ഛഠ് പൂജയിലെ സിന്ദൂരം അണിയുന്ന ആചാരത്തെ അധിക്ഷേം; യഷ് മഹേശ്വരിക്കെതിരെ കേസ്, മാപ്പിലും പ്രതിഷേധം കെട്ടടങ്ങുന്നില്ല
Wednesday, November 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

ഛഠ് പൂജയിലെ സിന്ദൂരം അണിയുന്ന ആചാരത്തെ അധിക്ഷേം; യഷ് മഹേശ്വരിക്കെതിരെ കേസ്, മാപ്പിലും പ്രതിഷേധം കെട്ടടങ്ങുന്നില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2026, 06:52 pm IST
Facebook
Twitter
WhatsAppTelegram

പട്ന: ഛഠ് പൂജയോടനുബന്ധിച്ച് ബിഹാറി സ്ത്രീകള്‍ നെറുകയില്‍ നീളത്തില്‍ സിന്ദൂരം അണിയുന്ന ആചാരത്തെ അധിക്ഷേപിച്ച സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ യഷ് മഹേശ്വരിക്കെതിരെ പ്രതിഷേധം ശക്തം. വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ പട്ന സൈബര്‍ പൊലീസ് കേസെടുത്തതോടെ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്. പ്രതിഷേധം കടുത്തതോടെ യഷ് പരസ്യമായി മാപ്പുപറഞ്ഞെങ്കിലും ജനരോഷത്തിന് ശമനമായിട്ടില്ല. നവംബര്‍ 21ന് സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ബിഹാറി സ്ത്രീകളുടെ സിന്ദൂരധാരണത്തെ യഷ് പരിഹസിച്ചത്. ഛഠ് പൂജയുടെ ഭാഗമായി മൂക്കിന്‍തുമ്പില്‍നിന്ന് നെറുകവരെ ഓറഞ്ച് നിറത്തിലുള്ള സിന്ദൂരം അണിയുന്ന ആചാരത്തെ പുരുഷ ലൈംഗികാവയവത്തോടാണ് ഇയാള്‍ ഉപമിച്ചത്. സിന്ദൂരം അണിഞ്ഞ സ്ത്രീകളെ ഹനുമാനോടും താരതമ്യം ചെയ്തു.

ദൈവത്തെപ്പോലെ വേഷംകെട്ടി ഇത്തരം സ്ത്രീകള്‍ തന്റെ വീടിന് ചുറ്റും നടക്കുന്നത് എന്തിനാണെന്നും പരിഹാസരൂപേണ ചോദിച്ചു. മറ്റൊരു വീഡിയോയിലും ബിഹാറി സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ യഷ് നടത്തിയിരുന്നു. ബിഹാറി സ്ത്രീകള്‍ക്ക് മര്‍ദനമേല്‍ക്കാനാണ് താല്‍പര്യമെന്നും ഹരിയാനയിലെ പുരുഷന്മാര്‍ക്ക് സ്ത്രീകളെ തല്ലാനാണ് ഇഷ്ടമെന്നും പറഞ്ഞ ഇയാള്‍, ബിഹാറി സ്ത്രീകളെ ഹരിയാനക്കാരായ പുരുഷന്മാര്‍ക്ക് വിവാഹം കഴിച്ചുനല്‍കണമെന്നുമാണ് പരിഹസിച്ചത്. നേരത്തെ നടന്ന സ്റ്റാന്‍ഡ് അപ് പരിപാടിയിലെ ദൃശ്യങ്ങളാണ് യഷ് പിന്നീട് യൂട്യൂബില്‍ പങ്കുവെച്ചത്. പരിപാടിക്കിടെ ചിലര്‍ ചിരിക്കുകയും കൈയടിക്കുകയും ചെയ്‌തെങ്കിലും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയര്‍ന്നു.

ബിഹാറിലെ സ്ത്രീകളെയും അവരുടെ സംസ്‌കാരത്തെയും മതപരമായ ആചാരങ്ങളെയും അപമാനിച്ച സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന ആവശ്യവുമായി രാഷ്‌ട്രീയ നേതാക്കളും അഭിഭാഷകരും പൊതുജനങ്ങളും രംഗത്തെത്തി. ബിഹാറിലെ എല്ലാ ജില്ലകളിലും യഷിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ബിജെപി നേതാവ് ഋതു ജയ്‌സ്വാള്‍ ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ പട്ന സൈബര്‍ പൊലീസ് സ്റ്റേഷനില്‍ യഷ് മഹേശ്വരിക്കെതിരെ കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 75(1), 79, 351, 352 വകുപ്പുകള്‍ക്ക് പുറമെ ഐടി ആക്ടിലെ 66C, 66D വകുപ്പുകളും ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ ഇത്തരം അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ സാമൂഹിക സൗഹാര്‍ദം തകര്‍ക്കാനും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനും ഇടയാക്കുമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പട്ന പൊലീസ് അറിയിച്ചു. അതേസമയം, പ്രതിഷേധം കനത്തതോടെ ചൊവ്വാഴ്ച വൈകുന്നേരം യൂട്യൂബ് ചാനലിലൂടെ യഷ് ക്ഷമാപണ വീഡിയോ പുറത്തുവിട്ടു. ഒരു മതവിശ്വാസത്തെയോ ഉത്സവത്തെയോ ആരുടെയെങ്കിലും വികാരങ്ങളെയോ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ഇയാളുടെ വിശദീകരണം. തന്റെ പരാമര്‍ശങ്ങള്‍ മറ്റുള്ളവരിലേക്ക് തെറ്റായ രീതിയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അത് തന്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്നും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നതായും വീഡിയോയില്‍ പറഞ്ഞു. ഭാവിയില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ ഉണ്ടാകില്ലെന്നും ഉറപ്പുനല്‍കി.

എന്നാല്‍, മതപരമായ ആചാരങ്ങളെയും സ്ത്രീകളെയും പരസ്യമായി അധിക്ഷേപിച്ച സംഭവത്തില്‍ ക്ഷമാപണം മാത്രം മതിയാകില്ലെന്നും നിയമനടപടി വേണമെന്നുമുള്ള നിലപാടിലാണ് പ്രതിഷേധക്കാര്‍.

Tags: Bihar WomenChhath Puja ControversyPatna Police FIRYash Maheshwari
Share
Tweet
SendShare

More News from this section

തിരഞ്ഞെടുപ്പിന് മുന്‍പേ ‘രണ്ട് ആണ്‍കുട്ടികളും’ തോറ്റു! അഖിലേഷിനെയും കോണ്‍ഗ്രസിനെയും പരിഹസിച്ച് യോഗി ആദിത്യനാഥ്

ഇന്‍സ്റ്റഗ്രാമിലൂടെ റിക്രൂട്ട്‌മെന്റ്, എന്‍ക്രിപ്റ്റഡ് ചാറ്റിലൂടെ ആക്രമണപദ്ധതി; ലക്ഷ്യം ഇന്ത്യന്‍ സൈനിക ക്യാമ്പ്; മീററ്റില്‍ ഭീകരന്‍ അറസ്റ്റില്‍

സുപ്രീംകോടതിയെയും ഹൈക്കോടതിയെയും അപമാനിച്ചു; തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപം വിഷയത്തിൽ ജോസഫ് വിജയ് സർക്കാരിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം

 ജുഡീഷ്യറിയെയും ഹിന്ദു വിശ്വാസത്തെയും അപമാനിച്ചു; തിരുപ്പറൻകുണ്ഡ്രം ദീപത്തൂൺ വിഷയത്തിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വിഎച്ച്പി

സനാതന ധർമത്തെ ഇല്ലാതാക്കാൻ ഇൻഡി സഖ്യത്തിന്റെ ഗൂഢനീക്കം; ഭരണഘടന ഉയർത്തിപ്പിടിക്കുന്ന രാഹുൽ തിരുപ്പറൻകുണ്ഡ്രത്തെ കുറിച്ച് എന്ത് പറയുന്നു? ജോസഫ് വിജയ് സർക്കാരിനെതിരെ സുധാൻഷു ത്രിവേദി

സൈനിക താവളത്തിൽ ചാവേറാക്രമണത്തിന് പദ്ധതി? ജമ്മു കശ്മീർ ഭീകരവാദ കേസിൽ മീററ്റിൽ 22കാരൻ അറസ്റ്റിൽ, പാക് ബന്ധം അന്വേഷിച്ച് ഏജൻസികൾ

Latest News

നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരിവേട്ട; 5 കോടിയുടെ രണ്ടരക്കിലോ ചരസുമായി 25കാരന്‍ പിടിയില്‍

മഴ കനക്കും, ഇടിമിന്നലും കാറ്റും; ആലപ്പുഴയിലും കോട്ടയത്തും എറണാകുളത്തും ഓറഞ്ച് അലര്‍ട്ട്

ഛഠ് പൂജയിലെ സിന്ദൂരം അണിയുന്ന ആചാരത്തെ അധിക്ഷേം; യഷ് മഹേശ്വരിക്കെതിരെ കേസ്, മാപ്പിലും പ്രതിഷേധം കെട്ടടങ്ങുന്നില്ല

ആദ്യ മയക്കുവെടിയില്‍ ഫലമില്ല; പ്രതികൂല കാലാവസ്ഥയും തിരിച്ചടിയായി; ചക്കക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം നാളെ

ശബരിമല യുവതീപ്രവേശന കേസ്: ക്രിസ്മസിന് മുമ്പ് സുപ്രീം കോടതി വിധി? സൂചന നല്‍കി ജസ്റ്റിസ് ബി.വി. നാഗരത്ന

IFFI ഗോവയിൽ നിറഞ്ഞ സദസ്സിൽ ‘ഹാഫ്’; ഏഷ്യൻ പ്രീമിയറിന് ഗംഭീര വരവേൽപ്പ്, ആവേശമായി റെഡ് കാർപെറ്റ്

കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന് നേരെ ആക്രമണം; മുഖത്തിടിച്ച് കണ്ണിന് പരിക്ക്, കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയെന്നും പരാതി; പ്രതി പടിയില്‍

യുവരാജിന്റെ ഉപദേശം തേടി, ഒടുവില്‍ സ്വന്തം ശൈലിയില്‍ വിശ്വസിച്ചു; 53 പന്തില്‍ 204 റണ്‍സിന്റെ രഹസ്യം വെളിപ്പെടുത്തി വൈഭവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies