ശബരിമല യുവതീപ്രവേശന കേസ്: ക്രിസ്മസിന് മുമ്പ് സുപ്രീം കോടതി വിധി? സൂചന നല്‍കി ജസ്റ്റിസ് ബി.വി. നാഗരത്ന
Wednesday, November 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News Keralam

ശബരിമല യുവതീപ്രവേശന കേസ്: ക്രിസ്മസിന് മുമ്പ് സുപ്രീം കോടതി വിധി? സൂചന നല്‍കി ജസ്റ്റിസ് ബി.വി. നാഗരത്ന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2026, 05:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രധാന കേസില്‍ സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ക്രിസ്മസ് അവധിക്ക് മുമ്പ് ഉണ്ടായേക്കുമെന്ന് സൂചന. ജസ്റ്റിസ് ബി.വി. നാഗരത്നയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ക്നാനായ കത്തോലിക്കാ സമുദായത്തിലെ സ്വവംശ വിവാഹരീതി പാലിക്കാത്തവരെ സമുദായത്തില്‍നിന്ന് പുറത്താക്കുന്ന നടപടിക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു പരാമര്‍ശം. ശബരിമല യുവതീപ്രവേശന കേസില്‍ വിധി പറയാന്‍ നിയോഗിക്കപ്പെട്ട ഒമ്പതംഗ ബെഞ്ചിലെ അംഗമാണ് ജസ്റ്റിസ് നാഗരത്ന. ക്രിസ്മസ് അവധിക്ക് മുമ്പ് വിധി ഉണ്ടായേക്കുമെന്ന സൂചന പുറത്തുവന്നതോടെ ഏറെക്കാലമായി കാത്തിരിക്കുന്ന കേസില്‍ നിര്‍ണായക തീരുമാനം ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് 16 ദിവസം നീണ്ട വാദം കേള്‍ക്കലിനുശേഷം 2026 മേയ് 14-നാണ് കേസ് വിധി പറയാനായി മാറ്റിയത്. മതസ്വാതന്ത്ര്യം, മതവിഭാഗങ്ങളുടെ അവകാശങ്ങള്‍, മതപരമായ ആചാരങ്ങളില്‍ കോടതികള്‍ക്ക് ഇടപെടാവുന്ന പരിധി തുടങ്ങി ഏഴ് ഭരണഘടനാ വിഷയങ്ങളാണ് ബെഞ്ച് പരിശോധിച്ചത്. ഭരണഘടനയുടെ 14, 25, 26 അനുച്ഛേദങ്ങളുടെ വ്യാഖ്യാനം, മതപരമായ അനിവാര്യ ആചാരങ്ങള്‍ എന്ന സിദ്ധാന്തത്തിന്റെ പ്രസക്തി, മതാചാരങ്ങളില്‍ ജുഡീഷ്യല്‍ പരിശോധനയുടെ പരിധി തുടങ്ങിയവയും പരിഗണനയിലുണ്ട്.

ശബരിമല കേസില്‍ വിധിന്യായം തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ജസ്റ്റിസ് ബി.വി. നാഗരത്നയാണ് ആദ്യം വിധി എഴുതിത്തുടങ്ങിയതെന്നായിരുന്നു വിവരം. എന്നാല്‍ അവരുടെ നിലപാട് ഭൂരിപക്ഷ വിധിയുടെ ഭാഗമാകുമോ അതോ പ്രത്യേക വിധിന്യായമായി പുറത്തുവരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍ക്കും സ്വന്തം നിലപാടുകള്‍ പ്രത്യേകമായി രേഖപ്പെടുത്താം. വാദം കേള്‍ക്കുന്ന ഘട്ടത്തില്‍ മതപരമായ വിഷയങ്ങളില്‍ കോടതിയുടെ ഇടപെടല്‍ എത്രത്തോളമാകാമെന്നതിനെക്കുറിച്ച് ജസ്റ്റിസ് നാഗരത്ന നിരവധി നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മതവും ഭാരതീയ സമൂഹവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയ അവര്‍, മതാചാരങ്ങളെ ചോദ്യംചെയ്യുന്ന ഹര്‍ജികള്‍ വ്യാപകമായി കോടതികളിലെത്തുന്നതിലുള്ള ആശങ്കയും പ്രകടിപ്പിച്ചിരുന്നു. ഹിന്ദുമതത്തിലെ ഏത് വിഭാഗത്തില്‍പ്പെട്ട ക്ഷേത്രത്തിലും ഒരു ഹിന്ദുവിന് പ്രവേശിക്കാമെന്ന നിരീക്ഷണവും വാദത്തിനിടെ ജസ്റ്റിസ് നാഗരത്ന മുന്നോട്ടുവച്ചിരുന്നു. ആചാരാനുഷ്ഠാനങ്ങള്‍, വ്യക്തിയുടെ അന്തസ്സ്, ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളും വാദത്തില്‍ വിശദമായി ചര്‍ച്ചയായി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 2027 ഫെബ്രുവരി 9-ന് വിരമിക്കാനിരിക്കെയാണ് കേസില്‍ വിധി പ്രതീക്ഷിക്കുന്നത്. ക്രിസ്മസ് അവധിക്ക് മുമ്പ് വിധി ഉണ്ടായേക്കുമെന്ന പുതിയ സൂചന ശബരിമല കേസിന്റെ തുടര്‍നടപടികള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്.

Tags: Sabarimala Women Entry CaseSupreme Court VerdictJustice BV NagarathnaSabarimala Case 2026Nine Judge Constitution Bench
Share
Tweet
SendShare

More News from this section

നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരിവേട്ട; 5 കോടിയുടെ രണ്ടരക്കിലോ ചരസുമായി 25കാരന്‍ പിടിയില്‍

മഴ കനക്കും, ഇടിമിന്നലും കാറ്റും; ആലപ്പുഴയിലും കോട്ടയത്തും എറണാകുളത്തും ഓറഞ്ച് അലര്‍ട്ട്

ആദ്യ മയക്കുവെടിയില്‍ ഫലമില്ല; പ്രതികൂല കാലാവസ്ഥയും തിരിച്ചടിയായി; ചക്കക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം നാളെ

കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന് നേരെ ആക്രമണം; മുഖത്തിടിച്ച് കണ്ണിന് പരിക്ക്, കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയെന്നും പരാതി; പ്രതി പടിയില്‍

റാസൽഖൈമ ബസ് അപകടം; മരിച്ച മൂന്ന് മലയാളികളെയും തിരിച്ചറിഞ്ഞു; മരിച്ചത് കാസർകോട്, കണ്ണൂർ സ്വദേശികൾ

പഞ്ചാബിലെ കിർക്കി ഫാക്ടറിയിൽ നിർമിച്ച 11 വെടിയുണ്ടകൾ; പിച്ചളപ്പിടിയുള്ള തോക്കിന് ലൈസൻസില്ല; കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസ്

Latest News

തിരഞ്ഞെടുപ്പിന് മുന്‍പേ ‘രണ്ട് ആണ്‍കുട്ടികളും’ തോറ്റു! അഖിലേഷിനെയും കോണ്‍ഗ്രസിനെയും പരിഹസിച്ച് യോഗി ആദിത്യനാഥ്

ഛഠ് പൂജയിലെ സിന്ദൂരം അണിയുന്ന ആചാരത്തെ അധിക്ഷേം; യഷ് മഹേശ്വരിക്കെതിരെ കേസ്, മാപ്പിലും പ്രതിഷേധം കെട്ടടങ്ങുന്നില്ല

ശബരിമല യുവതീപ്രവേശന കേസ്: ക്രിസ്മസിന് മുമ്പ് സുപ്രീം കോടതി വിധി? സൂചന നല്‍കി ജസ്റ്റിസ് ബി.വി. നാഗരത്ന

ഇന്‍സ്റ്റഗ്രാമിലൂടെ റിക്രൂട്ട്‌മെന്റ്, എന്‍ക്രിപ്റ്റഡ് ചാറ്റിലൂടെ ആക്രമണപദ്ധതി; ലക്ഷ്യം ഇന്ത്യന്‍ സൈനിക ക്യാമ്പ്; മീററ്റില്‍ ഭീകരന്‍ അറസ്റ്റില്‍

IFFI ഗോവയിൽ നിറഞ്ഞ സദസ്സിൽ ‘ഹാഫ്’; ഏഷ്യൻ പ്രീമിയറിന് ഗംഭീര വരവേൽപ്പ്, ആവേശമായി റെഡ് കാർപെറ്റ്

യുവരാജിന്റെ ഉപദേശം തേടി, ഒടുവില്‍ സ്വന്തം ശൈലിയില്‍ വിശ്വസിച്ചു; 53 പന്തില്‍ 204 റണ്‍സിന്റെ രഹസ്യം വെളിപ്പെടുത്തി വൈഭവ്

‘കോവിഡ് കാലം കഴിഞ്ഞിട്ടും വിലക്ക് എന്തിന്?’ ഗില്ലിന്റെ ചോദ്യത്തിന് ഐസിസിയുടെ മറുപടി; തുപ്പല്‍ ഉപയോഗിക്കാന്‍ അനുമതിയില്ല

സെവാഗിന്റെ മകന്‍ ആര്യവീര്‍ ഐപിഎല്‍ ലേലത്തില്‍; അടിസ്ഥാനവില 30 ലക്ഷം, ദ്രാവിഡിന്റെ മകന്‍ ഇല്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies