ശബരിമലയില്‍ തീര്‍ഥാടകരുടെ വരവില്‍ കുറവ്; കാരണം തേടി ഇരുട്ടില്‍ത്തപ്പി ദേവസ്വം ബോര്‍ഡ്, അന്വേഷണത്തിലും തുമ്പില്ല
Thursday, November 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News Keralam

ശബരിമലയില്‍ തീര്‍ഥാടകരുടെ വരവില്‍ കുറവ്; കാരണം തേടി ഇരുട്ടില്‍ത്തപ്പി ദേവസ്വം ബോര്‍ഡ്, അന്വേഷണത്തിലും തുമ്പില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2026, 07:22 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ശബരിമലയില്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ തീര്‍ഥാടകരുടെ തിരക്കില്ലാത്തതിന്റെ കാരണം കണ്ടെത്താനാകാതെ ദേവസ്വം ബോര്‍ഡ്. വിവിധ അന്വേഷണ ഏജന്‍സികള്‍ പരിശോധന നടത്തിയിട്ടും തീര്‍ഥാടകരുടെ വരവില്‍ കുറവുണ്ടാകുന്നതിന് പിന്നിലെ യഥാര്‍ഥ കാരണം വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങളും അധികൃതര്‍ പരിശോധിച്ചുവരികയാണ്.

പൊലീസ്, വിജിലന്‍സ്, ദേവസ്വം വിജിലന്‍സ്, സൈബര്‍ പൊലീസ് തുടങ്ങിയ വിഭാഗങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും നിര്‍ണായക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. വെര്‍ച്വല്‍ ക്യൂ ബുക്കിങ് സംവിധാനത്തില്‍ ദേവസ്വം ബോര്‍ഡിനെ സഹായിക്കുന്ന ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ (ടിസിഎസ്) നിന്നും പമ്പ പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

ഇന്നലെ പമ്പ വഴി 59,601 തീര്‍ഥാടകരാണ് ദര്‍ശനത്തിനെത്തിയത്. ഇതില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് എത്തിയവര്‍ ഏകദേശം 47,000 പേരാണ്. അതേസമയം, ദര്‍ശനത്തിനായി ബുക്ക് ചെയ്തിട്ടും എത്താതിരുന്നവരുടെ എണ്ണം 23,000 ആണെന്നാണ് കണക്ക്. ഇത്രയധികം പേര്‍ ബുക്കിങ് നടത്തിയിട്ടും ദര്‍ശനത്തിനെത്താത്തതും അന്വേഷണ പരിധിയിലുണ്ട്.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നേരത്തെ ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് കൂട്ടത്തോടെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് നടന്നതായി കണ്ടെത്തിയിരുന്നു. സമാനമായ രീതിയില്‍ കേരളത്തിലും കൂട്ടബുക്കിങ് നടന്നിട്ടുണ്ടോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങള്‍ കൂടി പരിശോധിച്ചുവരികയാണ് അധികൃതര്‍.

Tags: Devaswom BoardSabarimala NewsSabarimala Pilgrimagesabarimala virtual queue
Share
Tweet
SendShare

More News from this section

കുടിവെള്ളം ചോദിച്ചെത്തി വയോധികയെ കെട്ടിയിട്ടു; പട്ടിമറ്റത്ത് സ്വർണാഭരണങ്ങൾ കവർന്നു

ശബരിമലയിൽ കനത്ത മഴ; സന്നിധാനം, പമ്പ, നിലയ്‌ക്കൽ മേഖലകളിൽ മഴ മുന്നറിയിപ്പ് ശക്തമാക്കി

2029ന് മുമ്പ് ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കും; നിർണായക പ്രഖ്യാപനവുമായി അമിത് ഷാ

ടി. പത്മനാഭൻ അഭിനവ അശ്വത്ഥാമാവ്,രാഷ്‌ട്രീയവിധേയത്വം മറയില്ലാതെ പ്രകടിപ്പിക്കുന്നു: രൂക്ഷവിമർശനവുമായി അഡ്വ. ബി. ഗോപാലകൃഷ്ണൻ

സ്വർണം അരിക്കാൻ പുഴയിലിറങ്ങി; നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം

കോവളം സ്പാ പീഡനക്കേസ്; തമിഴ്‌നാട് സ്വദേശിയായ 14-ാം പ്രതി അറസ്റ്റിൽ, വരും ദിവസങ്ങളിലും അറസ്റ്റുണ്ടായേക്കും

Latest News

നവംബർ 30 മുതൽ ഡിസംബർ 3 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം; മണ്ഡല പുനർനിർണയ ബിൽ പ്രധാന അജണ്ട

പഞ്ചസാരയും ഉപ്പും കൊഴുപ്പും കൂടിയ ഭക്ഷണപ്പൊതികളിൽ മുന്നറിയിപ്പ് നിർബന്ധം; സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്

അമിതാഭ് ബച്ചന്റെ വസതിക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി; ഇ-മെയിൽ സന്ദേശത്തിൽ നിരവധി കേന്ദ്രങ്ങൾ; മുംബൈയിൽ അതീവ ജാഗ്രത

ദേശാഭിമാനിക്കെതിരായ പരാതി; ജയിലുകളിൽ രാഷ്‌ട്രീയ പാർട്ടികളുടെ പത്രങ്ങൾക്കും മാസികകൾക്കും വിലക്ക്

ശബരിമല തീർത്ഥാടകരുടെ വാൻ മറിഞ്ഞു; കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്ക്

പിടിതരാതെ ചക്കക്കൊമ്പൻ; രണ്ടാം ദിവസത്തെ ദൗത്യവും പരാജയപ്പെട്ടു, തുടർനടപടികൾ കളക്ടറുമായി ആലോചിച്ച ശേഷം

ഭരണഘടനയെ അട്ടിമറിക്കാൻ പലവട്ടം ശ്രമിച്ചത് കോൺഗ്രസ്; രാജീവ് ചന്ദ്രശേഖർ

ശരദ് പവാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies