തിരഞ്ഞെടുപ്പിന് മുന്‍പേ 'രണ്ട് ആണ്‍കുട്ടികളും' തോറ്റു! അഖിലേഷിനെയും കോണ്‍ഗ്രസിനെയും പരിഹസിച്ച് യോഗി ആദിത്യനാഥ്
Wednesday, November 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

തിരഞ്ഞെടുപ്പിന് മുന്‍പേ ‘രണ്ട് ആണ്‍കുട്ടികളും’ തോറ്റു! അഖിലേഷിനെയും കോണ്‍ഗ്രസിനെയും പരിഹസിച്ച് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2026, 07:37 pm IST
Facebook
Twitter
WhatsAppTelegram

ലഖ്നൗ: 2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജന ചര്‍ച്ചകളില്‍ തട്ടിയും മുട്ടിയും മുന്നോട്ടുപോകുന്ന സമാജ്വാദി പാര്‍ട്ടിയെയും കോണ്‍ഗ്രസിനെയും പരിഹസിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പരാജയപ്പെടുന്ന പതിവ് ഇത്തവണ ഇരുപാര്‍ട്ടികളും തിരഞ്ഞെടുപ്പിന് മുന്‍പേ തുടങ്ങിയെന്നാണ് യോഗിയുടെ പരിഹാസം. ഇന്ത്യാ സഖ്യത്തിലെ കക്ഷികള്‍ക്കിടയില്‍ ഏകോപനമില്ലെന്നും പരസ്പരം മറികടന്ന് മുന്നേറാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എബിപി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് യോഗി ഇരു പാര്‍ട്ടികള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

ഉത്തര്‍പ്രദേശ് രാഷ്‌ട്രീയത്തില്‍ ‘രണ്ട് ആണ്‍കുട്ടികള്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അഖിലേഷ് യാദവും കോണ്‍ഗ്രസ് നേതാക്കളും ഇത്തവണ ഒരുമിച്ച് എന്തെങ്കിലും നേട്ടമുണ്ടാക്കുമോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘മുന്‍പ് തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷമായിരുന്നു ഇവര്‍ പരാജയപ്പെട്ടിരുന്നത്. ഇത്തവണ തിരഞ്ഞെടുപ്പിന് മുന്‍പുതന്നെ പരാജയം ഏറ്റുവാങ്ങിക്കഴിഞ്ഞു,’ യോഗി പറഞ്ഞു. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് താല്‍പര്യങ്ങള്‍ക്കനുസരിച്ച് സഖ്യമുണ്ടാക്കാനും പങ്കാളികളെ മാറ്റാനും സഖ്യത്തില്‍നിന്ന് പിന്മാറാനുമെല്ലാം അവകാശമുണ്ടെന്ന് യോഗി ചൂണ്ടിക്കാട്ടി. എന്നാല്‍ സഖ്യത്തിന് ചില ഉത്തരവാദിത്വങ്ങളും നിയമങ്ങളും പൊതുവായ നിലപാടുകളും പരസ്പര ബഹുമാനവും ആവശ്യമാണ്.

സമാജ്വാദി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും ഒരേ പ്രത്യയശാസ്ത്രമാണോ സഖ്യത്തില്‍ ഒരേ ധാരണയാണോ ഉള്ളതെന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തി. സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടരുന്നതിനിടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് സഖ്യകക്ഷിയോടുള്ള അവഹേളനമാണെന്നും യോഗി പറഞ്ഞു. ഒരു വശത്ത് ചര്‍ച്ചകളും യോഗങ്ങളും നടക്കുമ്പോള്‍ മറുവശത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതില്‍പ്പരം അപമാനം എന്താണെന്നും അദ്ദേഹം ചോദിച്ചു. സമാജ്വാദി പാര്‍ട്ടി കോണ്‍ഗ്രസുമായി ആലോചിക്കാതെയാണോ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതെന്ന ചോദ്യത്തിന് പരിഹാസരൂപത്തിലായിരുന്നു യോഗിയുടെ മറുപടി. ‘ചിലപ്പോള്‍ ഒരാള്‍ക്ക് മുറിക്കുള്ളില്‍വെച്ച് അടി കിട്ടും. എന്നാല്‍ പുറത്തുവന്നാല്‍ മറ്റേയാള്‍ തന്നെ മാലയിട്ട് സ്വീകരിച്ചെന്നാണ് അയാള്‍ പറയുക.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇവരുടെ അവസ്ഥ അതാണ്,’ യോഗി പറഞ്ഞു. ‘സവാളയും തിന്നു, ചെരുപ്പടിയും കൊണ്ടു’ എന്നര്‍ഥം വരുന്ന ഹിന്ദി പ്രയോഗവും അദ്ദേഹം ഉപയോഗിച്ചു. പരസ്പരം മറികടന്ന് തോല്‍പ്പിക്കാനുള്ള കളിയിലാണ് ഇരുപാര്‍ട്ടികളുമെന്നും അവരുടെ നിഷേധാത്മക രാഷ്‌ട്രീയ സമീപനമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും യോഗി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനെ പ്രത്യേകമായി വിമര്‍ശിച്ച യോഗി, രാജ്യത്തെ ഏറ്റവും പഴക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടി ഈ നിലയിലേക്ക് അധഃപതിച്ചത് നിര്‍ഭാഗ്യകരമാണെന്നും പറഞ്ഞു. വോട്ടര്‍മാര്‍ തുടര്‍ച്ചയായി തള്ളിക്കളഞ്ഞിട്ടും ഇരുപാര്‍ട്ടികളും അവരുടെ രാഷ്‌ട്രീയ സമീപനത്തില്‍ മാറ്റം വരുത്തുന്നില്ലെന്നും യോഗി ആരോപിച്ചു.

Tags: Akhilesh YadavSP Congress AllianceUP Elections 2027Yogi Adityanath
Share
Tweet
SendShare

More News from this section

ഛഠ് പൂജയിലെ സിന്ദൂരം അണിയുന്ന ആചാരത്തെ അധിക്ഷേം; യഷ് മഹേശ്വരിക്കെതിരെ കേസ്, മാപ്പിലും പ്രതിഷേധം കെട്ടടങ്ങുന്നില്ല

ഇന്‍സ്റ്റഗ്രാമിലൂടെ റിക്രൂട്ട്‌മെന്റ്, എന്‍ക്രിപ്റ്റഡ് ചാറ്റിലൂടെ ആക്രമണപദ്ധതി; ലക്ഷ്യം ഇന്ത്യന്‍ സൈനിക ക്യാമ്പ്; മീററ്റില്‍ ഭീകരന്‍ അറസ്റ്റില്‍

സുപ്രീംകോടതിയെയും ഹൈക്കോടതിയെയും അപമാനിച്ചു; തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപം വിഷയത്തിൽ ജോസഫ് വിജയ് സർക്കാരിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം

 ജുഡീഷ്യറിയെയും ഹിന്ദു വിശ്വാസത്തെയും അപമാനിച്ചു; തിരുപ്പറൻകുണ്ഡ്രം ദീപത്തൂൺ വിഷയത്തിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വിഎച്ച്പി

സനാതന ധർമത്തെ ഇല്ലാതാക്കാൻ ഇൻഡി സഖ്യത്തിന്റെ ഗൂഢനീക്കം; ഭരണഘടന ഉയർത്തിപ്പിടിക്കുന്ന രാഹുൽ തിരുപ്പറൻകുണ്ഡ്രത്തെ കുറിച്ച് എന്ത് പറയുന്നു? ജോസഫ് വിജയ് സർക്കാരിനെതിരെ സുധാൻഷു ത്രിവേദി

സൈനിക താവളത്തിൽ ചാവേറാക്രമണത്തിന് പദ്ധതി? ജമ്മു കശ്മീർ ഭീകരവാദ കേസിൽ മീററ്റിൽ 22കാരൻ അറസ്റ്റിൽ, പാക് ബന്ധം അന്വേഷിച്ച് ഏജൻസികൾ

Latest News

നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരിവേട്ട; 5 കോടിയുടെ രണ്ടരക്കിലോ ചരസുമായി 25കാരന്‍ പിടിയില്‍

മഴ കനക്കും, ഇടിമിന്നലും കാറ്റും; ആലപ്പുഴയിലും കോട്ടയത്തും എറണാകുളത്തും ഓറഞ്ച് അലര്‍ട്ട്

തിരഞ്ഞെടുപ്പിന് മുന്‍പേ ‘രണ്ട് ആണ്‍കുട്ടികളും’ തോറ്റു! അഖിലേഷിനെയും കോണ്‍ഗ്രസിനെയും പരിഹസിച്ച് യോഗി ആദിത്യനാഥ്

ആദ്യ മയക്കുവെടിയില്‍ ഫലമില്ല; പ്രതികൂല കാലാവസ്ഥയും തിരിച്ചടിയായി; ചക്കക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം നാളെ

ശബരിമല യുവതീപ്രവേശന കേസ്: ക്രിസ്മസിന് മുമ്പ് സുപ്രീം കോടതി വിധി? സൂചന നല്‍കി ജസ്റ്റിസ് ബി.വി. നാഗരത്ന

IFFI ഗോവയിൽ നിറഞ്ഞ സദസ്സിൽ ‘ഹാഫ്’; ഏഷ്യൻ പ്രീമിയറിന് ഗംഭീര വരവേൽപ്പ്, ആവേശമായി റെഡ് കാർപെറ്റ്

കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന് നേരെ ആക്രമണം; മുഖത്തിടിച്ച് കണ്ണിന് പരിക്ക്, കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയെന്നും പരാതി; പ്രതി പടിയില്‍

യുവരാജിന്റെ ഉപദേശം തേടി, ഒടുവില്‍ സ്വന്തം ശൈലിയില്‍ വിശ്വസിച്ചു; 53 പന്തില്‍ 204 റണ്‍സിന്റെ രഹസ്യം വെളിപ്പെടുത്തി വൈഭവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies