മകളുടെ കൺമുന്നിൽ ഭാര്യയെ വെട്ടിക്കൊന്നു; പിന്നാലെ ഭർത്താവും ജീവനൊടുക്കി, പട്ടാഴിയിൽ നടുക്കുന്ന സംഭവം
Monday, November 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News Keralam

മകളുടെ കൺമുന്നിൽ ഭാര്യയെ വെട്ടിക്കൊന്നു; പിന്നാലെ ഭർത്താവും ജീവനൊടുക്കി, പട്ടാഴിയിൽ നടുക്കുന്ന സംഭവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2026, 10:53 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവിനെ പിന്നാലെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം പട്ടാഴി പന്തപ്ലാവിലാണ് നാടിനെ നടുക്കിയ സംഭവം. ഭാര്യ ക്രിസ്റ്റിയെ വെട്ടിക്കൊലപ്പെടുത്തിയ ബിനു അടുക്കളയിൽ തൂങ്ങിമരിക്കുകയായിരുന്നു. മകൾ നോക്കിനിൽക്കെയായിരുന്നു ക്രിസ്റ്റിക്കെതിരായ ആക്രമണം.

ഞായറാഴ്ച വൈകിട്ടാണ് സംഭവം. കുടുംബപ്രശ്നങ്ങളെ തുടർന്ന് ബിനുവും ക്രിസ്റ്റിയും തമ്മിൽ നേരത്തെയും തർക്കങ്ങൾ ഉണ്ടായിരുന്നു. ഭാര്യയെ സംശയത്തിന്റെ പേരിൽ ബിനു ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. ഇതേത്തുടർന്ന് ക്രിസ്റ്റി കുന്നിക്കോട് പോലീസിൽ പരാതി നൽകിയിരുന്നു. പ്രശ്നം പരിഹരിക്കാനായി ശനിയാഴ്ച ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു.

എന്നാൽ ഒത്തുതീർപ്പ് ശ്രമം ഫലം കണ്ടില്ല. തുടർന്ന് പോലീസിന്റെ നിർദേശപ്രകാരം ക്രിസ്റ്റി കലയപുരത്തെ സ്വന്തം വീട്ടിലേക്ക് മടങ്ങി. ഞായറാഴ്ച വൈകിട്ട് മകൾ ബിറ്റിക്കൊപ്പം പന്തപ്ലാവിലെ ഭർതൃവീട്ടിലെത്തിയത് തുണികൾ എടുക്കാനായിരുന്നു. ഇതിനിടെ ബിനുവുമായി വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതോടെ ബിനു വെട്ടുകത്തി ഉപയോഗിച്ച് ക്രിസ്റ്റിയെ ആക്രമിക്കുകയായിരുന്നു.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നെഞ്ചിലും തലയിലും കഴുത്തിലും വെട്ടേറ്റ ക്രിസ്റ്റി രക്തം വാർന്ന് സംഭവസ്ഥലത്തുതന്നെ മരിച്ചു. അമ്മയ്‌ക്കു നേരെയുള്ള ആക്രമണം കണ്ട മകൾ നിലവിളിച്ച് പുറത്തേക്ക് ഓടി. തുടർന്ന് പോലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. നാട്ടുകാർ വീട്ടിലെത്തിയപ്പോഴേക്കും ബിനുവിനെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കൊട്ടാരക്കര ഡിവൈ.എസ്.പി എസ്. ഷെരീഫിന്റെയും കുന്നിക്കോട് എസ്.എച്ച്.ഒ ശരത്തിന്റെയും നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 

Tags: Kerala Crime NewsKollam murder suicidePathanapuram Pattazhi murderHusband kills wifeFamily dispute murder
Share
Tweet
SendShare

More News from this section

കോഴിക്കോട് കക്കോടിയില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് അപകടം; യുവാവിന് ദാരുണാന്ത്യം, തൊഴിലാളിക്ക് പരിക്ക്

ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്; ഇടുക്കിയിലെ റിസോര്‍ട്ടില്‍ പി. ജയരാജന് ഓഹരി പങ്കാളിത്തം; ചിത്രങ്ങളും പുറത്ത്

ചക്കുളത്തുകാവ് പൊങ്കാല; നാളെ അഞ്ച് താലൂക്കുകളിൽ പ്രാദേശിക അവധി

ആദ്യ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം; ‘വാഴ’യുടെ പ്രൊഡക്ഷൻ മാനേജറും നടനുമായി ഇന്ദ്രജിത്ത് പിടിയിൽ

മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ചേർന്നു; ഭാരവാഹികളെ തിരഞ്ഞെടുത്തു; കൃഷ്ണകുമാർ കെ.ടി. പ്രസിഡന്റ്

മൂന്ന് കിലോയിലധികം എംഡിഎംഎയുമായി പിടികൂടിയ യുവാവിനെ നാട്ടുമധ്യസ്ഥതയിൽ  വിട്ടയച്ചെന്ന് പരാതി; പിന്നിൽ ലക്ഷങ്ങളുടെ ഇടപാടോ?

Latest News

2027 നിയമസഭാ തിരഞ്ഞെടുപ്പ്: പഞ്ചാബില്‍ തന്ത്രങ്ങളൊരുക്കാന്‍ ബിജെപിയുടെ 19 അംഗ സമിതി

ശത്രു ഡ്രോണുകളെ തകർക്കും; ഇന്ത്യയുടെ ആദ്യ മൈക്രോ മിസൈൽ സംവിധാനം; ‘ജ്വാല എംകെ-1’ പൊഖ്റാനിൽ വിജയകരമായി പരീക്ഷിച്ചു

ചുഴലിക്കാറ്റില്‍ കൃഷിനാശം; 5.73 ലക്ഷം കര്‍ഷകര്‍ക്ക് 212.3 കോടി രൂപയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍

അയോധ്യയില്‍ നിന്ന് ഇനി ജനക്പൂരിലേക്ക് നേരിട്ട് ട്രെയിന്‍ യാത്ര; രാമഭക്തര്‍ക്കായി സരയൂ-കമല എക്‌സ്പ്രസ്, സാംസ്‌കാരിക ബന്ധത്തിന് പുതിയ കരുത്ത്

തിരുവണ്ണാമല കാർത്തിക പൗർണമി ഗിരിവലം ഇന്ന് രാത്രി 11.42 മുതൽ ; സമയക്രമം പ്രഖ്യാപിച്ചു

ലോക ചെസ് കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യം; ഗുകേഷ് നാളെ ഇറങ്ങും; എതിരാളി ഉസ്‌ബെക്കിസ്ഥാന്‍ താരം

തിരുവണ്ണാമലയിൽ നാളെ വൈകിട്ട് ആറിന് മലമുകളിൽ തൃക്കാർത്തിക മഹാദീപം; 50 ലക്ഷത്തിലേറെ ഭക്തരെത്തുമെന്ന് പ്രതീക്ഷ

ആറ് ടെസ്റ്റുകള്‍, ആറ് വിജയങ്ങള്‍; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് മുന്നില്‍ വമ്പന്‍ വെല്ലുവിളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies