അമ്മയുടെ മടിയിലിരുന്ന അഞ്ചുവയസ്സുകാരനെ പുലി ആക്രമിച്ചു; വിട്ടുകൊടുക്കാതെ അമ്മ, ഗുരുതര പരിക്കേറ്റ കുട്ടി ആശുപത്രിയിൽ
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അമ്മയുടെ മടിയിലിരുന്ന അഞ്ചുവയസ്സുകാരനെ പുലി ആക്രമിച്ചു; വിട്ടുകൊടുക്കാതെ അമ്മ, ഗുരുതര പരിക്കേറ്റ കുട്ടി ആശുപത്രിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2026, 09:30 am IST
Facebook
Twitter
WhatsAppTelegram

വാൽപ്പാറ: അമ്മയുടെ മടിയിലിരുന്ന അഞ്ചുവയസ്സുകാരനെ പുലി ആക്രമിച്ചു. അമ്മയും അയൽവാസികളും ചെറുത്തുനിന്നതോടെ കുട്ടിയെ രക്ഷപ്പെടുത്താനായി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തോട്ടം തൊഴിലാളികളായ ഗുരുസ്വാമിയുടെയും നാഗജ്യോതിയുടെയും മകൻ ദീക്ഷിതനാണ് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പ്രദേശത്തെ പഞ്ചായത്ത് യൂണിയൻ പ്രൈമറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്.

വ്യാഴാഴ്ച വൈകിട്ട് സ്കൂളിൽനിന്ന് വീട്ടിലെത്തിയ ദീക്ഷിത് വീടിന്റെ വാതിൽക്കൽ അമ്മയുടെ മടിയിൽ ഇരിക്കുകയായിരുന്നു. ഇതിനിടെ സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് പുറത്തേക്ക് ചാടിയ പുലി കുട്ടിയെ ആക്രമിക്കുകയായിരുന്നു.

പുലി കുട്ടിയെ കടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അമ്മ മകനെ വിട്ടുകൊടുത്തില്ല. കുട്ടിയെ ചേർത്തുപിടിച്ച് അമ്മ നിലവിളിച്ചതോടെ അയൽവാസികൾ സ്ഥലത്തേക്ക് ഓടിയെത്തി. വടികളുമായി പുലിയെ നേരിട്ടതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടിമറഞ്ഞു.

ആക്രമണത്തിൽ ദീക്ഷിതിന്റെ തലയുടെ പിന്നിലും മുഖത്തിന്റെ വലതുഭാഗത്തും ഗുരുതരമായി പരിക്കേറ്റു. ആദ്യം വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. തുടർന്ന് പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

വാൽപ്പാറയിൽ അടുത്തിടെ പുലിയുടെ ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് പ്രദേശത്ത് ജനകീയസമരം ശക്തമായിരുന്നു. പിന്നാലെ ജില്ലാഭരണകൂടം ഇടപെട്ട് സുരക്ഷാ നടപടികൾ സ്വീകരിച്ചിരുന്നു.

പുതിയ പുലിയാക്രമണം പ്രദേശത്ത് വീണ്ടും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

Tags: Valparai Leopard AttackValparai Child Leopard AttackUpper Parle Estate LeopardCoimbatore Medical College
Share
Tweet
SendShare

More News from this section

തിരുവനന്തപുരം മൃഗശാല നഗരത്തിൽ നിന്ന് മാറ്റുമെന്ന് വീണ്ടും മുഖ്യമന്ത്രി; പകരം മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം, കൊച്ചിയിൽ ഓഷ്യനേറിയവും മാരിടൈം മ്യൂസിയവും, എം.ടി.യുടെ പേരിൽ കോഴിക്കോട് കൾച്ചറൽ പാർക്കും

ശ്വാസംമുട്ടൽ കൂടിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസ് മറിഞ്ഞു; ചികിത്സയ്‌ക്കായി കൊണ്ടുപോയ രോഗി മരിച്ചു

വയോധികൻ വയലിൽ മരിച്ച നിലയിൽ; സൂര്യാതപമേറ്റതെന്ന് പ്രാഥമിക നിഗമനം

ഷോർട്ട് സർക്യൂട്ടിൽ ചുമർഫാൻ കട്ടിലിലേക്ക് വീണു; വണ്ടൂരിൽ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു, മെത്തയും കട്ടിലും കത്തിനശിച്ചു

തേങ്ങ നെഞ്ചിലേക്ക് തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജി; മെസ്സി കേസിൽ വിധി ഇന്ന്, മറ്റൊന്ന് നാളെ പരിഗണിക്കും

Latest News

അമ്മയുടെ മടിയിലിരുന്ന അഞ്ചുവയസ്സുകാരനെ പുലി ആക്രമിച്ചു; വിട്ടുകൊടുക്കാതെ അമ്മ, ഗുരുതര പരിക്കേറ്റ കുട്ടി ആശുപത്രിയിൽ

തിരുവോണം ബമ്പർ നറുക്കെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം; അച്ചടിച്ചത് 90 ലക്ഷം ടിക്കറ്റുകൾ, 89.85 ലക്ഷം വിറ്റു, ഒന്നാം സമ്മാനം 30 കോടി

വർഷങ്ങളായി മണ്ണിനടിയിൽ ഉറങ്ങിയ വിത്തുകൾ ഉണർന്നു; എൽ നിനോ മഴയിൽ പൂത്തുലഞ്ഞ് അറ്റകാമ മരുഭൂമി; 15,000 ഹെക്ടറിൽ പൂക്കൾ വിരിയുമെന്ന് കണക്കുകൂട്ടൽ, ഒക്ടോബറിൽ പാരമ്യത്തിലെത്തും

ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആസിഡ് ഒഴിച്ചു; 2015ലെ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവ്

ഭൈരവൻ തെയ്യം മുതൽ ബേപ്പൂർ ഉരു വരെ; നെട്ടൂർപെട്ടി മുതൽ കഥകളി നർത്തകി വരെ; കേരളത്തിന്റെ 32 സാംസ്കാരിക പൈതൃക മിനിയേച്ചറുകളും കലാരൂപങ്ങളുമായി പി.എം. മെമന്റോസ് ഇ-ലേലം 2026

ആലുവയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത, മലയോര മേഖലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് നിർദേശം

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies