ടുകാലത്ത് പ്രഭുകുടുംബങ്ങളിൽ ആഭരണങ്ങളും വിശുദ്ധ വസ്തുക്കളും സൂക്ഷിക്കാൻ ഇത്തരം പെട്ടികൾ ഉപയോഗിച്ചിരുന്നു.

കേരളത്തിന്റെ ജലപൈതൃകത്തെ പ്രതിനിധീകരിക്കുന്ന ചുണ്ടൻവള്ളത്തിന്റെ ചെറുമാതൃകയും ശേഖരത്തിലുണ്ട്. കേരളത്തിലെ കായലുകളുമായും ഓണത്തോടനുബന്ധിച്ചുള്ള വള്ളംകളികളുമായും അഭേദ്യമായി ബന്ധപ്പെട്ടതാണ് ചുണ്ടൻവള്ളം.

ചരിത്രപ്രസിദ്ധമായ ബേപ്പൂർ ഉരുവിന്റെ മിനിയേച്ചർ മാതൃകയും ഇ-ലേലത്തിലെ കേരളീയ മെമന്റോകളിൽ ഉൾപ്പെടുന്നു. നാഷണൽ സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (എൻ.എസ്.ടി.ഐ), കോഴിക്കോട് ആണ് മാതൃക തയ്യാറാക്കിയത്. നൂറ്റാണ്ടുകളായി ബേപ്പൂരിലെ പരമ്പരാഗത മരപ്പണിക്കാർ നിർമിച്ചുവരുന്ന മരക്കപ്പലുകളുടെ മാതൃകയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.

കേരളത്തിന്റെ പ്രകടനകലകൾക്കും ശേഖരത്തിൽ പ്രാധാന്യമുണ്ട്. കഥകളി നർത്തകിയുടെ ഡിസ്‌പ്ലേ ഡോളും കഥകളി കലാകാരന്റെ ചിത്രവും ഇതിൽ ഉൾപ്പെടുന്നു. കഥകളിയുടെ സവിശേഷമായ മുഖചായം, വേഷം, ആഭരണങ്ങൾ, കിരീടം എന്നിവ ഇവയിൽ പ്രതിഫലിക്കുന്നു.

വടക്കൻ കേരളത്തിലെ അനുഷ്ഠാനകലാപാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന ഭൈരവൻ തെയ്യം റിച്ച്വൽ ആർട്ട് ശിൽപവും ശ്രദ്ധേയമാണ്. ശിവന്റെ ഒരു രൂപവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്ന ഭൈരവൻ തെയ്യത്തിന്റെ സവിശേഷമായ ശിരോവസ്ത്രം, മുഖത്തെഴുത്ത്, മാറുമാല, പരമ്പരാഗത വേഷം എന്നിവ ശിൽപത്തിൽ കാണാം.

കേരളത്തിന്റെ പ്രശസ്തമായ ചുവർചിത്ര പാരമ്പര്യവും ഇ-ലേലത്തിൽ ഇടം നേടിയിട്ടുണ്ട്. ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂറൽ പെയിന്റിങ്ങിലെ കലാകാരന്മാർ ഒരുക്കിയ രാധ, കൃഷ്ണ, ഗോപിക എന്നിവരുടെ ചിത്രമാണ് ശേഖരത്തിലുള്ളത്. ആൽമരത്തിന് താഴെ പുല്ലാങ്കുഴൽ വായിക്കുന്ന കൃഷ്ണനെയും രാധയെയും ഗോപികയെയും ചിത്രത്തിൽ അവതരിപ്പിക്കുന്നു. പരമ്പരാഗത പഞ്ചവർണ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രത്യേകമായി തയ്യാറാക്കിയ സിമന്റ് ഷീറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

കേരളത്തിന്റെ ആത്മീയവും സാമൂഹികവുമായ പൈതൃകവുമായി ബന്ധപ്പെട്ട നിരവധി സ്മരണികകളും ശേഖരത്തിലുണ്ട്. ആദിശങ്കരാചാര്യരുടെ ഭക്തിചിത്രം, ശിവഗിരി മഠത്തിന്റെ കൊത്തുപണിയുള്ള മരക്ഷേത്ര മാതൃക, പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ ഫ്രെയിം ചെയ്ത ചിത്രം, ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ചിത്രം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം അടയാളപ്പെടുത്തുന്ന സ്മരണികയും ശ്രദ്ധേയമാണ്. പരമ്പരാഗത നെറ്റിപ്പട്ടം, കേരളീയ പിച്ചള വാസ്തുവിളക്ക്, ഗുരുവായൂരപ്പന്റെ കൊത്തുപണിയുള്ള മരശിൽപം, ശംഖ് എന്നിവയും കേരളത്തിൽ നിന്നുള്ള സ്മരണികകളുടെ ഭാഗമാണ്.

പി.എം. മെമന്റോസ് ഇ-ലേലം 2026ന്റെ എട്ടാം പതിപ്പ് ഒക്ടോബർ രണ്ടുവരെ തുടരും. കേരളത്തിന്റെ കല, കരകൗശലം, അനുഷ്ഠാന പാരമ്പര്യം, ആത്മീയ പൈതൃകം, സമുദ്രപാരമ്പര്യം എന്നിവയുടെ വൈവിധ്യം ഒരുമിച്ച് അവതരിപ്പിക്കുന്നതാണ് ഈ ശേഖരം.

ഇ-ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള വിവരങ്ങളും തീയതികളും പൂർണ കാറ്റലോഗും പി.എം. മെമന്റോസ് ഇ-ലേലം പോർട്ടലിൽ (pmmementos.gov.in.) ലഭ്യമാണ്.

Tags: Kerala Cultural HeritagePM Mementos e-Auction 2026Kerala Mementos AuctionNettoor Petti Beypore Uru
Share
Tweet
SendShare

More News from this section

ആലുവയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത, മലയോര മേഖലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് നിർദേശം

രാജ്യം ഒന്നാകെ ഒരേ സ്വരത്തിൽ; ഒരു കോടിയിലധികം ആളുകൾ, 25,000 കേന്ദ്രങ്ങൾ; സെപ്റ്റംബർ 25ന് രാജ്യത്തിന്റെ മണ്ണിൽ മുഴങ്ങും ‘വന്ദേ മാതരം’

കറ്റാനം സെൻ്റ് സ്റ്റീഫൻസ് എൽ പി സ്ക്കൂളിന്റെ അംഗീകാരം റദ്ദാക്കിയതിന്മേലുളള ജനം ടി വി വാർത്തയിൽ ഇടപെട്ട് മന്ത്രി എം ലിജുവും ബാലാവകാശ കമ്മീഷനും; വിദ്യാഭ്യാസ വകുപ്പിനോട് അടിയന്തര നടപടി ആവശ്യപ്പെട്ടു

ഇനി പോലീസ് സ്റ്റേഷനിൽ ക്യൂ നിൽക്കേണ്ട; NIOC സർട്ടിഫിക്കറ്റിന് വീട്ടിലിരുന്ന് അപേക്ഷിക്കാം, പോലീസിന്റെ പോൽ-ആപ്പിലൂടെ

മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് മൂന്ന് പേർക്ക് പരിക്ക്; അപകടത്തിന് പിന്നാലെ നിർത്താതെ പോയ എഎസ്ഐക്ക് സസ്പെൻഷൻ

Latest News

ഭൈരവൻ തെയ്യം മുതൽ ബേപ്പൂർ ഉരു വരെ; നെട്ടൂർപെട്ടി മുതൽ കഥകളി നർത്തകി വരെ; കേരളത്തിന്റെ 32 സാംസ്കാരിക പൈതൃക മിനിയേച്ചറുകളും കലാരൂപങ്ങളുമായി പി.എം. മെമന്റോസ് ഇ-ലേലം 2026

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

മുസ്ലിം വിവാഹ രജിസ്ട്രേഷന് പുതിയ ചട്ടം; അംഗീകാരം നൽകി അസം മന്ത്രിസഭ, പഞ്ചായത്ത് തലത്തിലേക്കും സേവനം വ്യാപിപ്പിക്കും

സ്‌കൂളിലെ പ്യൂൺ എച്ചിൽ കൈകൊണ്ട് ഒമ്പതാം ക്ലാസുകാരന്റെ മുഖത്തടിച്ചെന്ന് പരാതി; വിദ്യാർത്ഥികളുടെ പ്രതിഷേധം

നിർത്തിയിട്ട ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; മന്ത്രിയുടെ മകൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

 ഗോൾഡി ബ്രാർ സംഘത്തിലെ പ്രധാനി അഹമ്മദബാദിൽ പിടിയിൽ; ആരിഫ് 11 ലേറെ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതി; പണം തട്ടിയെടുക്കൽ ശൃംഖലയിലെ നിർണായക കണ്ണി

പത്തനാപുരത്ത് കേരള കോൺഗ്രസ് (ബി) പ്രവർത്തകന് മർദനം; ജ്യോതികുമാർ ചാമക്കാല പ്രതികളെ സംരക്ഷിക്കുന്നുവെന്ന് കെ.ബി. ഗണേഷ് കുമാർ, പ്രതിഷേധ മുന്നറിയിപ്പ്

ഗ്രീൻലാൻഡിൽ അമേരിക്കൻ സൈനിക സാന്നിധ്യം ശക്തമാകും; അമേരിക്ക–ഡെൻമാർക്ക്–ഗ്രീൻലാൻഡ് ത്രികക്ഷി സുരക്ഷാ കരാറിൽ ട്രംപ് ഒപ്പുവച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies