മരണവീടിന് സമീപം പടക്കം പൊട്ടിച്ച്‌ വിവാഹാഘോഷം: വരന്റെ സംഘത്തെ അടിച്ചോടിച്ച് നാട്ടുകാർ
Monday, November 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News Keralam

മരണവീടിന് സമീപം പടക്കം പൊട്ടിച്ച്‌ വിവാഹാഘോഷം: വരന്റെ സംഘത്തെ അടിച്ചോടിച്ച് നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2026, 12:02 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: വിവാഹവീടിന് സമീപം മരണം നടന്ന വീടുള്ളതിനാൽ പടക്കം പൊട്ടിക്കലും ബാൻഡ് മേളവും ഒഴിവാക്കണമെന്ന നാട്ടുകാരുടെ നിർദേശം അവഗണിച്ചതോടെ വിവാഹച്ചടങ്ങിൽ സംഘർഷം. നാദാപുരം വരിക്കോളിയിലാണ് വധുവിന്റെ വീട്ടിലെത്തിയ വരന്റെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും തമ്മിൽ കൂട്ടത്തല്ലുണ്ടായത്. വരന്റെ സംഘത്തെ നാട്ടുകാർ അടിച്ചോടിച്ചു. പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

ഇന്നലെ വൈകിട്ടാണ് സംഭവം. വധുവിന്റെ വീട്ടിലേക്ക് വരനൊപ്പം എത്തിയ സുഹൃത്തുക്കൾ വിവാഹാഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുകയായിരുന്നു. എന്നാൽ വിവാഹവീടിന് സമീപം ഒരു മരണം നടന്നതിനാൽ ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് മഹല്ല് കമ്മിറ്റിയും നാട്ടുകാരും നേരത്തെ തന്നെ വരന്റെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു.

ഈ നിർദേശം പരിഗണിക്കാതെ വരന്റെ സംഘത്തിലെ സുഹൃത്തുക്കൾ പടക്കം പൊട്ടിക്കുകയും ബാൻഡ് മേളം തുടരുകയും ചെയ്തതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബാൻഡ് മേളം നിർത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. എന്നാൽ വരന്റെ സുഹൃത്തുക്കൾ ഇതിന് തയ്യാറായില്ല.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടാകുകയും പിന്നീട് സംഘർഷത്തിലേക്കും കൂട്ടത്തല്ലിലേക്കും നീങ്ങുകയുമായിരുന്നു. വധുവിന്റെ വീടിന് സമീപത്തുവെച്ചാണ് നാട്ടുകാരും വരന്റെ സുഹൃത്തുക്കളും ബന്ധുക്കളും തമ്മിൽ ഏറ്റുമുട്ടിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

പിന്നീട് വരന്റെ നാട്ടിലെ മഹല്ല് കമ്മിറ്റി ഭാരവാഹികൾ സ്ഥലത്തെത്തിയ ശേഷമാണ് വരന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വധുവിന്റെ വീട്ടിലേക്ക് പ്രവേശിപ്പിച്ചത്.

നാദാപുരത്തിന് സമീപം ആയഞ്ചേരിയിലെ മറ്റൊരു വിവാഹവീട്ടിലും കഴിഞ്ഞ ദിവസം പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായിരുന്നു. അന്നത്തെ സംഭവത്തിൽ വധുവിന്റെ അമ്മ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു. വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രദേശത്ത് തുടർച്ചയായി സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ചർച്ചയായിട്ടുണ്ട്.

Tags: Nadapuram Wedding ClashWedding Celebration Dispute KeralaFirecracker Ban WeddingKozhikode Police Intervention
Share
Tweet
SendShare

More News from this section

ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്; ഇടുക്കിയിലെ റിസോര്‍ട്ടില്‍ പി. ജയരാജന് ഓഹരി പങ്കാളിത്തം; ചിത്രങ്ങളും പുറത്ത്

ചക്കുളത്തുകാവ് പൊങ്കാല; നാളെ അഞ്ച് താലൂക്കുകളിൽ പ്രാദേശിക അവധി

ആദ്യ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം; ‘വാഴ’യുടെ പ്രൊഡക്ഷൻ മാനേജറും നടനുമായി ഇന്ദ്രജിത്ത് പിടിയിൽ

മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ചേർന്നു; ഭാരവാഹികളെ തിരഞ്ഞെടുത്തു; കൃഷ്ണകുമാർ കെ.ടി. പ്രസിഡന്റ്

മൂന്ന് കിലോയിലധികം എംഡിഎംഎയുമായി പിടികൂടിയ യുവാവിനെ നാട്ടുമധ്യസ്ഥതയിൽ  വിട്ടയച്ചെന്ന് പരാതി; പിന്നിൽ ലക്ഷങ്ങളുടെ ഇടപാടോ?

ചെങ്കലിൽ സേവാഭാരതി സേവാകേന്ദ്രം; ശിലാസ്ഥാപനം ദക്ഷിണ പ്രാന്ത പ്രചാരക് എസ്. സുദർശൻ നിർവഹിച്ചു; ആറുമാസത്തിനകം നിർമാണം പൂർത്തിയാക്കും

Latest News

2027 നിയമസഭാ തിരഞ്ഞെടുപ്പ്: പഞ്ചാബില്‍ തന്ത്രങ്ങളൊരുക്കാന്‍ ബിജെപിയുടെ 19 അംഗ സമിതി

ശത്രു ഡ്രോണുകളെ തകർക്കും; ഇന്ത്യയുടെ ആദ്യ മൈക്രോ മിസൈൽ സംവിധാനം; ‘ജ്വാല എംകെ-1’ പൊഖ്റാനിൽ വിജയകരമായി പരീക്ഷിച്ചു

ചുഴലിക്കാറ്റില്‍ കൃഷിനാശം; 5.73 ലക്ഷം കര്‍ഷകര്‍ക്ക് 212.3 കോടി രൂപയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍

അയോധ്യയില്‍ നിന്ന് ഇനി ജനക്പൂരിലേക്ക് നേരിട്ട് ട്രെയിന്‍ യാത്ര; രാമഭക്തര്‍ക്കായി സരയൂ-കമല എക്‌സ്പ്രസ്, സാംസ്‌കാരിക ബന്ധത്തിന് പുതിയ കരുത്ത്

തിരുവണ്ണാമല കാർത്തിക പൗർണമി ഗിരിവലം ഇന്ന് രാത്രി 11.42 മുതൽ ; സമയക്രമം പ്രഖ്യാപിച്ചു

ലോക ചെസ് കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യം; ഗുകേഷ് നാളെ ഇറങ്ങും; എതിരാളി ഉസ്‌ബെക്കിസ്ഥാന്‍ താരം

തിരുവണ്ണാമലയിൽ നാളെ വൈകിട്ട് ആറിന് മലമുകളിൽ തൃക്കാർത്തിക മഹാദീപം; 50 ലക്ഷത്തിലേറെ ഭക്തരെത്തുമെന്ന് പ്രതീക്ഷ

ആറ് ടെസ്റ്റുകള്‍, ആറ് വിജയങ്ങള്‍; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് മുന്നില്‍ വമ്പന്‍ വെല്ലുവിളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies