MovieEntertainment

‘എന്ന് നിന്‍റെ മൊയ്തീന്‍’ രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്നും പിന്‍വലിച്ചു

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രദര്‍ശനത്തില്‍ നിന്നും ‘എന്ന് നിന്‍റെ മൊയ്തീന്‍’ പിന്‍വലിച്ചു. ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കാനൊരുങ്ങിയത്. എന്നാല്‍ മത്സര വിഭാഗത്തില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന സംവിധായകന്റെ നിലപാടിലാണ് ചിത്രം അധികൃതര്‍ക്ക് പിന്‍വലിക്കേണ്ടി വന്നത്.

മത്സര വിഭാഗത്തിലേക്കെന്നു പറഞ്ഞാണ് ചിത്രം മേളയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ആ വിഭാഗത്തില്‍ പരിഗണിക്കാതെ മറ്റൊരു വിഭാഗത്തിലേക്ക് എടുക്കുകയായിരുന്നുവെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ ആര്‍.എസ്.വിമല്‍ പറഞ്ഞു. ചലച്ചിത്ര അക്കാദമി ഏകപക്ഷീയമായി എടുത്ത തീരുമാനം അംഗീകരിക്കാനാവില്ലെന്നും വിമല്‍ വ്യക്തമാക്കി.

പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം 19 ദിവസം കൊണ്ട് 20 കോടി രൂപയുടെ കളക്ഷന്‍ നേട്ടത്തില്‍ എത്തിയിരിക്കുകയാണ്.

2 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close