തൃശൂര്‍: കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ച് തൃശൂര്‍ സെഷന്‍സ് കോടതി. 50,000 രൂപ പിഴയും അടയ്‌ക്കണം. 2022ല്‍ തൃശൂരിലെ പാര്‍ക്കിന് സമീപം നടന്ന സംഭവത്തിലാണ് കോടതി വിധി. അയ്യന്തോള്‍ എസ്.എന്‍. പാര്‍ക്കിന് സമീപംവെച്ച് 14ഉം 9ഉം വയസുള്ള കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായക തെളിവായി.
കറുത്ത കാറിലെത്തിയ ഒരാളാണ് തങ്ങള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതെന്ന് കുട്ടികള്‍ മൊഴി നല്‍കിയിരുന്നു. ഇയാളെ പരിചയമുണ്ടെന്നും കുട്ടികള്‍ പൊലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് കുട്ടികള്‍ നല്‍കിയ വിവരങ്ങളും വാഹനത്തിന്റെ വിശദാംശങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവി പിടിയിലായത്. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി.
സമാനമായ മറ്റൊരു കേസിലും ശ്രീജിത്ത് രവിയെ നേരത്തെ പാലക്കാട് നിന്ന് പൊലീസ് പിടികൂടിയിരുന്നു.















