മ്യാന്‍മറില്‍ വിപണിക്ക് സമീപം സൈനിക വ്യോമാക്രമണം; 49 പേര്‍ കൊല്ലപ്പെട്ടു, 58 പേര്‍ക്ക് പരിക്ക്
Tuesday, September 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മ്യാന്‍മറില്‍ വിപണിക്ക് സമീപം സൈനിക വ്യോമാക്രമണം; 49 പേര്‍ കൊല്ലപ്പെട്ടു, 58 പേര്‍ക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2026, 02:25 pm IST
Facebook
Twitter
WhatsAppTelegram

ബാങ്കോക്ക്: മ്യാന്‍മറില്‍ വിപണിക്ക് സമീപം സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 58 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 22 പേരുടെ നില ഗുരുതരമാണെന്ന് വിമത ഗ്രൂപ്പും രക്ഷാപ്രവര്‍ത്തകരും അറിയിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് പടിഞ്ഞാറന്‍ രഖൈന്‍ സംസ്ഥാനത്തെ ക്യാവ്ക്തൗ ടൗണ്‍ഷിപ്പില്‍ ആക്രമണമുണ്ടായത്. ശക്തമായ സായുധ വിമത സംഘടനയായ അരാകന്‍ ആര്‍മിയുടെ നിയന്ത്രണത്തിലുള്ള മേഖലയാണിത്. പ്രാദേശിക വിപണിക്ക് സമീപം യുദ്ധവിമാനം രണ്ട് ബോംബുകള്‍ വര്‍ഷിച്ചതായാണ് അരാകന്‍ ആര്‍മി ആരോപിച്ചത്.

കച്ചവടക്കാരും ഉപഭോക്താക്കളും വഴിയാത്രക്കാരുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് അരാകന്‍ ആര്‍മി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ തിരിച്ചടി നല്‍കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. രഖൈനിലെ മുതിര്‍ന്ന രക്ഷാപ്രവര്‍ത്തകനായ വൈ ഹുന്‍ ഔങും മരണസംഖ്യ സ്ഥിരീകരിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യാപാരികളും ഉപഭോക്താക്കളും എത്തുന്ന പ്രധാന മൊത്തവ്യാപാര കേന്ദ്രമാണ് ആക്രമണം നടന്ന പ്രദേശമെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

ആക്രമണത്തില്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. നിയമപരമായ സൈനിക ലക്ഷ്യങ്ങളെ മാത്രമാണ് ആക്രമിക്കുന്നതെന്നും വിമത ഗ്രൂപ്പുകള്‍ ഭീകരപ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മ്യാന്‍മര്‍ സൈന്യം മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. 2021 ഫെബ്രുവരി ഒന്നിന് ഓങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ നിന്ന് സൈന്യം അധികാരം പിടിച്ചെടുത്തതോടെയാണ് മ്യാന്‍മര്‍ കടുത്ത രാഷ്‌ട്രീയ-സൈനിക പ്രതിസന്ധിയിലേക്ക് നീങ്ങിയത്. സമാധാനപരമായ പ്രതിഷേധങ്ങളെ സുരക്ഷാസേന അടിച്ചമര്‍ത്തിയതിന് പിന്നാലെ നിരവധി ഭരണവിരുദ്ധ വിഭാഗങ്ങള്‍ ആയുധമെടുത്തതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം രൂക്ഷമായി.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

രഖൈന്‍ വംശീയ ന്യൂനപക്ഷത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സ്വയംഭരണം ആവശ്യപ്പെടുന്ന അരാകന്‍ ആര്‍മി 2023 നവംബറില്‍ രഖൈനില്‍ ശക്തമായ ആക്രമണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് തന്ത്രപ്രധാനമായ ഒരു പ്രാദേശിക സൈനിക ആസ്ഥാനമുള്‍പ്പെടെ സംസ്ഥാനത്തെ 17 ടൗണ്‍ഷിപ്പുകളില്‍ 14 എണ്ണവും സംഘടനയുടെ നിയന്ത്രണത്തിലായതായി റിപ്പോര്‍ട്ടുകളുണ്ട്. രഖൈനിലെ പോരാട്ടം ശക്തമായതോടെ പ്രധാന വാണിജ്യ പാതകളില്‍ സൈന്യം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് മേഖലയിലെ ഭക്ഷ്യക്ഷാമം കൂടുതല്‍ രൂക്ഷമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ഡിസംബറില്‍ രഖൈനിലെ മ്രൗക്-യു ടൗണ്‍ഷിപ്പിലെ ആശുപത്രിക്ക് നേരെയുണ്ടായ സൈനിക വ്യോമാക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെടുകയും 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Tags: MYANMARShell attackseveral diedvipani
Share
Tweet
SendShare

More News from this section

UAE വിമാന സർവീസുകളിൽ വീണ്ടും മാറ്റം; സർവീസുകൾ വൈകുന്നു; .യാത്രക്കാർ പുതിയ വിവരങ്ങള്‍ പരിശോധിക്കാൻ നിർദേശം

മദ്യശാലയിൽ രക്തച്ചൊരിച്ചിൽ; സൗത്ത് ആഫ്രിക്കയിൽ വെടിവെപ്പിൽ 17 പേർ കൊല്ലപ്പെട്ടു

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ; തലയിലും നെഞ്ചിലും മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള പാടുകൾ

 പൊതുസ്ഥലങ്ങളിൽ മുഖം മറയ്‌ക്കരുത്; സ്പെയിനിലെ നഗരത്തിൽ ബുർഖയ്‌ക്കും നിഖാബിനും നിരോധനം; നിയമം ലംഘിക്കുന്നവർക്ക് 400 മുതൽ 750 യൂറോ വരെ പിഴ 

കോംഗോയിൽ വിമാനം തകർന്നുവീണ് രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം 14 പേർ കൊല്ലപ്പെട്ടു

ഇന്ത്യയ്‌ക്കെതിരെ ആരോപണം; ‘ഭീകരരാജ്യമാണ് ഈ ചോദ്യം ചോദിക്കുന്നത്’; ചോദ്യം ചോദിച്ച പാക് മാധ്യമപ്രവര്‍ത്തകന് ജയശങ്കറിന്റെ മറുപടി

Latest News

10 ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് ദൈവദശകം ആഗോളതലത്തില്‍ ഒരുമിച്ച് ആലപിക്കുന്നു

മ്യാന്‍മറില്‍ വിപണിക്ക് സമീപം സൈനിക വ്യോമാക്രമണം; 49 പേര്‍ കൊല്ലപ്പെട്ടു, 58 പേര്‍ക്ക് പരിക്ക്

ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് നീരു ധണ്ഡ; ട്രാപ്പില്‍ ഇന്ത്യയ്‌ക്ക് ആദ്യ വനിതാ സ്വര്‍ണം; ഏഷ്യന്‍ റെക്കോര്‍ഡും സ്വന്തം

വൈദ്യുതി നിരക്ക് കൂട്ടാന്‍ സാധ്യത? സൂചന നല്‍കി കെഎസ്ഇബി ചെയര്‍മാന്‍; മൂന്ന് മാസത്തില്‍ വാങ്ങിയത് 1500 കോടിയിലേറെ രൂപയുടെ വൈദ്യുതി

മുതി‍ർന്ന സംഘ പ്രചാരകനും ബാല​ഗോകുലം മാ‍​ർ​ഗ​ദ‍‍‍ർശിയുമായ എം.എ സാ‍‍‍ർ അന്തരിച്ചു

തിരഞ്ഞെടുപ്പ് കമ്മീഷനെയും കോടതികളെയും സംശയനിഴലിലാക്കുന്നത് ദുരൂഹമായ ഗൂഢനീക്കം: ഡോ. എൻ.ആർ. മധു

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം; 18 വയസ്സിന് താഴെയുള്ളവരുടെ അക്കൗണ്ടുകളിൽ സുരക്ഷാ ചട്ടങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി

പാലക്കാട് പ്രൊവിഡൻസ് ഹോമിൽ നിന്ന് പോക്‌സോ കേസ് അതിജീവിതകളായ രണ്ട് പെൺകുട്ടികളെ കാണാതായി; കസബ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies