അരുണാചലില്‍ സൈനികര്‍ക്ക് നേരെ മിലിറ്റന്റ് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്ക്
Tuesday, September 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അരുണാചലില്‍ സൈനികര്‍ക്ക് നേരെ മിലിറ്റന്റ് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2026, 04:18 pm IST
Facebook
Twitter
WhatsAppTelegram

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ അസം റൈഫിള്‍സ് പട്രോളിങ് സംഘത്തിന് നേരെ വെടിവയ്പ്. ചാങ്ലാങ് ജില്ലയില്‍ നടന്ന ആക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യു വരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. നാംപോങ് സര്‍ക്കിളിന് കീഴിലെ നാംപോങ് നള്ളയ്‌ക്ക് സമീപം രാവിലെ 6.30ഓടെയാണ് ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അതിര്‍ത്തി വേലി നിര്‍മാണം നടക്കുന്ന മേഖലയില്‍ 21 അസം റൈഫിള്‍സിന്റെ സംഘം പട്രോളിങ് നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം സംശയിക്കപ്പെടുന്ന മിലിറ്റന്റുകള്‍ പട്രോളിങ് സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ 42കാരനായ ഹവില്‍ദാര്‍ ജന്‍ഖോഖായ് കുക്കി കൊല്ലപ്പെട്ടു. നാല് സൈനികര്‍ക്ക് പരിക്കേറ്റതായും ഇവരെ ചികിത്സയ്‌ക്കായി മാറ്റിയതായും അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷാസേന പരിശോധനയും തിരച്ചിലും ശക്തമാക്കി.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

NSCN (K-YA) വിഭാഗത്തില്‍പ്പെട്ട മിലിറ്റന്റുകള്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ആക്രമണത്തിന് പിന്നിലുള്ളവരുടെ വ്യക്തമായ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തില്‍ അസം റൈഫിള്‍സിന്റെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതായി ചാങ്ലാങ് എസ്പി കിര്‍ലി പാഡു അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ചാങ്ലാങ് പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍ ഇന്‍ ചാര്‍ജിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ ചാങ്ലാങ് മേഖലയില്‍ അതിര്‍ത്തിക്കപ്പുറത്തും ഇപ്പുറത്തും പ്രവര്‍ത്തിക്കുന്ന വിമത സംഘടനകളുടെ സാന്നിധ്യം കാരണം സുരക്ഷാ പ്രാധാന്യമുള്ള മേഖലയാണ്.

Tags: arunachalmilitant attackSoldier killed4 injuredAssam Rifles teamIndia-Myanmar border
Share
Tweet
SendShare

More News from this section

നാടന്‍ താളത്തിന് ദേശീയ അംഗീകാരം; ജാര്‍ഖണ്ഡിന്റെ പരമ്പരാഗത വാദ്യം ‘മാന്ദറിന്’ ജിഐ ടാഗ്

ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ ഡ്രോണ്‍ വേട്ട; പ്രതിരോധ ഗ്രേഡ് ഡ്രോണുകള്‍ ഉള്‍പ്പെടെ 1.03 കോടി രൂപയുടെ സാധനങ്ങള്‍ പിടികൂടി

10 ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് ദൈവദശകം ആഗോളതലത്തില്‍ ഒരുമിച്ച് ആലപിക്കുന്നു

‘ഓം കാളി, ജയ് കാളി’മുദ്രാവാക്യവുമായി ഉദയനിധി സ്റ്റാലിൻ ; വിജയിയുടെ ‘ഡിഎംകെ ഒരു തീയ ശക്തി’ മുദ്രാവാക്യത്തിന് മറുപടി, പുതിയ മുദ്രാവാക്യം ഏറ്റെടുക്കാൻ ഡിഎംകെ പ്രവർത്തകർക്ക് നിർദേശം

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം; 18 വയസ്സിന് താഴെയുള്ളവരുടെ അക്കൗണ്ടുകളിൽ സുരക്ഷാ ചട്ടങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി

മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ സുപ്രീം കോടതിയിലേക്ക്; സുനിത അഗർവാൾ, ഡി.കെ. ഉപാധ്യായ, അപരേഷ് കുമാർ സിംഗ് എന്നിവരെ ശിപാർശ ചെയ്ത് കൊളീജിയം

Latest News

അരുണാചലില്‍ സൈനികര്‍ക്ക് നേരെ മിലിറ്റന്റ് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്ക്

മ്യാന്‍മറില്‍ വിപണിക്ക് സമീപം സൈനിക വ്യോമാക്രമണം; 49 പേര്‍ കൊല്ലപ്പെട്ടു, 58 പേര്‍ക്ക് പരിക്ക്

ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് നീരു ധണ്ഡ; ട്രാപ്പില്‍ ഇന്ത്യയ്‌ക്ക് ആദ്യ വനിതാ സ്വര്‍ണം; ഏഷ്യന്‍ റെക്കോര്‍ഡും സ്വന്തം

വൈദ്യുതി നിരക്ക് കൂട്ടാന്‍ സാധ്യത? സൂചന നല്‍കി കെഎസ്ഇബി ചെയര്‍മാന്‍; മൂന്ന് മാസത്തില്‍ വാങ്ങിയത് 1500 കോടിയിലേറെ രൂപയുടെ വൈദ്യുതി

മുതി‍ർന്ന സംഘ പ്രചാരകനും ബാല​ഗോകുലം മാ‍​ർ​ഗ​ദ‍‍‍ർശിയുമായ എം.എ സാ‍‍‍ർ അന്തരിച്ചു

തിരഞ്ഞെടുപ്പ് കമ്മീഷനെയും കോടതികളെയും സംശയനിഴലിലാക്കുന്നത് ദുരൂഹമായ ഗൂഢനീക്കം: ഡോ. എൻ.ആർ. മധു

പാലക്കാട് പ്രൊവിഡൻസ് ഹോമിൽ നിന്ന് പോക്‌സോ കേസ് അതിജീവിതകളായ രണ്ട് പെൺകുട്ടികളെ കാണാതായി; കസബ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

എൽ നിനോ വെല്ലുവിളിയാകും; ഭക്ഷ്യധാന്യ ഉൽപാദനത്തെ ബാധിച്ചേക്കാം, മഴയെ ആശ്രയിക്കുന്ന കർഷകർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കൃഷിവകുപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies