മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി; സ്പീക്കർ ഉചിതമായ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി, ആവശ്യമെങ്കിൽ ഗവർണർക്ക് കൈമാറാനും നിർദേശം
Friday, October 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി; സ്പീക്കർ ഉചിതമായ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി, ആവശ്യമെങ്കിൽ ഗവർണർക്ക് കൈമാറാനും നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2026, 06:30 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ചെക്ക് കേസുകളിൽ ശിക്ഷിക്കപ്പെട്ട പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന പരാതിയിൽ സ്പീക്കർ ഉചിതമായ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായി ദിനേശ് മേനോൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർദേശം.

മാണി സി. കാപ്പനെതിരായ അയോഗ്യതാ പരാതിയിൽ സ്പീക്കർ തീരുമാനമെടുക്കണമെന്നും, വിഷയം ഗവർണറുടെ പരിധിയിലാണെന്ന് കണ്ടെത്തുന്ന പക്ഷം ആവശ്യമായ നടപടിക്കായി ഗവർണർക്ക് കൈമാറണമെന്നും ഹൈക്കോടതി വ്യക്തമാക്കി. തീരുമാനം വൈകിക്കരുതെന്നും കോടതി നിർദേശിച്ചു.

മാണി സി. കാപ്പനെ കോടതി ശിക്ഷിച്ചിട്ടും സ്പീക്കറും തിരഞ്ഞെടുപ്പ് കമ്മീഷനും ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് ഹർജിക്കാരന്റെ ആരോപണം. ശിക്ഷയുടെ പശ്ചാത്തലത്തിൽ പാലാ നിയമസഭാ സീറ്റ് ഒഴിഞ്ഞതായി സ്പീക്കർ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും തുടർന്ന് പാലായിൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഹർജി നിലനിൽക്കില്ലെന്നാണ് മാണി സി. കാപ്പൻ ഹൈക്കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്.

നാല് കേസുകളിൽ ശിക്ഷ

ചെക്ക് കേസുകളുമായി ബന്ധപ്പെട്ട് നാല് കേസുകളിലായി മാണി സി. കാപ്പന് കോടതി പ്രത്യേകം പ്രത്യേകം ശിക്ഷ വിധിച്ചിരുന്നു. ആകെ മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയും വിധിച്ചിട്ടുണ്ടെന്നാണ് ഹർജിയിലെ വിശദീകരണം.

ശിക്ഷയ്‌ക്ക് പിന്നാലെ നിയമസഭാംഗത്വം സംബന്ധിച്ച നിയമപരമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടോ എന്നതായിരുന്നു ഹർജിയുടെ പ്രധാന ആവശ്യം. ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളും അധികാരികളും ഉചിതമായ തീരുമാനം എടുക്കണമെന്ന നിലപാടാണ് ഹൈക്കോടതി നിർദേശത്തിലൂടെ വ്യക്തമാക്കിയത്.

കേസിൽ സ്പീക്കറുടെ തുടർനടപടി എന്തായിരിക്കുമെന്നതാണ് ഇനി ശ്രദ്ധേയം. ഗവർണറാണ് വിഷയത്തിൽ തീരുമാനം എടുക്കേണ്ടതെന്ന് സ്പീക്കർ കണ്ടെത്തുന്ന പക്ഷം വിഷയം ഗവർണർക്ക് കൈമാറാനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

Tags: kerala high courtMani C Kappan DisqualificationPala MLA Case
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

കോട്ടയത്ത് വാടകവീടിന് തീപിടിച്ച് തമിഴ്‌നാട് സ്വദേശിയായ മരിച്ചു; ബൈക്കും സ്‌കോർപ്പിയോയും സ്റ്റാർട്ടാക്കിയ നിലയിൽ, തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ച് പോലീസ്

എം.കെ. മുനീറിന് ക്യാബിനറ്റ് പദവി; ലീഗിന് ആറാം മന്ത്രിയെ സമ്മാനിച്ചു വി. മുരളീധരൻ, സതീശനെതിരെ രൂക്ഷ വിമർശനം

കോന്നി പോത്തുപ്പാറയിൽ ദമ്പതികളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി; ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

കനത്ത മഴയിൽ കൊട്ടാരക്കരയിൽ KSRTC ബസിന് മുന്നിലേക്ക് മരം കടപുഴകി വീണു; നിറയെ യാത്രക്കാരുമായി വാളകത്തേക്ക് പോയ ബസ് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു

തോൽക്കാൻ മനസ്സില്ലാത്ത ‘വിദർശനം’: പ്രതിസന്ധികളെ തോൽപ്പിച്ച് ഏഷ്യൻ ഗെയിംസിൽ മുത്തമിട്ട മലയാളി തിളക്കം!

Latest News

മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി; സ്പീക്കർ ഉചിതമായ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി, ആവശ്യമെങ്കിൽ ഗവർണർക്ക് കൈമാറാനും നിർദേശം

What Is Drowning?

വിനോദയാത്രയ്‌ക്കിടെ അറബിക്കടലിൽ ഇറങ്ങിയ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

കല്യാണാലോചനയാണോ? ആദ്യമായി സംസാരിക്കുമ്പോൾ നിർബന്ധമായും ചോദിക്കേണ്ട 5 കാര്യങ്ങൾ!

കോളജിന് പുറത്തേക്ക് വിളിച്ചുവരുത്തി ആക്രമണം; ഒന്നാം വർഷ ബികോം വിദ്യാർത്ഥി കൊല്ലപ്പെട്ടു, അഞ്ച് പേരടങ്ങുന്ന സംഘമെന്ന് പോലീസ്

എം.കെ. മുനീറിന് കാബിനറ്റ് പദവി നൽകിയതിന് പിന്നാലെ യുഡിഎഫിൽ ഭിന്നത; പറഞ്ഞില്ലെങ്കിൽ ജനം ചോദിക്കും, ചെവിയിൽ ഓതേണ്ട കാര്യമല്ല, പല തീരുമാനങ്ങളും ചർച്ചയില്ലാതെ, തുറന്നടിച്ച് അടൂർ പ്രകാശ്

പൊന്മുടിയിൽ പാർക്കിംഗ് സ്ഥലത്ത് ഇടിമിന്നലേറ്റ് 67കാരന് പരിക്ക്; തിരുവനന്തപുരത്ത് കനത്ത മഴ, അടുത്ത മൂന്ന് മണിക്കൂറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

‘സ്വച്ഛതാ ഹി സേവ’യുടെ ഭാഗമായി കോട്ടയത്ത് വിപുലമായ ശുചീകരണം; റബർ ബോർഡ് ആസ്ഥാനത്തുനിന്ന് സബ് ജയിൽ വരെ ശുചീകരണ പ്രവർത്തനങ്ങൾ, പൂന്തോട്ടവും ഒരുക്കി

സ്വന്തം നേതാവിനെ തിരിച്ചറിയാതെ നാണംകെട്ട് SFI ; കോടിയേരിയുടെ ഓർമദിന ഫ്ലക്സ് വലിച്ചുകീറി കുട്ടിസഖാക്കൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies