മതത്തിന്റെ പേരിൽ നല്ലത് കാണാതിരിക്കരുത്; വിഴിഞ്ഞത്തിനും ബീമാപള്ളിക്കും മേയറുടെ പൂർണ സഹകരണം; ‘വി.വി. രാജേഷ് മനുഷ്യസ്നേഹി, പ്രവർത്തനങ്ങളോട് 100% യോജിക്കുന്നു’: പി.ഡി.പി നേതാവ് തോട്ടുമുക്ക് നവാസ്
Sunday, September 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മതത്തിന്റെ പേരിൽ നല്ലത് കാണാതിരിക്കരുത്; വിഴിഞ്ഞത്തിനും ബീമാപള്ളിക്കും മേയറുടെ പൂർണ സഹകരണം; ‘വി.വി. രാജേഷ് മനുഷ്യസ്നേഹി, പ്രവർത്തനങ്ങളോട് 100% യോജിക്കുന്നു’: പി.ഡി.പി നേതാവ് തോട്ടുമുക്ക് നവാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2026, 08:42 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരം മേയർ വി.വി. രാജേഷിനെ പ്രശംസിച്ച് പി.ഡി.പി നേതാവ് തോട്ടുമുക്ക് നവാസ് നടത്തിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. വി.വി. രാജേഷിന്റെ പ്രവർത്തനങ്ങളോട് തനിക്ക് പൂർണ യോജിപ്പാണെന്നും നല്ലത് ആര് ചെയ്താലും പിന്തുണയ്‌ക്കണമെന്നുമാണ് നവാസ് കുറിച്ചത്.

മുസ്ലീം സമുദായത്തിന്റെ പ്രധാന ആരാധനാകേന്ദ്രങ്ങളായ വിഴിഞ്ഞത്തെയും ബീമാപള്ളിയെയും മേയർ എന്ന നിലയിൽ വി.വി. രാജേഷ് പൂർണമായും സഹകരിക്കുന്നുണ്ടെന്നും ഈ രണ്ട് മഹല്ലുകൾക്കും അദ്ദേഹത്തിന്റെ സഹകരണം അനുഭവപ്പെടുന്നുണ്ടെന്നും തോട്ടുമുക്ക് നവാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

‘ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി’ എന്നാണ് നവാസ് വി.വി. രാജേഷിനെ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100 ശതമാനം യോജിക്കുന്നുവെന്നും നവാസ് വ്യക്തമാക്കി.

‘നല്ലത് ആര് ചെയ്താലും പിന്തുണയ്‌ക്കണം’

നല്ല പ്രവർത്തനങ്ങളെ രാഷ്‌ട്രീയമോ മറ്റ് പരിഗണനകളോ നോക്കാതെ പിന്തുണയ്‌ക്കണമെന്ന നിലപാടും പി.ഡി.പി നേതാവ് പോസ്റ്റിലൂടെ വ്യക്തമാക്കി. നല്ലത് ആര് ചെയ്താലും നമ്മൾ പിന്തുണയ്‌ക്കുക തന്നെ വേണം എന്നാണ് നവാസ് പറയുന്നത്.

വി.വി. രാജേഷിനെക്കുറിച്ച് നല്ലത് പറഞ്ഞതിന്റെ പേരിൽ ചിലർ മോശം കമന്റുകളുമായി എത്തുമെന്ന് അറിയാമെന്നും അദ്ദേഹം പോസ്റ്റിൽ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ അതിന്റെ പേരിൽ തന്റെ നിലപാട് മാറ്റേണ്ടതില്ലെന്ന സന്ദേശമാണ് നവാസ് നൽകുന്നത്.

കുറിപ്പിന്റെ പൂർണ്ണരൂപം….

ഇത് നമ്മളുടെ തിരുവനന്തപുരം മേയർ വി വി രാജേഷ്. ഇന്ന് സത്യം പറഞ്ഞാൽ മുസ്ലിം സമുദായത്തിന്റെ രണ്ട് ആരാധനാ കേന്ദ്രങ്ങളിൽ ഒന്ന് വിഴിഞ്ഞവും ഒന്ന് ബീമാപള്ളിയും. ഇവിടെ രണ്ട് സ്ഥലത്തും മേയർ എന്ന നിലയിൽ അദ്ദേഹത്തിന്റെ പരിപൂർണ്ണമായ സഹകരണം ആ രണ്ടു മഹല്ലുകളും അനുഭവിക്കുന്നുണ്ട്.

ഞാൻ കുറെ വർഷങ്ങൾക്കു മുൻപ്. എന്റെ കൂടപ്പിറപ്പായ അഡ്വക്കേറ്റ്. ഉമ്മറിന് ഒപ്പം. കരിപ്പൂര് പ്രദേശത്ത് ഉള്ള അദ്ദേഹത്തിന്റെ കുടുംബവീട്ടിൽ പോയിരുന്നു. ഞാൻ അന്ന് പിഡിപിയുടെ ജില്ല നേതാവ് ആയിരുന്നു. ഉമ്മർ എന്നെ രാജേഷിനെ പരിചയപ്പെടുത്തി. ഉമറും രാജേഷും ഒരുമിച്ച് പഠിച്ചവരാണ്. അന്ന് രാജേഷ് എബിവിപിയുടെ സംസ്ഥാന പ്രസിഡണ്ട് മറ്റോ ആണ്. ഉമർ രാജേഷിനോട് പറഞ്ഞു ഇത് എന്റെ ജ്യേഷ്ഠ സഹോദരൻ ആണ് തോട്ടുമുക്ക് നവാസ് എന്നാണ് പേര് പിഡിപിയുടെ ജില്ല വൈസ് പ്രസിഡണ്ട് ആണ്. എന്ന്.

ഇരുന്ന അദ്ദേഹത്തിന്റെ കസേരയിൽ നിന്ന് എഴുന്നേറ്റ് എനിക്ക് കൈ തന്നു ഇക്ക സ്വാഗതം ഇരിക്ക് . എന്റെ വിഷയവുമായിട്ട് ബന്ധപ്പെട്ട അല്ല ഞാൻ പോയത്. ഉമറും രാജേഷും ഒരുമിച്ച് പഠിച്ചവരാണ് അന്ന്. ഉമ്മർ രാജേഷിനെ കാണാൻ പോയപ്പോൾ ഞാൻ കൂടെ ഉണ്ടായിരുന്നു എന്നത് മാത്രമാണ്.. ഞാൻ അന്ന് പറഞ്ഞ സ്നേഹം. ഇന്ന് രാജേഷ് നമ്മുടെ തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് ആരാധന കേന്ദ്രങ്ങളിൽ. വിഴിഞ്ഞതായാലും ബീമാപള്ളിയിൽ ആയാലും ജാതിയോ മതമോ നോക്കാതെ അവിടത്തെ ആരാധനകൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു മേയർ. സത്യത്തിൽ അത്ഭുതം തോന്നി.

ഒരു ബിജെപിക്കാരൻ ഇങ്ങനെ ആയിരിക്കുമോ സത്യം പറഞ്ഞാൽ അന്നേ ഉമ്മർ എന്നോട് പറഞ്ഞു അണ്ണാ അവന് ഒരു വർഗീയവും ഇല്ലാത്ത ഒരു നല്ല മനുഷ്യസ്നേഹിയാണ്. ഇപ്പോൾ കാണുന്നത്. അന്ന് ഞാൻ കേട്ട ശബ്ദത്തിന്റെ ഉടമയാണ് വി വി രാജേഷ്. നല്ലത് ആര് ചെയ്താലും നമ്മൾ പിന്തുണയ്‌ക്കുക തന്നെ വേണം. അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു.

ആരും എന്നെ ഇതിനകത്ത് ഇട്ട് കൊല്ലാൻ വരേണ്ട കാര്യമില്ല ഞാൻ എന്റെ കാര്യങ്ങൾ പറഞ്ഞു എന്നെ ഉള്ളൂ. എന്റെ അനുഭവം വിവരിച്ചു അത്രയേ ഉള്ളൂ. കുറെ ആൾക്കാര് വരും എന്ന് എനിക്ക് അറിയാം . പ്ലീസ് മോശമായ കമന്റുകൾ ഇടരുത് ഞാൻ വ്യക്തിപരമായി എന്റെ അഭിപ്രായം പറഞ്ഞു എന്ന് ഉള്ളൂ.

 

മേയർ എന്ന നിലയിൽ വി.വി. രാജേഷിന്റെ ഇടപെടലുകളെക്കുറിച്ച് വ്യാപകമായ സ്വീകാര്യത ലഭിക്കുന്നതിനിടെയാണ് പി.ഡി.പി നേതാവിന്റെ പരസ്യമായ പിന്തുണ ശ്രദ്ധേയമാകുന്നത്. പ്രത്യേകിച്ച് വിഴിഞ്ഞം, ബീമാപള്ളി മേഖലകളുമായി ബന്ധപ്പെട്ട് മേയറുടെ സഹകരണത്തെ എടുത്തുപറഞ്ഞുകൊണ്ടുള്ള നവാസിന്റെ പരാമർശമാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

Tags: VV rajeshThiruvananthapuram MayorThottumukku Nawas
Share
Tweet
SendShare

More News from this section

പിണറായി വിജയനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകൾ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥ; മുതുകുളം പാണ്ഡവർകാവ് ക്ഷേത്രത്തിലെ ആനക്കൊട്ടിൽ പുനർനിർമ്മാണം വൈകുന്നു, ദേവസ്വം ബോർഡിനെതിരെ പരാതി

ഓണം ബമ്പറടിച്ചില്ല, ദേഷ്യം ലോട്ടറി വിൽപ്പനക്കാരിയോട്; വയനാട്ടിൽ യുവതിയെ കുത്തി പരിക്കേൽപ്പിച്ച തമിഴ്നാട് സ്വദേശി പിടിയിൽ

വിശ്വാസികളിൽ ബഹുഭൂരിപക്ഷവും കമ്മ്യൂണിസ്റ്റുകൾ; വിശ്വാസമുള്ള സഖാക്കൾ ക്ഷേത്ര ഭരണസമിതികളിൽ കയറട്ടെ; ക്ഷേത്രങ്ങളിലേക്ക് കടന്നുകയറി ഹിന്ദുക്കളെ പറ്റിക്കാൻ വീണ്ടും അടവ് നയവുമായി സിപിഎം

‘പെണ്ണാണെന്ന് തോന്നുന്നില്ല’; പ്ലസ് ടു വിദ്യാർഥിനിയെ അധിക്ഷേപിച്ച പ്രിയദർശിനി ബസ് കണ്ടക്ടർക്ക് സസ്പെൻഷൻ, മൂന്ന് യാത്രക്കാർക്കെതിരെയും കേസ്

കേരളാ സർക്കാർ വെബ്സൈറ്റിൽ പാക് പതാക; പൊതുഭരണ വകുപ്പിന്റെ സൈറ്റ് ഹാക്ക് ചെയ്തു, ‘പാകിസ്താൻ സിന്ദാബാദ്’ സന്ദേശം

Latest News

മതത്തിന്റെ പേരിൽ നല്ലത് കാണാതിരിക്കരുത്; വിഴിഞ്ഞത്തിനും ബീമാപള്ളിക്കും മേയറുടെ പൂർണ സഹകരണം; ‘വി.വി. രാജേഷ് മനുഷ്യസ്നേഹി, പ്രവർത്തനങ്ങളോട് 100% യോജിക്കുന്നു’: പി.ഡി.പി നേതാവ് തോട്ടുമുക്ക് നവാസ്

സെപ്റ്റംബർ 28ന് മുഖ്യമന്ത്രി വിജയ് മധുരയിൽ; മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ദർശനത്തിന് സാധ്യത, സുരക്ഷ ശക്തമാക്കി, രാജാജി ആശുപത്രിയിലും ഗാന്ധി മ്യൂസിയത്തിലും പരിപാടികൾ

പാലക്കാട് മുണ്ടൂരിൽ ബിജെപി പ്രവർത്തകരെ സിപിഎം പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ചു ; എട്ട് പേർക്ക് പരിക്ക്,

വടക്കാഞ്ചേരി കൊളത്താശ്ശേരിയിൽ മദ്യപിക്കുന്നതിനിടെ വാക്കുതർക്കം; യുവാവ് കുത്തേറ്റു മരിച്ചു

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; 38 വാർഡുകൾ തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക്, 126 സ്ഥാനാർഥികൾ ജനവിധി തേടും, വോട്ടെണ്ണൽ ചൊവ്വാഴ്ച

എംഎൽഎ ഫണ്ടുപ്രയോഗിച്ച് കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ സർക്കാർ നീക്കം, പ്രത്യേകാനുമതി നൽകി

തലസ്ഥാനത്തെ ടൂറിസത്തിന് ഇനി സോളാർ ബോട്ടിന്റെ കുതിപ്പ്; വേളി–കഠിനംകുളം സോളാർ ബോട്ട് സർവീസ് ഉദ്ഘാടനം 30ന്; നാല് മണിക്കൂർ കായൽ യാത്ര, സാധാരണ യാത്രക്കാർക്ക് 80 രൂപ, ടൂറിസ്റ്റ് പാക്കേജിന് 400 രൂപ

സ്നേഹം മാത്രമല്ല, സമ്പാദ്യവും വളരട്ടെ: നവദമ്പതികൾക്കായുള്ള സ്മാർട്ട് മണി മാനേജ്‌മെന്റ് ഗൈഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies