വധശിക്ഷയ്ക്ക് മണിക്കൂറുകൾ മുമ്പ് ജയിലിൽ വിവാഹം; സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തെന്ന കേസിൽ 25 കാരനെ തൂക്കിലേറ്റി
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വധശിക്ഷയ്‌ക്ക് മണിക്കൂറുകൾ മുമ്പ് ജയിലിൽ വിവാഹം; സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തെന്ന കേസിൽ 25 കാരനെ തൂക്കിലേറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2026, 11:09 am IST
Facebook
Twitter
WhatsAppTelegram

ടെഹ്‌റാൻ: വിവാഹിതനായി  മണിക്കൂറുകൾക്കകം ഇറാനിൽ യുവാവിന്റെ വധശിക്ഷ നടപ്പാക്കി. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തെന്ന കേസിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട 25കാരനായ അലിറേസ സെപാഹിയെയാണ് തിങ്കളാഴ്ച തൂക്കിലേറ്റിയത്. ജയിലിൽ കഴിയുന്ന പ്രതിശ്രുതവധു മഹ്ഷാദ് കേശാനിയുമായി വിവാഹിതനായതിന് പിന്നാലെയായിരുന്നു വധശിക്ഷ. 22കാരിയായ കേശാനി ഇതേ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ്.

സെപാഹിയുടെ വധശിക്ഷ ഉടൻ നടപ്പാക്കിയേക്കുമെന്ന ആശങ്കയിലാണ് കേശാനി വിവാഹം നടത്താൻ തീരുമാനിച്ചത്. ജയിലിലെ ഫോൺ ഉപയോഗിച്ചായിരുന്നു ലളിതമായ വിവാഹച്ചടങ്ങ്. മനുഷ്യാവകാശ അഭിഭാഷകൻ അമിർസലാർ ദാവൂദിയാണ് ചടങ്ങ് ഏകോപിപ്പിച്ചത്. ജയിലിലുണ്ടായിരുന്ന ഇരുവരുടെയും പിതാക്കന്മാരുടെ സാന്നിധ്യത്തിൽ വിവാഹത്തിന് അനുഗ്രഹം നൽകി.

ഖുർആന്റെ ഒരു പ്രതി, ചുവന്ന റോസ്, കുങ്കുമപ്പൂ ചേർത്ത മിഠായി എന്നിവയായിരുന്നു കേശാനിയുടെ കുടുംബം വിവാഹസമ്മാനമായി നൽകിയതെന്നാണ് റിപ്പോർട്ടുകൾ.   സെപാഹിയുടെ വധശിക്ഷ നേരത്തേ ജൂലൈയിൽ നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ തൂക്കിലേറ്റുന്നതിനായി കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് ശിക്ഷ മാറ്റിവെക്കുകയായിരുന്നു.

ഞായറാഴ്ച കുടുംബത്തിന് അവസാനമായി കാണാൻ അവസരം നൽകിയതോടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന ആശങ്ക ശക്തമായി. ഇതിനു പിന്നാലെയാണ് വിവാഹം നടത്താൻ പ്രതിശ്രുതവധു അടിയന്തരമായി ശ്രമിച്ചത്.   മറ്റൊരു പ്രതിയായ അലിറേസ റഈസിയെയും  സെപാഹിക്കൊപ്പം തൂക്കിലേറ്റിയിട്ടുണ്ട്.

ജനുവരി എട്ടിന് ഇസ്ഫഹാനിലെ അലിഖാനി സ്ക്വയറിൽ നടന്ന പ്രക്ഷോഭത്തിനിടെ നാല് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ട 12 പേരിൽ ഒരാളായിരുന്നു സെപാഹി. പ്രതികളുടെ നിർബന്ധിപ്പിച്ച് കുറ്റംസമ്മതിപ്പിച്ചതാണെന്ന ആരോപണം മനുഷ്യാവകാശ സംഘടനകൾ ഉന്നയിച്ചിരുന്നു. ഇറാനിലെ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട വധശിക്ഷകൾ അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകളുടെ വിമർശനത്തിന് വിധേയമായിട്ടുണ്ട്.

Tags: IRANIran protester executedAlireza SepahiMahshad KeshaniIran execution newsprison phone weddingIranian anti-government protest
Share
Tweet
SendShare

More News from this section

റോഡിൽ  നിസ്കരിച്ച പാകിസ്ഥാനി യുവതി കാറിടിച്ച് മരിച്ചു; ഡ്രൈവറുടെ ശിക്ഷ മരവിപ്പിച്ച് ഓസ്‌ട്രേലിയൻ കോടതി

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

Latest News

കുലസായി ദസറയ്‌ക്ക് കൊടിയേറി; ഓം കാളി, ജയ് കാളി’ മന്ത്രധ്വനികളിൽ കുലശേഖരപട്ടണം

ശ്രീശങ്കർ മുരളിക്ക് ലണ്ടനിൽ ശസ്ത്രക്രിയ; മുഴുവൻ ചെലവും കേന്ദ്രം വഹിക്കും, സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

വിജിലൻസ് കേസിനെതിരെ പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്;വീണയും മുഹമ്മദ് റിയാസും പ്രതികൾ നാല് റിട്ട് അപ്പീലുകൾ സമർപ്പിക്കും

ഐസിഎസ്ഇ സ്‌കൂളിൽ പഠിച്ചിരുന്ന മിടുക്കി, അഫ്സലിനെ വിവാഹം കഴിച്ചതോടെ കൂലിപ്പണിക്കിറങ്ങേണ്ടിവന്നു, ജീവിതം അവസാനിപ്പിച്ചത് കുഞ്ഞിന് മുന്നിൽ; ഭർത്താവിനെതിരെ കേസ്

വധശിക്ഷയ്‌ക്ക് മണിക്കൂറുകൾ മുമ്പ് ജയിലിൽ വിവാഹം; സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തെന്ന കേസിൽ 25 കാരനെ തൂക്കിലേറ്റി

കൊച്ചിൻ ഷിപ്പിയാർഡിൽ പിറവി; ഇന്ത്യൻ നാവികസേനയുടെ കരുത്തായി ഐഎൻഎസ് മംഗ്രോൾ; അന്തർവാഹിനി ഭീഷണികളെ നേരിടാൻ പുതിയ യുദ്ധക്കപ്പൽ എത്തുന്നു

വേദമന്ത്രങ്ങളും പരമ്പരാഗത ആചാരങ്ങളും സാക്ഷി; മൈസൂർ ദസറയ്‌ക്ക് ഗംഭീര തുടക്കം, ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്പവൃഷ്ടി, ഒക്ടോബർ 21ന് ജംബുസവാരി

ജെ.എൻ.യു ലൈംഗിക പീഡന കേസ്: കോൺഗ്രസ് എം.പി ബിമോൽ അകോയ്ജമിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു; അന്വേഷണം ഊർജ്ജിതമാക്കി ഡൽഹി പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies