ന്യൂഡൽഹി: രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്താൻ പ്രതിപക്ഷഎംപിമാർക്ക് അനുമതി ലഭിച്ചു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തിന് രാത്രി എട്ട് മണിക്ക് രാഷ്‌ട്രപതി സമയം അനുവദിച്ചതായി റിപ്പോർട്ട്. മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും സംഘത്തിലുണ്ടാകുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് എക്‌സിലൂടെ അറിയിച്ചു.















