റോഡിൽ  നിസ്കരിച്ച പാകിസ്ഥാനി യുവതി കാറിടിച്ച് മരിച്ചു; ഡ്രൈവറുടെ ശിക്ഷ മരവിപ്പിച്ച് ഓസ്‌ട്രേലിയൻ കോടതി
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റോഡിൽ  നിസ്കരിച്ച പാകിസ്ഥാനി യുവതി കാറിടിച്ച് മരിച്ചു; ഡ്രൈവറുടെ ശിക്ഷ മരവിപ്പിച്ച് ഓസ്‌ട്രേലിയൻ കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2026, 10:08 am IST
Facebook
Twitter
WhatsAppTelegram

അഡലെയ്ഡ്: ഓസ്‌ട്രേലിയയിൽ റോഡിന്റെ നടുവിൽ നിസ്കരിച്ച യുവതി കാറിടിച്ച് മരിച്ച സംഭവത്തിൽ യുവ ഡ്രൈവർക്ക് ജയിൽശിക്ഷ കോടതി റദ്ദാക്കി. അപകടത്തിന് ശേഷം വാഹനം നിർത്താതെ കടന്നുകളഞ്ഞ കേസിൽ 20കാരനായ ആഷ്ടൺ ഫ്രണ്ടിനാണ് സൗത്ത് ഓസ്‌ട്രേലിയയിലെ ജില്ലാ കോടതി  ശിക്ഷ വിധിച്ചത്. പാകിസ്ഥാനിയായ സമിയ മാലിക്കാണ് അപകടത്തിൽ മരിച്ചത്.

2025 മേയ് ആറിന് രാത്രി 11 മണിയോടെ അഡലെയ്ഡിലെ ഹിൽക്രെസ്റ്റിലുള്ള നോർത്ത് ഈസ്റ്റ് റോഡിലായിരുന്നു അപകടം.  അശ്രദ്ധമായി വാഹനം ഓടിച്ചതിനും  മരണത്തിന് കാരണമായതിനും അപകടസ്ഥലത്ത് നിർത്താതെ പോയതിനും ഫ്രണ്ട് കുറ്റം സമ്മതിച്ചിരുന്നു.

അപകടത്തിന് മുമ്പ് സമിയ ഏകദേശം നാല് മിനിറ്റോളം റോഡിന്റെ നടുവിൽ നിസ്കരിച്ചതായി കോടതി പരിഗണിച്ച ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. സമിയയുടെ കൈകൾ പ്രാർഥിക്കുന്ന നിലയിലായിരുന്നുവെന്ന് ജഡ്ജി ആൻ ബാർനെറ്റ് നിരീക്ഷിച്ചു.

കാമുകിയുടെ വീട്ടിൽനിന്ന് മടങ്ങുന്നതിനിടെയാണ് ഫ്രണ്ടിന്റെ കാർ സമിയയെ ഇടിച്ചത്. റോഡിൽ എന്തോ തട്ടിയ ശബ്ദം കേട്ടെങ്കിലും ഒരാളെ ഇടിച്ചുവെന്ന് ആദ്യം മനസിലായില്ലെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. കാറിന് നാശനഷ്ടങ്ങൾ കുറവായിരുന്നതിനാൽ മൃഗത്തെയോ മറ്റെന്തെങ്കിലുമോ ആയിരിക്കാം ഇടിച്ചതെന്ന് കരുതിയെന്നും പ്രതിഭാഗം അഭിഭാഷക ജെയ്ൻ ആബി കെസി വിശദീകരിച്ചു. അപകടത്തിന് മുമ്പ് മറ്റ് വാഹനയാത്രക്കാർ സമിയയെ വെട്ടിച്ചുമാറിയിരുന്നതായി പ്രോസിക്യൂട്ടർ ഫ്രാങ്ക് നീമാൻ ചൂണ്ടിക്കാട്ടി.

റിയർവ്യൂ മിറർ പരിശോധിച്ചെങ്കിലും സമിയയെ കണ്ടില്ലെന്നും അഭിഭാഷക കോടതിയിൽ പറഞ്ഞു. മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സ്വാധീനത്തിലായിരുന്നില്ല ഫ്രണ്ട്. അമിതവേഗത്തിലും വാഹനമോടിച്ചിരുന്നില്ലെന്നാണ് കോടതിയിൽ വ്യക്തമാക്കിയത്.

സമിയയുടെ മരണത്തെക്കുറിച്ചുള്ള വാർത്തകൾ കണ്ടപ്പോഴാണ് സംഭവത്തിന്റെ ഗൗരവം ഫ്രണ്ടിന് മനസിലായതെന്നും തുടർന്ന് കടുത്ത മാനസികാഘാതത്തിലായെന്നും പ്രതിഭാഗം വാദിച്ചു. അപകടം നടന്ന് ഒരാഴ്ചയ്‌ക്ക് ശേഷമാണ് പൊലീസ് ഫ്രണ്ടിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.   സമിയയുടെ കുടുംബത്തോട് പ്രതി ക്ഷമാപണം നടത്തി. തന്റെ പ്രവൃത്തിയുടെ ഉത്തരവാദിത്വം പൂർണമായും ഏറ്റെടുക്കുന്നുവെന്നും ജീവിതകാലം മുഴുവൻ ഈ വീഴ്ചയുടെ ഭാരം പേറേണ്ടിവരുമെന്നും ഫ്രണ്ട് പറഞ്ഞു.

 

 

Tags: DeathAccident
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

Latest News

കൊച്ചിൻ ഷിപ്പിയാർഡിൽ പിറവി; ഇന്ത്യൻ നാവികസേനയുടെ കരുത്തായി ഐഎൻഎസ് മംഗ്രോൾ; അന്തർവാഹിനി ഭീഷണികളെ നേരിടാൻ പുതിയ യുദ്ധക്കപ്പൽ എത്തുന്നു

വേദമന്ത്രങ്ങളും പരമ്പരാഗത ആചാരങ്ങളും സാക്ഷി; മൈസൂർ ദസറയ്‌ക്ക് ഗംഭീര തുടക്കം, ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്പവൃഷ്ടി, ഒക്ടോബർ 21ന് ജംബുസവാരി

ജെ.എൻ.യു ലൈംഗിക പീഡന കേസ്: കോൺഗ്രസ് എം.പി ബിമോൽ അകോയ്ജമിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു; അന്വേഷണം ഊർജ്ജിതമാക്കി ഡൽഹി പൊലീസ്

റോഡിൽ  നിസ്കരിച്ച പാകിസ്ഥാനി യുവതി കാറിടിച്ച് മരിച്ചു; ഡ്രൈവറുടെ ശിക്ഷ മരവിപ്പിച്ച് ഓസ്‌ട്രേലിയൻ കോടതി

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

സുരക്ഷാ കാരണങ്ങളാൽ ഡൽഹിയിൽ മെട്രോ നിയന്ത്രണം; ആറ് പ്രധാന സ്റ്റേഷനുകൾ അടച്ചു, രാവിലെ 6 മുതൽ വൈകിട്ട് 4 വരെ യാത്രക്കാർക്ക് പ്രവേശനമില്ല

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചത് തിരുവങ്ങൂർ സ്കൂൾ വിദ്യാർഥികൾ; ഒമ്പതാം ക്ലാസുകാരി അവനികയും പ്ലസ് ടു വിദ്യാർഥി പാർഥിബും, തിരിച്ചറിഞ്ഞത് ബന്ധുക്കൾ

ഇൻഡി സഖ്യത്തിന് ചീഫ് ജസ്റ്റിസിനെ കാണാൻ അനുമതിയില്ല; തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണങ്ങളിൽ നിവേദനം നൽകാനുള്ള ആവശ്യം തള്ളി, കോടതിയെ സമീപിക്കാൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies