കൊല്ലം: അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പുനലൂര്‍ പോളിടെക്‌നിക് കോളേജിലെ അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥിക്കെതിരെയാണ് കേസ്. അധ്യാപകരുടെയും സഹപാഠികളായ വിദ്യാര്‍ഥികളുടെയും ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി മോര്‍ഫ് ചെയ്തശേഷം അശ്ലീല സൈറ്റുകള്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി. ചിത്രങ്ങള്‍ പ്രചരിപ്പിച്ച് പണം നേടിയെന്നും ആരോപണമുണ്ട്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
പരാതിയെ തുടര്‍ന്ന് ആരോപണവിധേയനായ വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍ കോളേജ് അധികൃതര്‍ പിടിച്ചെടുത്തു. ഫോണ്‍ പൊലീസിന് കൈമാറും. ഫോണിലെ വിവരങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും സംഭവത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുക. രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ കോളേജില്‍ നടത്തിയ ചര്‍ച്ചയില്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതായി വിദ്യാര്‍ഥി സമ്മതിച്ചതായാണ് കോളേജ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ വിദ്യാര്‍ഥിയെ കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ക്യാമ്പസില്‍ പ്രതിഷേധം തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















