സ്വകാര്യ ബസുടമകൾ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; ഒക്ടോബർ 14ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും, തീരുമാനം ഉണ്ടായില്ലെങ്കിൽ നവംബർ ആദ്യവാരം സംസ്ഥാനവ്യാപക പണിമുടക്ക്
Friday, October 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വകാര്യ ബസുടമകൾ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; ഒക്ടോബർ 14ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും, തീരുമാനം ഉണ്ടായില്ലെങ്കിൽ നവംബർ ആദ്യവാരം സംസ്ഥാനവ്യാപക പണിമുടക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2026, 11:00 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി മൂലം സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിലായെന്നാണ് സംഘടനയുടെ ആരോപണം. ആവശ്യങ്ങളിൽ സർക്കാർ അനുകൂല തീരുമാനം സ്വീകരിച്ചില്ലെങ്കിൽ നവംബർ ആദ്യവാരം സംസ്ഥാനവ്യാപകമായി സർവീസുകൾ പൂർണമായി നിർത്തിവച്ച് പണിമുടക്ക് നടത്തുമെന്ന് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.

സമരത്തിന്റെ ആദ്യഘട്ടമായി ഒക്ടോബർ 14ന് ബസുടമകളും കുടുംബാംഗങ്ങളും സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തും. സ്വകാര്യ ബസുടമകളെയും തൊഴിലാളികളെയും സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രധാന ആവശ്യം.

വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് ഉൾപ്പെടെയുള്ള ബസ് ചാർജ് വർധിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. കൂടാതെ ടൈമിംഗ് കോൺഫറൻസുകൾ ഓൺലൈനായി മാത്രം നടത്തണമെന്ന ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു.

മൂന്ന് ഘട്ടങ്ങളിലായി സമരം

സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ, വിദഗ്ധ സമിതി എന്നിവ മുന്നോട്ടുവച്ച പാക്കേജുകൾ നടപ്പാക്കാത്തതിലും ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന് എതിർപ്പുണ്ട്. പെർമിറ്റുള്ള സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുത്ത് സർക്കാർ സർവീസ് നടത്താമെന്ന വിദഗ്ധ സമിതി ശുപാർശയും നടപ്പാക്കണം എന്നാണ് സംഘടനയുടെ ആവശ്യം.

ഇക്കാര്യങ്ങളിൽ സർക്കാർ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് മൂന്ന് ഘട്ടങ്ങളിലായി സമരപരിപാടികൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഒക്ടോബർ 14ലെ സെക്രട്ടേറിയറ്റ് മാർച്ചിനും ധർണയ്‌ക്കും പിന്നാലെ ഒക്ടോബർ അവസാനവാരം സംഘടനാ ഭാരവാഹികൾ സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സമരം നടത്തും. ഇതിന് ശേഷവും സർക്കാർ അനുകൂല തീരുമാനം സ്വീകരിച്ചില്ലെങ്കിൽ നവംബർ ആദ്യവാരം സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകൾ പൂർണമായി നിർത്തിവച്ച് പണിമുടക്ക് നടത്തുമെന്ന് ഫെഡറേഷൻ അറിയിച്ചു.

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി സ്വകാര്യ ബസ് മേഖലയെ സാമ്പത്തികമായി ബാധിക്കുന്നുവെന്ന നിലപാടിലാണ് സംഘടന. ബസുടമകളും തൊഴിലാളികളും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തരമായി സർക്കാർ ഇടപെടണമെന്നാണ് ഫെഡറേഷന്റെ ആവശ്യം.

Tags: Kerala Private Bus StrikeBus Operators FederationPriyadarshini Free Travel SchemeKerala Bus Fare Hike
Share
Tweet
SendShare

More News from this section

വന്യജീവി വാരാഘോഷം; തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം, ഒക്ടോബർ 2 മുതൽ 8 വരെ അവസരം

കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, ഇന്ന് തീരങ്ങളിൽ മത്സ്യബന്ധന വിലക്കില്ല

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി; സ്പീക്കർ ഉചിതമായ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി, ആവശ്യമെങ്കിൽ ഗവർണർക്ക് കൈമാറാനും നിർദേശം

കോട്ടയത്ത് വാടകവീടിന് തീപിടിച്ച് തമിഴ്‌നാട് സ്വദേശിയായ മരിച്ചു; ബൈക്കും സ്‌കോർപ്പിയോയും സ്റ്റാർട്ടാക്കിയ നിലയിൽ, തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ച് പോലീസ്

എം.കെ. മുനീറിന് ക്യാബിനറ്റ് പദവി; ലീഗിന് ആറാം മന്ത്രിയെ സമ്മാനിച്ചു വി. മുരളീധരൻ, സതീശനെതിരെ രൂക്ഷ വിമർശനം

Latest News

സ്വകാര്യ ബസുടമകൾ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; ഒക്ടോബർ 14ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും, തീരുമാനം ഉണ്ടായില്ലെങ്കിൽ നവംബർ ആദ്യവാരം സംസ്ഥാനവ്യാപക പണിമുടക്ക്

എയര്‍പോര്‍ട്ട് സുരക്ഷാ ക്ലിയറന്‍സിന് പുതിയ പരിഷ്‌കാരം; അഞ്ച് വര്‍ഷം കാലാവധി, നടപടികള്‍ ഡിജിറ്റലാകും

ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യനില നിരീക്ഷിക്കുന്നു; അബുദാബിയിലേക്ക് മാറ്റി, പിന്തുണയുമായി ഇന്ത്യ

ഉന്നം തെറ്റാതെ അങ്കിതയും സംഘവും; റീകര്‍വ് അമ്പെയ്‌ത്തില്‍ കൊറിയയെ വീഴ്‌ത്തി ഇന്ത്യയ്‌ക്ക് ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം

വിജയദശമി മഹോത്സവം : സഞ്ജയ് ഗുപ്ത മുഖ്യാതിഥിയാകും

ഇ-ചെലാൻ അടച്ചില്ലെങ്കിൽ വാഹനത്തിന് സേവനങ്ങളില്ല; പിഴയൊടുക്കുംവരെ ഫിറ്റ്നസ്, ലൈസൻസ്, ആർസി പുതുക്കൽ തടയും, സുപ്രീംകോടതി നിർദേശം

What Is Drowning?

വിനോദയാത്രയ്‌ക്കിടെ അറബിക്കടലിൽ ഇറങ്ങിയ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

കോന്നി പോത്തുപ്പാറയിൽ ദമ്പതികളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി; ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies