വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2026, 08:14 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വാഹനങ്ങളില്‍ നിര്‍ദിഷ്ട മാറ്റങ്ങള്‍ വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. എന്‍ജിന്‍, ഷാസി, ബോഡി ഘടന എന്നിവയിലടക്കം ഏഴ് തരത്തിലുള്ള മാറ്റങ്ങള്‍ക്കാണ് അനുമതി നല്‍കിയത്. ഗതാഗത കമ്മിഷണര്‍ ജി. സ്പര്‍ജന്‍ കുമാറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. 1988ലെ മോട്ടോര്‍ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ പാലിച്ചാണ് വാഹനങ്ങളില്‍ മാറ്റം വരുത്തേണ്ടത്. ഗതാഗത വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ അനുവദനീയമായ മാറ്റങ്ങള്‍ നടത്താന്‍ പാടുള്ളൂ. വരുത്തുന്ന മാറ്റങ്ങള്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ (ആര്‍.സി.) രേഖപ്പെടുത്തുകയും വേണം.

വാഹനത്തിന്റെ നിറം മാറ്റുന്നതിനും രജിസ്റ്ററിംഗ് അതോറിറ്റിയുടെ അനുമതി നിര്‍ബന്ധമാണ്. മാറ്റിയ നിറം ആര്‍.സിയില്‍ രേഖപ്പെടുത്തിയ ശേഷമേ വാഹനം നിരത്തിലിറക്കാന്‍ പാടുള്ളൂ. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 121 പ്രകാരമോ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനപ്രകാരമോ നിരോധിച്ച നിറങ്ങള്‍ ഉപയോഗിക്കാനും അനുമതിയില്ല. വാഹനത്തിന്റെ എന്‍ജിന്‍ മാറ്റുന്നതിന് പ്രത്യേക നിബന്ധനകളുണ്ട്. നിലവിലുള്ള എന്‍ജിന്റെ അതേ സ്‌പെസിഫിക്കേഷനിലുള്ള, അതായത് ഒരേ മോഡല്‍, ശേഷി, പവര്‍ തുടങ്ങിയവയുള്ള എന്‍ജിന്‍ മാത്രമേ മാറ്റിവയ്‌ക്കാന്‍ പാടുള്ളൂ.

മാറ്റിയ എന്‍ജിന്റെ വിവരങ്ങള്‍ ആര്‍.സിയില്‍ രേഖപ്പെടുത്തുകയും വേണം. അതേസമയം, അതേ വാഹന നിര്‍മാതാവിന്റെ എന്‍ജിന്‍ മാത്രമേ ഉപയോഗിക്കാനാകൂ. മറ്റൊരു വാഹനത്തില്‍ ഉപയോഗിച്ച എന്‍ജിന്‍ മാറ്റിവയ്‌ക്കാന്‍ അനുമതിയുണ്ടാകില്ല. ഷാസി ഫ്രെയിമിലും ബോഡി ഘടനയിലും മാറ്റം വരുത്തുന്നതിനും മുന്‍കൂര്‍ അനുമതി വേണം. മാറ്റങ്ങള്‍ ആര്‍.സിയില്‍ രേഖപ്പെടുത്തിയ ശേഷമേ അവയ്‌ക്ക് അംഗീകാരം ലഭിക്കൂ. എന്നാല്‍ ഒരു വിഭാഗത്തിലുള്ള വാഹനത്തിനായി നിര്‍മിച്ച ഷാസി മറ്റൊരു വിഭാഗത്തിലുള്ള വാഹനത്തില്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ടാകില്ല.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ഇന്ധനത്തിന്റെ തരം മാറ്റുന്നതിനും പ്രൊപ്പല്‍ഷന്‍ സംവിധാനം പരിഷ്‌കരിക്കുന്നതിനും വാഹനം ഭിന്നശേഷി സൗഹൃദമാക്കുന്നതിനും നിബന്ധനകള്‍ക്ക് വിധേയമായി അനുമതിയുണ്ട്. വാഹനങ്ങളില്‍ അനുവദനീയമായ മാറ്റങ്ങളും അവയ്‌ക്കുള്ള നടപടിക്രമങ്ങളും വ്യക്തമാക്കിയുള്ള ഉത്തരവ് ഗതാഗത കമ്മിഷണര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാര്‍ക്കും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും കൈമാറി.

Tags: permittedVehicle Modificationseven changesmvd permission
Share
Tweet
SendShare

More News from this section

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

Latest News

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies