പയ്യന്നൂർ: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിലെ സംസ്കൃതവ്യാകരണവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘Campus Outreach Programme’ എന്ന നിലയിൽ തുടർപഠന പരമ്പര സംഘടിപ്പിക്കുന്നു. ആദ്യമായി ജ്യോതിഷത്തിന്റെ അടിസ്ഥാനഗ്രന്ഥമായ ‘ഹോരാ – ദശാദ്ധ്യായിയുടെ വ്യാകരണശാസ്ത്രീയമധ്യയനം’ എന്ന വിഷയത്തിലാണ് പഠന പരമ്പര നടക്കുന്നത്.
2026 ഒക്ടോബർ 22-ന് ഉച്ചയ്ക്ക് 3:30 മുതൽ ആരംഭിക്കുന്ന ക്ലാസുകൾക്ക് പ്രശസ്ത സംസ്കൃത പണ്ഡിതനും സംസ്കൃത സർവകലാശാലയിലെ വ്യാകരണവിഭാഗം പ്രൊഫസറുമായ ഡോ. കൊമ്പങ്കുളം വിഷ്ണു നമ്പൂതിരി നേതൃത്വം നൽകും.
പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും സംസ്കൃത പ്രണയികൾക്കും സൗജന്യമായി ഈ പഠന പരമ്പരയിൽ പങ്കാളികളാകാം. കോഴ്സിന് ഫീസ് ഈടാക്കുന്നതല്ല.
ക്ലാസുകൾ ഓഫ് ലൈൻ മോഡിൽ പയ്യന്നൂർ കേന്ദ്രത്തിൽ വെച്ചായിരിക്കും. ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല. താല്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 9400020075 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.















