മെല്‍ബണ്‍: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കുറവ് ഇന്നിംഗ്സുകളില്‍ നിന്നും 7000 റണ്‍സ് തികച്ചതിന്റെ റെക്കോര്‍ഡ് ഇനി വിരാട് കൊഹ്ലിക്ക് സ്വന്തം. കരിയറിലെ 24 -ാം സെഞ്ച്വുറി നേടിയാണ് റെക്കോര്‍ഡ് നേട്ടം കൊഹ്ലി ആഘോഷിച്ചത്.
ഓസ്േ്രടലിയക്കെതിരെ നടന്ന മൂന്നാം ഏകദിനത്തിലാണ് മിന്നുന്ന സെഞ്ച്വുറിയുമായി തന്റെ ക്ലാസ് ഒരിക്കല്‍ കൂടി കൊഹ്ലി തെളിയിച്ചത്. അപൂര്‍വമായ റെക്കോര്‍ഡിന്റെ പൊന്തിളക്കവുമായാണ്സെഞ്ച്വറിയുടെ കണക്കുപുസ്തകത്തില്‍ ഇത്തവണ ഇന്ത്യന്‍ ടെസ്റ്റ് നായകന് സ്വന്തം പേരുചേര്‍ത്തത്. ഏകദിനത്തില്‍ ഏറ്റവും കുറവ് ഇന്നിംഗ്സുകളില്‍ നിന്നും 7000 റണ്‍സ് ക്ലബ്ബില്‍ അംഗമായതിന്റെ റെക്കോര്‍ഡാണ് കൊഹ് ലി സ്വന്തം പേരില്‍ കുറിച്ചത്.
107 പന്തില്‍ നിന്നുമാണ് കൊഹ്ലി സെഞ്ച്വുറി പൂര്‍ത്തിയാക്കിയത്. 117 പന്തില്‍ ഏഴ് ബൗണ്ടറികളും രണ്ട് സിക്സറുകളും അടക്കമായിരുന്നു 117 റണ്‍സ് എടുത്തത്. ഓസ്േ്രടലിയക്കെതിരെ കൊഹ്്ലിയുടെ നാലാം സെഞ്ച്വുറി കൂടിയാണിത്.















