സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ഗുണനിലവാരം ആര് ഉറപ്പാക്കും? പരിശോധനാ സംവിധാനമില്ലാതെ കേരളം; പരിശോധിക്കാന്‍ രണ്ട് സര്‍ക്കാര്‍ ലാബുകള്‍ മാത്രം!
Thursday, November 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News Keralam

സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ഗുണനിലവാരം ആര് ഉറപ്പാക്കും? പരിശോധനാ സംവിധാനമില്ലാതെ കേരളം; പരിശോധിക്കാന്‍ രണ്ട് സര്‍ക്കാര്‍ ലാബുകള്‍ മാത്രം!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2026, 03:03 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വിപണിയില്‍ വ്യാപകമാകുമ്പോഴും ഇവയുടെ പരിശോധനയ്‌ക്ക് ആവശ്യമായ സംവിധാനങ്ങളൊരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട്. കേരളത്തില്‍ കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ നിലവിലുള്ളത് രണ്ട് സര്‍ക്കാര്‍ ലാബുകള്‍ മാത്രം. തിരുവനന്തപുരത്തും എറണാകുളത്തുമാണ് ഈ ലാബുകള്‍ പ്രവര്‍ത്തിക്കുന്നത്. ആവശ്യത്തിന് പരിശോധനാ സൗകര്യങ്ങളില്ലാത്തത് നിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ വിപണനം തടയുന്നതിന് വലിയ വെല്ലുവിളിയാകുകയാണ്. മലബാര്‍ മേഖലയിലാണ് സ്ഥിതി കൂടുതല്‍ ഗുരുതരം. പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ഗുണനിലവാര പരിശോധനയ്‌ക്ക് മതിയായ സര്‍ക്കാര്‍ സംവിധാനങ്ങളില്ല.

തൃശൂരിലും കോന്നിയിലും മരുന്ന് പരിശോധനയ്‌ക്കായി ലാബുകളുണ്ടെങ്കിലും സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളുടെ പരിശോധന ഇവിടെ നടക്കുന്നില്ല. ഇതോടെ വടക്കന്‍ കേരളത്തിലെ പരിശോധനാ സംവിധാനങ്ങള്‍ പരിമിതപ്പെടുകയാണ്. സ്വകാര്യ ലാബുകളെ ആശ്രയിക്കുക മാത്രമാണ് നിലവില്‍ പലര്‍ക്കും മുന്നിലുള്ള വഴി. എന്നാല്‍ സ്വകാര്യ ലാബുകളിലെ പരിശോധനയ്‌ക്ക് വലിയ തുക ചെലവാകുന്നതിനാല്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ പലരും തയ്യാറാകുന്നില്ല. കണ്ണൂര്‍ പള്ളിക്കുന്നില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ലബോറട്ടറി അനുവദിച്ചിട്ടുണ്ടെങ്കിലും നിര്‍മാണം ഇഴയുകയാണ്. ഇതും പരിശോധനാ സംവിധാനങ്ങള്‍ വിപുലീകരിക്കുന്നതിന് തടസ്സമാകുന്നു. പരിശോധനാ സംവിധാനങ്ങളുടെ കുറവിനൊപ്പം ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. മരുന്നുകളുടെയും സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെയും ഗുണനിലവാരം ഉറപ്പാക്കുന്നതില്‍ നിര്‍ണായക ചുമതലയുള്ള ഡ്രഗ് അനലിസ്റ്റുമാരുടെ നിയമനവും അനിശ്ചിതത്വത്തിലാണ്.

പിഎസ്സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമന നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പരാതി. നിയമനം വൈകുന്നതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ പ്രതിഷേധവും ശക്തമാണ്. നിലവിലുള്ള സര്‍ക്കാര്‍ ലാബുകളില്‍ ആധുനിക പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന ആവശ്യവും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. വിപണിയില്‍ ലഭിക്കുന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കേണ്ടത് ഉപഭോക്താക്കളുടെ ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമാണ്. എന്നാല്‍ ലാബുകളുടെ അപര്യാപ്തതയും ജീവനക്കാരുടെ കുറവും പരിഹരിക്കുന്നതില്‍ നടപടികള്‍ വൈകുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. പരിശോധനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും ഒഴിവുകള്‍ നികത്താനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാകുന്നു.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.
Tags: Kerala health departmentCosmetic Products KeralaDrug Testing LabsDrug Analyst Recruitment
Share
Tweet
SendShare

More News from this section

കുടിവെള്ളം ചോദിച്ചെത്തി വയോധികയെ കെട്ടിയിട്ടു; പട്ടിമറ്റത്ത് സ്വർണാഭരണങ്ങൾ കവർന്നു

ശബരിമലയിൽ കനത്ത മഴ; സന്നിധാനം, പമ്പ, നിലയ്‌ക്കൽ മേഖലകളിൽ മഴ മുന്നറിയിപ്പ് ശക്തമാക്കി

2029ന് മുമ്പ് ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കും; നിർണായക പ്രഖ്യാപനവുമായി അമിത് ഷാ

ടി. പത്മനാഭൻ അഭിനവ അശ്വത്ഥാമാവ്,രാഷ്‌ട്രീയവിധേയത്വം മറയില്ലാതെ പ്രകടിപ്പിക്കുന്നു: രൂക്ഷവിമർശനവുമായി അഡ്വ. ബി. ഗോപാലകൃഷ്ണൻ

സ്വർണം അരിക്കാൻ പുഴയിലിറങ്ങി; നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം

കോവളം സ്പാ പീഡനക്കേസ്; തമിഴ്‌നാട് സ്വദേശിയായ 14-ാം പ്രതി അറസ്റ്റിൽ, വരും ദിവസങ്ങളിലും അറസ്റ്റുണ്ടായേക്കും

Latest News

നവംബർ 30 മുതൽ ഡിസംബർ 3 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം; മണ്ഡല പുനർനിർണയ ബിൽ പ്രധാന അജണ്ട

പഞ്ചസാരയും ഉപ്പും കൊഴുപ്പും കൂടിയ ഭക്ഷണപ്പൊതികളിൽ മുന്നറിയിപ്പ് നിർബന്ധം; സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്

അമിതാഭ് ബച്ചന്റെ വസതിക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി; ഇ-മെയിൽ സന്ദേശത്തിൽ നിരവധി കേന്ദ്രങ്ങൾ; മുംബൈയിൽ അതീവ ജാഗ്രത

ദേശാഭിമാനിക്കെതിരായ പരാതി; ജയിലുകളിൽ രാഷ്‌ട്രീയ പാർട്ടികളുടെ പത്രങ്ങൾക്കും മാസികകൾക്കും വിലക്ക്

ശബരിമല തീർത്ഥാടകരുടെ വാൻ മറിഞ്ഞു; കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്ക്

പിടിതരാതെ ചക്കക്കൊമ്പൻ; രണ്ടാം ദിവസത്തെ ദൗത്യവും പരാജയപ്പെട്ടു, തുടർനടപടികൾ കളക്ടറുമായി ആലോചിച്ച ശേഷം

ഭരണഘടനയെ അട്ടിമറിക്കാൻ പലവട്ടം ശ്രമിച്ചത് കോൺഗ്രസ്; രാജീവ് ചന്ദ്രശേഖർ

ശരദ് പവാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies