13-ാം വയസിൽ രജനികാന്തിന്റെ കൊച്ചുമകനായി സിനിമയിൽ; ഇപ്പോൾ സ്വന്തമായി സോഫ്റ്റ്‌വെയർ കമ്പനി! വീഡിയോ കോളിലെ തമാശയിൽ നിന്ന് പിറന്ന സംരംഭം; റിത്വിക് ജ്യോതി രാജിന്റെ വേറിട്ട യാത്ര
Thursday, November 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home Entertainment

13-ാം വയസിൽ രജനികാന്തിന്റെ കൊച്ചുമകനായി സിനിമയിൽ; ഇപ്പോൾ സ്വന്തമായി സോഫ്റ്റ്‌വെയർ കമ്പനി! വീഡിയോ കോളിലെ തമാശയിൽ നിന്ന് പിറന്ന സംരംഭം; റിത്വിക് ജ്യോതി രാജിന്റെ വേറിട്ട യാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2026, 04:53 pm IST
Facebook
Twitter
WhatsAppTelegram

കോയമ്പത്തൂർ: സൂപ്പർസ്റ്റാർ രജനികാന്തിന്റെ കൊച്ചുമകനായി വെള്ളിത്തിരയിൽ തിളങ്ങിയ ബാലതാരം റിത്വിക് ജ്യോതി രാജ് ഇപ്പോൾ പുതിയൊരു വേഷത്തിൽ. അഭിനയത്തിൽ മാത്രമല്ല, സാങ്കേതികവിദ്യയിലും സംരംഭകത്വത്തിലും താൽപ്പര്യം തെളിയിച്ച് 13-ാം വയസിൽ സുഹൃത്തുക്കൾക്കൊപ്പം സോഫ്റ്റ്‌വെയർ സംരംഭത്തിന് തുടക്കമിട്ടിരിക്കുകയാണ് ഈ മിടുക്കൻ.

2023ൽ പുറത്തിറങ്ങിയ രജനികാന്ത് ചിത്രം ‘ജയിലറി’ൽ മുത്തുവേൽ പാണ്ഡ്യന്റെ കൊച്ചുമകനായാണ് റിത്വിക് ശ്രദ്ധ നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ജയിലർ 2’വിലും താരം ഇതേ വേഷത്തിൽ തിരിച്ചെത്തി. സിനിമയിലൂടെ ശ്രദ്ധ നേടിയ റിത്വിക് ഇപ്പോൾ കോഡിങ്, റോബോട്ടിക്സ്, ബിസിനസ് എന്നീ മേഖലകളിലെ താൽപ്പര്യത്തിലൂടെയും വാർത്തകളിൽ ഇടംപിടിക്കുകയാണ്.

സുഹൃത്തുക്കളുമൊത്തുള്ള വീഡിയോ കോളുകൾക്കിടയിലാണ് സോഫ്റ്റ്‌വെയർ സംരംഭം എന്ന ആശയം മനസിൽ വന്നതെന്ന് അഭിമുഖത്തിൽ റിത്വിക് വെളിപ്പെടുത്തി. വീഡിയോ കോളുകൾക്കിടെ വെറുതെയിരിക്കുമ്പോൾ എന്തുകൊണ്ട് ഒരു വെബ്സൈറ്റ് നിർമിച്ചുകൂടാ എന്ന് സുഹൃത്തുക്കൾ ആലോചിച്ചു. കോഡിങ്ങിൽ ചെറിയ അറിവുണ്ടായിരുന്നതിനാൽ പരീക്ഷിച്ചുനോക്കാൻ തീരുമാനിക്കുകയായിരുന്നു.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പൈത്തൺ പ്രോഗ്രാമിങ് ഭാഷ അറിയാമെന്നും റിത്വിക് പറഞ്ഞു. റോബോട്ടുകൾ നിർമിക്കുന്നതിലും താൽപ്പര്യമുണ്ട്. സുഹൃത്തുക്കൾക്കൊപ്പം ആരംഭിച്ച വെബ്സൈറ്റിലൂടെ ഉൽപ്പന്നങ്ങൾ വിൽക്കാനും വിവിധ കോഴ്സുകൾ നൽകാനുമാണ് ലക്ഷ്യമിടുന്നത്. നിലവിൽ വെബ്സൈറ്റിന് സന്ദർശകർ കുറവാണെന്നും സംരംഭം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും താരം തുറന്നുപറഞ്ഞു. അഞ്ചുപേരാണ് കമ്പനിയുടെ പ്രധാന സംഘത്തിലുള്ളത്. ഇതിനു പുറമെ അഞ്ചുപേർ കൂടി സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.

യൂട്യൂബിൽ നിന്ന് വെള്ളിത്തിരയിലേക്ക്

കോയമ്പത്തൂർ സ്വദേശിയായ റിത്വിക് ‘റിതു റോക്ക്സ്’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ആദ്യം ശ്രദ്ധ നേടിയത്. ഒന്നിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുള്ള കോമഡി വീഡിയോകൾ പ്രേക്ഷകശ്രദ്ധ നേടി. പിന്നീട് ‘ഒ2’, ‘സർദാർ’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

എന്നാൽ രജനികാന്തിനൊപ്പം ‘ജയിലറി’ൽ അഭിനയിച്ചതോടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഒരേയൊരു രജനികാന്ത് ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നതുതന്നെ വലിയ കാര്യമാണെന്നും രണ്ടാം ഭാഗത്തിലും അവസരം ലഭിച്ചത് ഏറെ സന്തോഷം നൽകിയെന്നും റിത്വിക് പറഞ്ഞു.

കോമിക് ബുക്ക് എഴുത്തുകാരനാകണം

അഭിനയത്തിനും സാങ്കേതികവിദ്യയ്‌ക്കും പുറമെ എഴുത്തിലും കഥപറച്ചിലിലും റിത്വിക്കിന് താൽപ്പര്യമുണ്ട്. ഭാവിയിൽ ഒരു കോമിക് ബുക്ക് എഴുത്തുകാരനാകണമെന്നാണ് ആഗ്രഹം. സിനിമ, സാങ്കേതികവിദ്യ, എഴുത്ത് തുടങ്ങി വ്യത്യസ്ത മേഖലകളിൽ ഒരേസമയം ചുവടുവെക്കുകയാണ് ഈ 13-കാരൻ.

 

Tags: 13 year old entrepreneurJailer 2 actorRajinikanth Jailer child actorRithu Rocks YouTubeRithvik Jothi RajRithvik software startupyoung coder from Coimbatore
Share
Tweet
SendShare

More News from this section

IFFI ഗോവയിൽ നിറഞ്ഞ സദസ്സിൽ ‘ഹാഫ്’; ഏഷ്യൻ പ്രീമിയറിന് ഗംഭീര വരവേൽപ്പ്, ആവേശമായി റെഡ് കാർപെറ്റ്

‘കീമോതെറാപ്പി കഠിനമായിരുന്നു, പക്ഷേ ഞാൻ അതിലും കരുത്തുള്ളവളാണ്’; ക്യാൻസർ പോരാട്ടത്തിൽ നിർണായക ഘട്ടം പിന്നിട്ട് നടി ഉമ ശങ്കരി

സ്വപ്നം സത്യമോ? സൈജു കുറുപ്പ്–യോഗി ബാബു ചിത്രം ‘ഹരിവരാസനം’ ടീസർ പുറത്ത്; മകരവിളക്കിന് തിയേറ്ററുകളിലേക്ക്

ടി.എസ് ലൗലജൻ റിപ്പോർട്ടിങ് ഫോർ ഡ്യൂട്ടി ; മോഹൻലാലിന്റെ ‘അതിമനോഹര’ത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്

‘ഹനുമാൻ 2’ പ്രഖ്യാപിച്ച് പ്രൈംഷോ എന്റർടെയ്ൻമെന്റ്; നായകനായി വൈഷ്ണവ് തേജ്

‘ഗുരുവായൂർ അരങ്ങേറ്റം’ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്; ചിത്രം റിലീസ് ചെയ്യുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസ്

Latest News

നവംബർ 30 മുതൽ ഡിസംബർ 3 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം; മണ്ഡല പുനർനിർണയ ബിൽ പ്രധാന അജണ്ട

കുടിവെള്ളം ചോദിച്ചെത്തി വയോധികയെ കെട്ടിയിട്ടു; പട്ടിമറ്റത്ത് സ്വർണാഭരണങ്ങൾ കവർന്നു

ശബരിമലയിൽ കനത്ത മഴ; സന്നിധാനം, പമ്പ, നിലയ്‌ക്കൽ മേഖലകളിൽ മഴ മുന്നറിയിപ്പ് ശക്തമാക്കി

പഞ്ചസാരയും ഉപ്പും കൊഴുപ്പും കൂടിയ ഭക്ഷണപ്പൊതികളിൽ മുന്നറിയിപ്പ് നിർബന്ധം; സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്

ടി. പത്മനാഭൻ അഭിനവ അശ്വത്ഥാമാവ്,രാഷ്‌ട്രീയവിധേയത്വം മറയില്ലാതെ പ്രകടിപ്പിക്കുന്നു: രൂക്ഷവിമർശനവുമായി അഡ്വ. ബി. ഗോപാലകൃഷ്ണൻ

സ്വർണം അരിക്കാൻ പുഴയിലിറങ്ങി; നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം

കോവളം സ്പാ പീഡനക്കേസ്; തമിഴ്‌നാട് സ്വദേശിയായ 14-ാം പ്രതി അറസ്റ്റിൽ, വരും ദിവസങ്ങളിലും അറസ്റ്റുണ്ടായേക്കും

അമിതാഭ് ബച്ചന്റെ വസതിക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി; ഇ-മെയിൽ സന്ദേശത്തിൽ നിരവധി കേന്ദ്രങ്ങൾ; മുംബൈയിൽ അതീവ ജാഗ്രത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies