'കീമോതെറാപ്പി കഠിനമായിരുന്നു, പക്ഷേ ഞാൻ അതിലും കരുത്തുള്ളവളാണ്'; ക്യാൻസർ പോരാട്ടത്തിൽ നിർണായക ഘട്ടം പിന്നിട്ട് നടി ഉമ ശങ്കരി
Wednesday, November 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home Entertainment

‘കീമോതെറാപ്പി കഠിനമായിരുന്നു, പക്ഷേ ഞാൻ അതിലും കരുത്തുള്ളവളാണ്’; ക്യാൻസർ പോരാട്ടത്തിൽ നിർണായക ഘട്ടം പിന്നിട്ട് നടി ഉമ ശങ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2026, 11:21 am IST
Facebook
Twitter
WhatsAppTelegram

ക്യാൻസർ പോരാട്ടത്തിനിടെ ആശ്വാസവാർത്തയുമായി നടി ഉമാശങ്കരി. സ്തനാർബുദ ചികിത്സയുടെ ഭാഗമായി നടത്തിയ കീമോതെറാപ്പിയുടെ അവസാന ഘട്ടവും പൂർത്തിയാക്കി താരം. ചികിത്സയ്‌ക്കിടെ ആശുപത്രിയിൽനിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സന്തോഷവാർത്ത ആരാധകരെ അറിയിക്കുകയായിരുന്നു ഉമ. ‘കീമോതെറാപ്പി കഠിനമായിരുന്നു, പക്ഷേ ഞാൻ അതിലും കരുത്തുള്ളവളായിരുന്നു. അവസാന ഇൻഫ്യൂഷൻ, പുതിയ അധ്യായത്തിലേക്കുള്ള ആദ്യ ചുവട്’ എന്നായിരുന്നു താരത്തിന്റെ കുറിപ്പ്. വാർത്ത പുറത്തുവന്നതോടെ നിരവധി ആരാധകരും സഹപ്രവർത്തകരും ആശംസകളുമായി എത്തി.

നേരത്തെയും ചികിത്സാ വിശേഷങ്ങൾ ഉമ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.  ബുദ്ധിമുട്ടേറിയ ദിവസങ്ങളെ അതിജീവിക്കാനും ആരോഗ്യം മെച്ചപ്പെടുന്ന ഓരോ ഘട്ടവും ആഘോഷിക്കാനും പഠിക്കുകയാണെന്നും താരം വ്യക്തമാക്കിയിരുന്നു. കുടുംബത്തിന്റെ കരുതലും ആരാധകരുടെ സ്നേഹവും പിന്തുണയും വലിയ കരുത്താണെന്നും ഉമ അന്ന് കുറിച്ചു.

രോഗവിവരം പങ്കുവെച്ചത് ജൂണിൽ

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജൂൺ അവസാനത്തോടെയാണ് തനിക്ക്  സ്തനാർബുദം സ്ഥിരീകരിച്ച വിവരം ഉമ ശങ്കരി വെളിപ്പെടുത്തിയത്. ആദ്യം വലിയ ആഘാതമായിരുന്നുവെന്നും വിശ്വസിക്കാനും അംഗീകരിക്കാനും ഏറെ സമയമെടുത്തെന്നും താരം തുറന്നുപറഞ്ഞിരുന്നു. ‘എന്തുകൊണ്ട് എനിക്ക്? എന്തുകൊണ്ട് ഇപ്പോൾ? ഇനി എന്ത് സംഭവിക്കും?’ തുടങ്ങിയ നിരവധി ചോദ്യങ്ങൾ മനസിനെ അലട്ടിയെന്നും ഉമ കുറിച്ചിരുന്നു.

ഈ പ്രതിസന്ധി മറികടക്കാൻ കുടുംബം നൽകിയ പിന്തുണയെക്കുറിച്ചും താരം ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരുന്നു. ഭർത്താവിന്റെയും മകന്റെയും കരുത്താണ് തനിക്ക് വലിയ ആത്മവിശ്വാസം നൽകിയതെന്നും എല്ലാ ശക്തിയും ഉപയോഗിച്ച് രോഗത്തോട് പോരാടുമെന്നും ഉമ വ്യക്തമാക്കിയിരുന്നു.

 തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് ഉമ ശങ്കരി. 2000 മുതൽ 2007 വരെയുള്ള കാലയളവിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിൽ ‘വസന്തമാളിക’, ‘ഈ സ്നേഹതീരത്ത്’ തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്. 2006ൽ സോഫ്റ്റ്‌വെയർ എൻജിനീയറായ എച്ച്. ദുഷ്യന്തിനെ വിവാഹം ചെയ്തതോടെ അഭിനയത്തിൽനിന്ന് ചെറിയ ഇടവേളയെടുത്തു. പിന്നീട് ടെലിവിഷൻ രംഗത്തും സജീവമായി. 2022ൽ പുറത്തിറങ്ങിയ അജിത് കുമാർ ചിത്രം ‘വലിമൈ’യിലാണ് ഏറ്റവും ഒടുവിൽ ശ്രദ്ധേയമായ വേഷത്തിലെത്തിയത്.

 

Tags: Uma Shankari Breast CancerUma Shankari ChemotherapyActress Uma Shankari Health UpdateBreast Cancer RecoverySouth Indian ActressUma Shankari Cancer
Share
Tweet
SendShare

More News from this section

IFFI ഗോവയിൽ നിറഞ്ഞ സദസ്സിൽ ‘ഹാഫ്’; ഏഷ്യൻ പ്രീമിയറിന് ഗംഭീര വരവേൽപ്പ്, ആവേശമായി റെഡ് കാർപെറ്റ്

സ്വപ്നം സത്യമോ? സൈജു കുറുപ്പ്–യോഗി ബാബു ചിത്രം ‘ഹരിവരാസനം’ ടീസർ പുറത്ത്; മകരവിളക്കിന് തിയേറ്ററുകളിലേക്ക്

ടി.എസ് ലൗലജൻ റിപ്പോർട്ടിങ് ഫോർ ഡ്യൂട്ടി ; മോഹൻലാലിന്റെ ‘അതിമനോഹര’ത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്

‘ഹനുമാൻ 2’ പ്രഖ്യാപിച്ച് പ്രൈംഷോ എന്റർടെയ്ൻമെന്റ്; നായകനായി വൈഷ്ണവ് തേജ്

‘ഗുരുവായൂർ അരങ്ങേറ്റം’ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്; ചിത്രം റിലീസ് ചെയ്യുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസ്

വിനീത് ശ്രീനിവാസന്റെ ഫുൾ ഫാമിലി ഹൊറർ കോമഡി ‘ചടങ്ങ്’; അഭിജിത്ത് സൂര്യയുടെ ആദ്യ ചിത്രം ചിത്രീകരണം പൂർത്തിയായി

Latest News

നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരിവേട്ട; 5 കോടിയുടെ രണ്ടരക്കിലോ ചരസുമായി 25കാരന്‍ പിടിയില്‍

മഴ കനക്കും, ഇടിമിന്നലും കാറ്റും; ആലപ്പുഴയിലും കോട്ടയത്തും എറണാകുളത്തും ഓറഞ്ച് അലര്‍ട്ട്

തിരഞ്ഞെടുപ്പിന് മുന്‍പേ ‘രണ്ട് ആണ്‍കുട്ടികളും’ തോറ്റു! അഖിലേഷിനെയും കോണ്‍ഗ്രസിനെയും പരിഹസിച്ച് യോഗി ആദിത്യനാഥ്

ഛഠ് പൂജയിലെ സിന്ദൂരം അണിയുന്ന ആചാരത്തെ അധിക്ഷേം; യഷ് മഹേശ്വരിക്കെതിരെ കേസ്, മാപ്പിലും പ്രതിഷേധം കെട്ടടങ്ങുന്നില്ല

ആദ്യ മയക്കുവെടിയില്‍ ഫലമില്ല; പ്രതികൂല കാലാവസ്ഥയും തിരിച്ചടിയായി; ചക്കക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം നാളെ

ശബരിമല യുവതീപ്രവേശന കേസ്: ക്രിസ്മസിന് മുമ്പ് സുപ്രീം കോടതി വിധി? സൂചന നല്‍കി ജസ്റ്റിസ് ബി.വി. നാഗരത്ന

ഇന്‍സ്റ്റഗ്രാമിലൂടെ റിക്രൂട്ട്‌മെന്റ്, എന്‍ക്രിപ്റ്റഡ് ചാറ്റിലൂടെ ആക്രമണപദ്ധതി; ലക്ഷ്യം ഇന്ത്യന്‍ സൈനിക ക്യാമ്പ്; മീററ്റില്‍ ഭീകരന്‍ അറസ്റ്റില്‍

കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന് നേരെ ആക്രമണം; മുഖത്തിടിച്ച് കണ്ണിന് പരിക്ക്, കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയെന്നും പരാതി; പ്രതി പടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies