കണ്ണൂർ: എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു. തലശ്ശേരി എരഞ്ഞോളി സ്വദേശി അഞ്ജുനാഥ് കാവിങ്ങൽ വളപ്പിലാണ് മരിച്ചത്. നവംബർ 19ന് യാത്രാമധ്യേ അതീവ ഉയരത്തിലുള്ള ഗോരക്ഷേപിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അക്യൂട്ട് മൗണ്ടൻ സിക്നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഉയർന്ന പ്രദേശങ്ങളിലെ കുറഞ്ഞ ഓക്സിജൻ അളവുമായി ശരീരത്തിന് പൊരുത്തപ്പെടാൻ കഴിയാതെ വരുന്നതാണ് ഈ അവസ്ഥ. ‘ട്രാവൽ വിത്ത് അഞ്ജുനാഥ്’ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ യാത്രാവിശേഷങ്ങൾ പങ്കുവെച്ചിരുന്ന വ്യക്തിയായിരുന്നു അഞ്ജുനാഥ്.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും രാജ്യസഭാ എംപി സി. സദാനന്ദൻ മാസ്റ്ററുടെയും ഇടപെടലിനെ തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.















