റബര്‍ ടാപ്പര്‍മാരുടെ ചരിത്രസംഗമം; ഇന്‍ഷുറന്‍സ് പരിരക്ഷയും വന്യജീവി ആക്രമണത്തില്‍ ചികിത്സാ ആനുകൂല്യവും ശക്തമാക്കും
Tuesday, September 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റബര്‍ ടാപ്പര്‍മാരുടെ ചരിത്രസംഗമം; ഇന്‍ഷുറന്‍സ് പരിരക്ഷയും വന്യജീവി ആക്രമണത്തില്‍ ചികിത്സാ ആനുകൂല്യവും ശക്തമാക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2026, 08:08 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: കേരളത്തിലെ റബര്‍ ടാപ്പര്‍മാരുടെ ചരിത്രസംഗമത്തിന് വേദിയായി റബര്‍ ബോര്‍ഡ്. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നുമുള്ള റബര്‍ ടാപ്പര്‍മാരുടെ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ റബര്‍ മേഖലയെ ശക്തിപ്പെടുത്തുന്നതിനും പുതുതലമുറയെ റബര്‍ കൃഷിയിലേക്കും ടാപ്പിങ് മേഖലയിലേക്കും ആകര്‍ഷിക്കുന്നതിനുമുള്ള വിവിധ നിര്‍ദേശങ്ങള്‍ ഉയര്‍ന്നു. റബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥരും കേരള റബര്‍ ടാപ്പേഴ്‌സ് അസോസിയേഷന്‍ (കെആര്‍ടിഎ) പ്രതിനിധികളും മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയിലാണ് ടാപ്പര്‍മാരുടെ വിവിധ പ്രശ്‌നങ്ങളും ആവശ്യങ്ങളും വിശദമായി അവതരിപ്പിച്ചത്.

ടാപ്പര്‍മാരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ വിപുലീകരിക്കുന്നതിനുള്ള ആവശ്യം പരിശോധിക്കുമെന്ന് റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍. ഹരി അറിയിച്ചു. നിലവിലുള്ള ഇന്‍ഷുറന്‍സ്, ചികിത്സാ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികളുടെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു. ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. വന്യജീവി ആക്രമണത്തിന് ഇരയാകുന്ന ടാപ്പര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ചികിത്സാ ആനുകൂല്യവും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. റബര്‍ മേഖലയിലെ വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച് ശക്തമാക്കുമെന്നും എന്‍. ഹരി വ്യക്തമാക്കി.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ഇതിനായി മന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഉന്നതതല യോഗം റബര്‍ ബോര്‍ഡ് നേരത്തെ വിളിച്ചുചേര്‍ത്തിരുന്നു. കേരളത്തിലെ ഏകദേശം 20 ശതമാനം റബര്‍ തോട്ടങ്ങള്‍ ടാപ്പ് ചെയ്യാതെ കിടക്കുന്നതായി യോഗത്തില്‍ ചൂണ്ടിക്കാട്ടി. വിദേശത്ത് താമസിക്കുന്ന ഉടമകളുടേതോ ഉപേക്ഷിക്കപ്പെട്ടതോ ആയ തോട്ടങ്ങളാണ് ഇതില്‍ വലിയൊരു പങ്കും. ഇത്തരം തോട്ടങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി റബര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഒരുക്കുകയാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഉടന്‍ ലഭ്യമാക്കുന്ന പ്ലാറ്റ്ഫോം വഴി തോട്ടമുടമകളെയും ടാപ്പിങ് നടത്താന്‍ താല്‍പര്യമുള്ളവരെയും ഒരേ വേദിയില്‍ എത്തിക്കുകയാണ് ലക്ഷ്യം. ടാപ്പര്‍മാരെ ലഭിക്കാത്തതിനാല്‍ തോട്ടങ്ങളില്‍ ടാപ്പിങ് മുടങ്ങുന്ന ഉടമകള്‍ക്ക് പുതിയ സംവിധാനം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

Tags: meetingrubber board
Share
Tweet
SendShare

More News from this section

‘ജനാധിപത്യ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം’; കോണ്‍ഗ്രസിനെതിരെ വി വി രാജേഷിന്റെ വിമര്‍ശനം

മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് സമീപിച്ചു; പിറവത്ത് ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സ്ത്രീയുടെ കൈയില്‍ കടിച്ച് രക്ഷപ്പെട്ട് വിദ്യാര്‍ഥിനി

അമിത് ഷായെ തടഞ്ഞതില്‍ കേസില്ലെങ്കില്‍ സംസ്ഥാന മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ. സുരേന്ദ്രന്‍

ഉപരാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ബൈക്ക്; കോവളത്ത് സുരക്ഷാവീഴ്ച, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കലോത്സവം എറണാകുളത്ത്, കായികമേള കോഴിക്കോട്ട്; സംസ്ഥാന സ്‌കൂള്‍ മേളകളുടെ തീയതികള്‍ പ്രഖ്യാപിച്ചു

ജോലിയില്‍ പ്രവേശിച്ച് രണ്ടാഴ്ച മാത്രം; കോഴഞ്ചേരിയില്‍ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയില്‍

Latest News

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

റബര്‍ ടാപ്പര്‍മാരുടെ ചരിത്രസംഗമം; ഇന്‍ഷുറന്‍സ് പരിരക്ഷയും വന്യജീവി ആക്രമണത്തില്‍ ചികിത്സാ ആനുകൂല്യവും ശക്തമാക്കും

13:32.75ല്‍ ഫിനിഷ്; 5000 മീറ്ററില്‍ ഗുല്‍വീറിന് വെങ്കലം, ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം മെഡല്‍; ഇന്ത്യയുടെ രണ്ടാമത്തെ താരം

പരിശീലന പറക്കലിനിടെ വൻ ദുരന്തം; റഷ്യൻ Tu-95 ബോംബർ തകർന്നു, ആറ് മരണം

അവസാന ലാപ്പില്‍ വിസ്മയിപ്പിച്ച് വിത്യ രാംരാജ്; 4×400 മീറ്റര്‍ റിലേയില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം; 3:29.69 സമയത്തില്‍ ഓടിക്കയറിയത് ചരിത്രത്തിലേക്ക്

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

പുന്നമടയില്‍ ഹൗസ്ബോട്ടില്‍ നിന്ന് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

അരുണാചലില്‍ സൈനികര്‍ക്ക് നേരെ മിലിറ്റന്റ് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies