തിരുവനന്തപുരം: ഭാരതീയവിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിജയദശമി ദിനത്തിൽ സംഘടിപ്പിക്കുന്ന വിദ്യാരംഭ ചടങ്ങിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. സീനിയർ പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. സൗമ്യ രമണൻ വി., ഭാരതീയവിചാരകേന്ദ്രം ഡയറക്ടർ ശ്രീ. ആർ. സഞ്ജയൻ, കുസാറ്റ് മുൻ മാനേജ്‌മെന്റ് വിഭാഗം പ്രൊഫസർ ഡോ. സി. വി. ജയമണി എന്നിവർ ഗുരുനാഥരായി കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നുനൽകും.
ഒക്ടോബർ 21-ന് വിജയദശമി ദിനത്തിൽ രാവിലെ 8:30 മുതൽ 9:30 വരെയാണ് ചടങ്ങ് നടക്കുന്നത്. വിദ്യാരംഭത്തിനുള്ള രജിസ്ട്രേഷൻ സൗജന്യമാണ്.
വേദി: സംസ്കൃതി ഭവൻ, ജി.പി.ഒ. ലെയ്ൻ, സ്റ്റാച്യു, തിരുവനന്തപുരം.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 98952 01496 എന്ന നമ്പറിൽ ബന്ധപ്പെടുക.















