“ഇത്തിരി പോന്ന എൻ്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു'; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2026, 09:49 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഇടിമിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തനുമായുള്ള ഓർമകൾ പങ്കുവച്ച് നടിയും അവതാരകയുമായ മീനാക്ഷി. പല്ലാട്ട് തറവാട്ടിൽ എത്തിയപ്പോഴും ബ്രഹ്മദത്തനെ ആദ്യമായി കണ്ടപ്പോഴുമുള്ള അനുഭവങ്ങളാണ് മീനാക്ഷി ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചത്.

ആനകളെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം തന്റെ മനസ്സിലെത്തുന്നത് ബ്രഹ്മദത്തനാണെന്ന് മീനാക്ഷി പറയുന്നു. “വെള്ളിടിയേറ്റതുപോലെയാണ് ഈ വാർത്ത എന്നെയും തളർത്തുന്നത്” എന്നും മീനാക്ഷി കുറിച്ചു.

പല്ലാട്ട് കുടുംബവുമായി നേരത്തെ ഉണ്ടായിരുന്ന അടുപ്പത്തിലൂടെയാണ് ഒരിക്കൽ തറവാട്ടിലെത്തിയത്. സിനിമകളിൽ കാണുന്ന പോലെയുള്ള മനോഹരമായ തറവാടായിരുന്നു അതെന്നും അവിടെയുള്ളവരെല്ലാം സ്നേഹത്തോടെ പെരുമാറിയെന്നും മീനാക്ഷി ഓർത്തെടുത്തു.

തറവാട്ടിലെത്തിയപ്പോൾ മുറ്റത്തിന്റെ ഒരറ്റത്ത് ഗംഭീരനായി ബ്രഹ്മദത്തനെ കണ്ടു. ആനയെ കെട്ടിയിട്ടില്ലെന്ന് ശ്രദ്ധയിൽപ്പെട്ടപ്പോൾ തനിക്ക് അൽപ്പം പേടി തോന്നിയെന്നും മീനാക്ഷി പറയുന്നു. എന്നാൽ കുടുംബത്തിലെ മനോജ് അങ്കിൾ കൈപിടിച്ച് ബ്രഹ്മദത്തന്റെ അടുത്തെത്തിച്ചു. “നമ്മുടെ ആളാ” എന്ന് സ്നേഹത്തോടെ പറഞ്ഞതോടെ പേടിയൊക്കെ മാറി.

ബ്രഹ്മദത്തനെ തൊടുകയും കൊമ്പിൽ പിടിക്കുകയും ചെയ്തതും മീനാക്ഷി ഓർത്തെടുത്തു. പിന്നീട് വലിയ തൊടിയിലൂടെ തന്റെ പിന്നാലെ ഒരു ആട്ടിൻകുട്ടിയെപ്പോലെ ബ്രഹ്മദത്തൻ നടന്നെന്നും അവർ കുറിച്ചു.

“ഇപ്പോൾ എഴുതുമ്പോൾ ആ ആന ഇനിയില്ലെന്ന സത്യം ഒരിക്കലും മറക്കാനാകാത്ത സങ്കടമായി എന്നും ഉണ്ടാകും. സ്നേഹമുള്ള ആ വീട്ടുകാർ ഇതെങ്ങനെ സഹിക്കും എന്ന് ചിന്തിക്കാനേ കഴിയുന്നില്ല. ഹൃദയപൂർവം ബ്രഹ്മദത്തന് എന്നേയ്‌ക്കും വിട,” എന്ന വാക്കുകളോടെയാണ് മീനാക്ഷി കുറിപ്പ് അവസാനിപ്പിച്ചത്.

മീനാക്ഷിയുടെ കുറിപ്പ്

പല്ലാട്ട് ബ്രഹ്മദത്തനും … ഞാനും …
പല്ലാട്ട് ബ്രഹ്മദത്തൻ എന്ന ആന ഇടിമിന്നലേറ്റ് ചരിഞ്ഞു … സത്യത്തിൽ ഈ വാർത്ത ഒരു വെള്ളിടിയേറ്റ പോലെ എന്നെയും തളർത്തുന്നു .. ആന എന്നാൽ എനിക്കെപ്പോഴും മനസ്സിലെത്തുക ഈ ആനയാണ് അതും ഒരത്ഭുതമായി ശാന്തനായ ഒരു അട്ടിൻകുട്ടിയെപ്പോലെ. ഒന്ന് …പല്ലാട്ട് ഫാമിലിയുമായി ഒരടുപ്പം മുന്നേയുണ്ടായിരുന്നു അങ്ങനെയാണ് ഒരു ദിവസം പല്ലാട്ട് വീട്ടിലെത്തുന്നത് .. നല്ല ഭംഗിയുള്ള തറവാട് സിനിമയിലും മറ്റും കാണുന്ന പോലെ ഒന്ന് .. അവിടെയുള്ളവരും ഏറെ നല്ലവരും.. സ്നേഹത്തോടെ പെരുമാറുന്നവരും ഒരാളുമില്ല അങ്ങനെയല്ലാതെ .. ചെല്ലുമ്പോൾ മുറ്റത്തിന്റെ ഒരറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല .. “ഇതെന്താ കെട്ടാത്തത് ” എന്റെ ചോദ്യം “ആള് ഇവിടുത്തെ ഒരംഗം തന്നെയാ ” എനിക്ക് ലേശം പേടിയുണ്ടായിരുന്നു അടുത്ത് ചെല്ലാൻ… അവിടുത്തെ മനോജ് അങ്കിൾ സ്നേഹത്തോടെ എന്റെ കൈ പിടിച്ച് അവന്റെ അടുത്ത് എത്തിച്ചു .

“നമ്മുടെ ആളാ കേട്ടോന്ന് ” സ്നേഹത്തോടെ പറഞ്ഞു ..അവര് തമ്മിൽ വർത്തമാനം പറയുന്നത് കാണാൻ തന്നെ എന്തൊരു ശേല് .. ഈ പറയുന്നതൊക്കെ ആൾക്ക് മനസ്സിലാവുന്നുണ്ടോ … “ഉറപ്പായും മീനാക്ഷി ക്കുട്ടീന്ന് “..മനോജ് അങ്കിളും .. കുറച്ച് നേരം കൊണ്ട് എന്റെ പേടിയൊക്കെ മാറി.. (ഞാനിപ്പഴും വിചാരിക്കുന്നത് ബ്രഹ്മദത്തൻ ആ വീട്ടിലായത് എത്രയോ നന്നായി അല്ലെങ്കിൽ അവനെ ആരെങ്കിലും അടിക്കുകയാ മറ്റോ ചെയ്താലോ ) ഞാനവനെ തൊട്ടു …കൊമ്പിൽ പിടിച്ചു… ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവനെന്റെ പിന്നാലെ ആ വലിയ തൊടിയിലൊക്കെ നടന്നു .. ഇന്നത്തെ എന്റെ അറിവിൽ ആന ഇണങ്ങില്ല മറിച്ച് മെരുങ്ങുകയാണ് എന്നതിനെ ഇപ്പോഴും അതങ്ങനെയാണോ എന്നെന്നെ സംശയിപ്പിക്കുന്നു .. ഇപ്പോൾ ഇതെഴുതുമ്പോൾ ആ ആന ഇനിയില്ല എന്ന സത്യം ഒരിക്കലും മറക്കാത്ത ഒരു സങ്കടമായി എന്നും ഉണ്ടാവും എന്നതും ഉറപ്പ് .. സ്നേഹമുള്ള ഏറെ നല്ലവരായ .. ആ വീട്ടുകാർ ഇതെങ്ങനെ സഹിക്കും എന്നെനിക്ക് ചിന്തിക്കാനേ കഴിയുന്നില്ല … എന്തോ സങ്കടമേറുകയാണ് നിർത്തട്ടെ ഹൃദയപൂർവ്വം ബ്രഹ്മദത്തന് എന്നേയ്‌ക്കും വിട

Tags: Meenakshi Anoop
Share
Tweet
SendShare

More News from this section

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി, യുവതി ചികിത്സയിൽ; 2 പേർ റിമാൻഡിൽ

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

Latest News

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies