കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2026, 11:35 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ഭീകരവാദി ഷർജീൽ ഇമാമിന് അനുവദിച്ച ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് കോടതിയെ സമീപിച്ചു. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് മാധ്യമപ്രവർത്തകരുമായി സംസാരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.

ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഒക്ടോബർ 4 മുതൽ 10 വരെ ഏഴ് ദിവസത്തേക്കാണ് കർക്കർദൂമ കോടതി ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം അനുവദിച്ചത്. അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബജ്പായിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ജാമ്യബോണ്ടും തുല്യത്തുകയ്‌ക്കുള്ള ആൾജാമ്യവും സമർപ്പിക്കണമെന്നതടക്കമുള്ള വ്യവസ്ഥകളും കോടതി മുന്നോട്ടുവച്ചിരുന്നു.

ജാമ്യം അനുവദിക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട വ്യക്തികളുമായോ സാക്ഷികളുമായോ ബന്ധപ്പെടരുതെന്നും സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നും കോടതി നിർദേശിച്ചിരുന്നു. കുടുംബാംഗങ്ങൾ ഒഴികെയുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്നതിനും നിയന്ത്രണങ്ങളുണ്ടായിരുന്നു. മാധ്യമപ്രവർത്തകരുമായി സംസാരിക്കരുതെന്ന വ്യവസ്ഥയും നിലനിന്നിരുന്നതായി പൊലീസ് ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, ജാമ്യകാലയളവിൽ ഷർജീൽ ഇമാം മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടായിരുന്നു. ഇത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ ഹിന്ദു വിരുദ്ധ കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും 700ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തിന് പിന്നിലെ വലിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ ഷർജീൽ ഇമാമിനെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമമായ യു.എ.പി.എ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

 

 

 

 

Tags: sharjeel imamSharjeel Imam Interim BailDelhi Riots Conspiracy CaseDelhi Police Bail Cancellation Plea
Share
Tweet
SendShare

More News from this section

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

പാറ്റകളെ ഹിറ്റടിച്ച് ഓടിച്ച് ഡൽഹി പൊലീസ്; ഇന്ത്യവിരുദ്ധ യൂട്യൂബർ ധ്രുവ് റാഠി അറസ്റ്റിൽ; വ്യാജ മാധ്യമപ്രവർത്തകരും കസ്റ്റഡിയിൽ

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

കഴുത്തിനടിയിൽ ഹോട്ട് ബാഗ് വച്ച് ഉറങ്ങി; 30കാരനായ ഐടി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

Latest News

തിരുനാവായ കുംഭമേളയ്‌ക്കെതിരായ ഇടത് നേതാക്കളുടെ വിമർശനം; മഹാമാഘം വൻ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ തെളിവ്: വിഎച്ച്പി

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

ശ്രീനിവാസനും ഈ ബഹുമതിയിൽ ഒപ്പമുണ്ട്’; കാലിക്കറ്റ് സർവകലാശാലയുടെ ആദരം അനുഗ്രഹമായി സ്വീകരിക്കുന്നു; സിനിമ നൽകിയ ഭാഗ്യങ്ങൾ എണ്ണിപ്പറഞ്ഞ് സത്യൻ അന്തിക്കാട്

26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പൊലീസ് സേനയിൽനിന്ന് പുറത്ത്; വീണ്ടും ലഹരിക്കേസിൽ പിടിയിൽ, ബക്കറിന്റെ വീട്ടിൽ എംഡിഎംഎയും കഞ്ചാവും

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies